കുഞ്ഞുങ്ങള്‍ക്ക് വൈകല്യം വന്നാല്‍ മാതാപിതാക്കള്‍ക്ക് പോലും വെറുപ്പുതോന്നാം. പിന്നെ പൊതുസമൂഹം എങ്ങനെ കാണും അല്ലേ. എല്ലാറ്റില്‍നിന്നും തഴയപ്പെട്ട ഒരു ബാലനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കണ്ടാല്‍ ഭയം തോന്നുന്ന രൂപം, കുഞ്ഞ് ജനിച്ചപ്പോള്‍ മാതാപിതാക്കള്‍ പോലും ഞെട്ടിപ്പോയി.
മുഖത്തു തന്നെ ടെന്നിസ് ബോളിന്റെ വലിപ്പമുള്ള ഒരു ട്യൂമര്‍. വൈകല്യങ്ങള്‍ ഉള്ള കാലുകള്‍.
കുഞ്ഞ് ജനിച്ചപ്പോള്‍ അമ്മയും അച്ഛനും വല്ലാത്തൊരു മാനസികാവസ്ഥയിലുമായി. എന്നാല്‍, ഇന്ന് ആ കുഞ്ഞ് ഓസ്ട്രേലിയയിലെ പ്രഗത്ഭനായ എഴുത്തുകാരനും പ്രാസംഗികനുമാണ്. റോബര്‍ട്ട് ഹോഗിന്റെ ജീവിതകഥയാണ് പറയുന്നത്. വികൃതമായ രൂപത്തോടെ ജനിച്ച തന്നെ കുടുംബം പോലും സ്വീകരിക്കാന്‍ പ്രയാസം കാണിച്ചെന്ന് ഹോഗ് തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു.
എന്നാല്‍, വളരുന്നതിനോടൊപ്പം ഈ വൈകല്യത്തോട് ഹോഗ് പൊരുത്തപ്പെടുകയായിരുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഡോക്റ്റര്‍മാര്‍ ഹോഗിന്റെ മുഖത്തെ ട്യൂമര്‍ നീക്കം ചെയ്ത് പുതിയ ഒരു മൂക്ക് വച്ചു പിടിപ്പിച്ചു.കാലുകളുടെ വൈകല്യം കൂടിയതിനാല്‍ മുറിച്ചു കളയേണ്ടിയും വന്നു. തന്റെ കുഞ്ഞ് ഇങ്ങനെ ജീവിക്കേണ്ടെന്നുപോലും മാതാപിതാക്കള്‍ ചിന്തിച്ചത്രേ.
തന്നോട് മാതാപിതാക്കള്‍ക്ക് തോന്നിയ ഇഷ്ടക്കേട് ഹോഗ് അറിഞ്ഞു. അമ്മ തന്നെ അതു പറയുകയുണ്ടായി. എന്നാല്‍ ഹോഗിനെ അത് വേദനിപ്പിച്ചില്ല. പിന്നീട് മാതാപിതാക്കള്‍ കുട്ടിയെ കരുതലോടെയാണ് വളര്‍ത്തിയത്. എന്നാല്‍, ആ മാതാപിതാക്കളുടെ മാനസികാവസ്ഥ തനിക്ക് പിന്നീട് മനസ്സിലായി. നാല് കുഞ്ഞുങ്ങള്‍ക്ക് ശേഷം വൈകല്യമുള്ള കുഞ്ഞിനെ ലഭിക്കുമ്ബോള്‍ ഒരു കുടുംബത്തിലെ അമ്മ ഇങ്ങനെ ചിന്തിക്കാമെന്ന് ഹോഗ് തുറന്ന് പറയുന്നു. തനിക്ക് ഇന്നും മാതാപിതാക്കളോട് നന്ദിയുണ്ടെന്ന് ഹോഗ് കുറിച്ചു.
ന്യൂഡല്‍ഹി : ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ജില്‍ ചൊവ്വാഴ്ച രാത്രി ട്രക്ക് ഡ്രൈവറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മോഷ്ടാക്കള്‍ ഐഫോണുകള്‍ കവര്‍ന്നു. ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ 7 എസ് ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. അടുത്തമാസം ഇന്ത്യയില്‍ അവതരിപ്പിക്കാനാരിക്കെയാണ് മോഷണം നടന്നത്. രണ്ടരക്കോടിയോളം രൂപ വില വരുന്ന ഫോണുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
സംഭവത്തെക്കുറിച്ച് ട്രക്ക് ഡ്രൈവര്‍ കലാം സിംഗ് വസന്ത്കുഞ്ജ് പറയുന്നത് ഇങ്ങനെയാണ് ; "ചൊവ്വാഴ്ച രാത്രി ഫോണുകളുമായി ഒഖ്ലലയില്‍ നിന്ന് ദ്വാരകയിലേക്ക് പോകുമ്ബോഴായിരുന്നു മോഷ്ടാക്കള്‍ ആക്രമിച്ചത്.
വാഹനമോടിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഒരു പായ്ക്കറ്റ് ആരോ ട്രക്കിനകത്തേക്ക് എറിഞ്ഞു. കുട്ടികളുടെ പണിയായിരിക്കും എന്നു കരുതിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോഴാണ് മുഖമാകെ നീറിപ്പുകയാന്‍ തുടങ്ങിയത്. വാഹനം നിര്‍ത്തി മുഖം കഴുകാന്‍ തുടങ്ങുമ്ബോള്‍ കത്തിയുമായി രണ്ടുപേര്‍ വന്ന് തന്നെ ബന്ദിയാക്കി. തുടര്‍ന്ന് മോഷ്ടാക്കളുടെ സംഘത്തില്‍ പിന്നീട് കൂടുതല്‍ ആളുകള്‍ എത്തി തന്നെ ബന്ദിയാക്കി ട്രക്ക് ഓടിച്ചുപോയി".
പിന്നിട് രംഗ്പൂര്‍ പഹാഡിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാനിലേക്ക് ഫോണുകള്‍ മാറ്റി മോഷ്ടാക്കള്‍ കടന്നുകളഞ്ഞെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വസന്തപ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂര്‍: ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേരുടെ ജീവനെടുത്തു. പയ്യന്നൂര്‍ കുന്നരുവിലാണ് അപകടം നടന്നത്. അപകടത്തില്‍ ഇവരെ കൂടാതെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
രാമന്തളി സ്വദേശികളായ രമേശന്‍, ഭാര്യ ലളിത, ഇവരുടെ ബന്ധുവിന്റെ മകള്‍ ആരാധ്യ, മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടകാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല.
കൊച്ചി : പട്ടാപ്പകല്‍ യുവതിയെ ആക്രമിയ്ക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം വൈകീട്ട് 4.30ക്കായിരുന്നു സംഭവം. കേരള സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായ അശ്വനിയും കൊച്ചിയിലെ ഐ.ടി കമ്ബനിയില്‍ ജീവനക്കാരനുമായ ശംഭുവും കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുളള റോഡിലൂടെ നടന്നു പോവുമ്ബോഴായിരുന്നു ആക്രമണം.
കാറിലെത്തിയ രണ്ടു പേര്‍ അശ്വനിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അശ്വനിയെ സംഘം മര്‍ദ്
ദിച്ചു. ഇത് കണ്ട് തടയാന്‍ ശ്രമച്ച ശംഭുവിനെയും അക്രമികള്‍ മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിക്കുയുമായിരുന്നു. റോഡില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ ശംഭുവിനെ ആശുപത്രിയിലെത്തിച്ചതും അശ്വനി തനിച്ചായിരുന്നു. അക്രമികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്ബര്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മുന്‍വൈരാഗ്യമാണോ അക്രമത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അര്‍ഥമില്ലാത്ത വിവാദങ്ങളുടെ പുറകെപോയി സമയം കളയാന്‍ നമ്മുടെ മലയാളികള്‍ക്ക് ഒരു മടിയുമില്ല.സമയമില്ല എന്ന് പരാതി പറയുമ്ബോഴും ആവശ്യമില്ലാത്ത വിവാദങ്ങളുടെ പുറകെ പോയി സമയം കളയാന്‍ മടിയില്ലാത്തവരാണ് നമ്മളില്‍ പലരും.ആവശ്യമുള്ളവയെ തള്ളിക്കളഞ്ഞ് ആവശ്യമില്ലാത്തവയെ ഉയര്‍ത്തികാട്ടുന്നവര്‍.സമൂഹത്തിലെ ചെറിയ പ്രശ്നങ്ങള്‍ പോലും ഏറ്റെടുത്ത് ആഘോഷമാക്കിമാറ്റാന്‍ സോഷ്യല്‍ മീഡിയയും ഉള്ളപ്പോള്‍ ഇത്തരക്കാര്‍ക്ക് സമയം കളയാന്‍ വേറെന്തുവേണം.ധാരാളം സമയം അര്‍ഥമില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു സമയം കളയുന്ന മലയാളികളുടെ രീതി മാറേണ്ടിയിരിക്കുന്നു.സമൂഹത്തിനു ഗുണകരമായ അല്ലെങ്കില്‍ പ്രയോജനമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള സമൂഹം ബാധ്യസ്ഥരാണ് എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഓരോ മലയാളികള്‍ക്കും ഉണ്ടാവണം.ഇന്ന് ടെലിവിഷന്‍ ചാനലുകളും നവ മാധ്യമങ്ങളുമെല്ലാം പ്രയോജനമില്ലാത്ത വിഷയങ്ങള്‍ക്ക് പുറകെപോയി സമയംകളഞ്ഞ് സമൂഹത്തിലെ ശ്രദ്ധിക്കപ്പെടേണ്ട വിഷയങ്ങളെ നിസാരവല്‍ക്കരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്.ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് സോമരാജന്‍ പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞിരിക്കുകയാണ്.
അര്‍ഥമില്ലാത്ത വിവാദങ്ങള്‍ക്കു വേണ്ടി കളയാന്‍ ഇഷ്ടം പോലെ സമയം ഉള്ളതാണു നമ്മള്‍ മലയാളികളുടെ ഒരു
ഭാഗ്യം .
സോഷ്യല്‍ മീഡിയ തലകുത്തി മറിഞ്ഞു ചര്‍ച്ച ചെയ്ത വിവാദങ്ങള്‍
1. സന്യാസി വര്യന്‍ സ്ത്രീകളോടു ഒപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ചു ( സാറാ തോമസ് അതെ വേദിയില്‍ ഇരിക്കേണ്ടതായിരുന്നു . യോഗം കലക്കിയതിനാല്‍ നടന്നില്ല )
2. ശൈലജ ടീച്ചര്‍ സംസ്കൃത ശ്ലോകം ചൊല്ലിയതിനെ എതിര്‍ത്തു ( അങ്ങിനെ ഒന്നും ഉണ്ടായില്ലന്നു പിന്നീട് ടീച്ചര്‍ വിശദീകരിച്ചു )
3.പ്രധാനമന്ത്രി ദേശീയ പതാക കൊണ്ടു മുഖം തുടച്ചു ( അതു ത്രിവര്‍ണ്ണ ഷാള്‍ ആയിരുന്നു )
4. ശശി തരൂര്‍ ദേശീയ ഗാനത്തേ അപമാനിച്ചു( അദ്ദേഹം അതു മനപ്പൂര്‍വ്വം ചെയ്തതല്ല എന്നു വിശദീകരിച്ചു )
5.ഏതോ ഹിന്ദു സന്യാസി ആണെന്നു കരുതി മതന്യൂനപക്ഷമായ ജൈന മത ആചാര്യന്‍ നഗ്നനായി ഹര്യാന അസ്സംബ്ലിയില്‍ എത്തിയതിനു വന്‍ പൊങ്കാല . ( പിന്നീടു അരവിന്ദ് കേജരിവാള്‍ ഉല്‍പ്പടെ പല ദേശീയ നേതാക്കളും മാപ്പു പറഞ്ഞു )
7. വാമന ജയന്തി ആചരണം
മലയാളികളേ അപമാനിക്കാന്‍ ഉദ്ദേശിച്ചതാണു എന്നു കരുതി വന്‍ പൊങ്കാല.
8.എതോ ഒരു ബേക്കറി ഉടമ പ്രധാനമന്ത്രിയുടെ ജനമദിനത്തിനു കേക്കു ഉണ്ടാക്കി ഗിന്നസ് ബുക്കില്‍ കയറുന്നതിനു പൊങ്കാല .
ഈ പൊങ്കാല എല്ലാം ഒരു ഹരമായി കണ്ടു രസിക്കുമ്ബോള്‍ വളരെ പ്രധാനമായ മറ്റു
ചില കാര്യങ്ങള്‍ ജസ്റ്റീസ് കട്ജു വാനോളം പുകഴ്ത്തിയ നമ്മള്‍ മലയാളികള്‍ എടുത്തു പറയണം .
8 ദിവസം കൊണ്ടു 400 കോടിയുടെ മദ്യം കുടിച്ച മഹാഭാഗ്യവാന്മാര്‍ ആണു നമ്മള്‍ മലയാളികള്‍ .
അതെ സമയം അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ആദിവാസി സമൂഹങ്ങള്‍ ഈ കേരളത്തില്‍ തന്നെയുണ്ടു .
ഒരു ദിവസം 24 ജീവനുകള്‍ ആണു ഒരു ദിവസം കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞു വീഴുന്നതു . ആര്‍ക്കും ഒരു വേവലാതിയും ഇല്ല .
മലിനപ്പെടാത്ത ഒരു നദിയോ തോടോ തടാകമോ ഇന്നു കേരളത്തില്‍ ഇല്ല .
കുടിക്കാന്‍ യോഗ്യമായ വെള്ളം ആരാധനാ കേന്ദ്രമായ ശബരിമലയില്‍ പോലും ഇല്ല .
ഒരു ദിവസം 25 ലധികം ആളുകള്‍ ആണു തെരുവു നായയുടെ കടിയേറ്റ് ആശുപത്രിയില്‍ എത്തുന്നതു . 10 കോടി രൂപയുടെ പ്രതിരോധ വാക്സിന്‍ ആണു കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നതു .
ഇന്ത്യയില്‍ എറ്റവും കൂടുതല്‍ സ്ത്രീ പീഡന കേസുകളും ദളിത് പീഡന കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണു നമ്മുടെ കേരളം .
സ്വാശ്രയ കോളേജ് പ്രവേശനമോ ഗുണനിലവാരമോ കുറ്റമറ്റതാക്കാന്‍ ഇതുവരെ ഭരിച്ച ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല .
ഐഡഡ് സ്കൂള്‍ നിയമനങ്ങള്‍ പീ എസ് സീ ക്കു വിടുന്നതു ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പീ എസ് സീ ക്കു വിട്ടതു പോലെ ആകുമോ എന്നു കാത്തിരിക്കുകയാണു ഇനിയും കേരളം .
സമൂഹത്തിനു ഗുണകരമായ പോസിറ്റീവ് ആയ നിരവധി കാര്യങ്ങള്‍ കേരള സമൂഹത്തിനു ചര്‍ച്ച ചെയ്യാന്‍ ബാക്കിയുണ്ടു .
ഒരു നര്‍മ്മം എന്ന രീതിയില്‍ ഫെസ് ബുക്കു സംവാദങ്ങളേ നോക്കിക്കാണുന്ന ഒരാള്‍ ആണു ഞാന്‍ . എങ്കിലും ധാരാളം സമയം നെഗറ്റീവ് ആയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു കളയാതെ കേരള സമൂഹത്തിനു പ്രയോജനം ഉള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ചാല്‍ ഈ സൗഹൃദയിടം കൂടുതല്‍ നന്നാക്കാം .
ഒരു രാഷ്ട്രീയ കക്ഷിയോടും അന്ധമായ വിരോധമോ വിധേയത്വമോ ആവശ്യമില്ല എന്നു എനിക്കു തോന്നുന്നു . ഒരോ വിഷയത്തിന്റെയും മെറിറ്റ് നോക്കി ഇഷ്ടപ്പെടുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ഒരു രീതി നല്ലതാണു എന്നു ഞാന്‍ കരുതുന്നു .
കേരള ഗ്രാമീണ്‍ ബാങ്കില്‍ ഓഫീസറാകാം. ഇന്‍സ്റ്റിറ്റ്യൂട്ട് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍(IBPS) 2016 ലെ റിക്രൂട്ട്മെന്റ് ആരംഭിച്ചു.ഗ്രാമീണ്‍ ബാങ്കിലെ വിവിധ ഓഫീസര്‍,ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെ 16560 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അടിസ്ഥാന യോഗ്യത ബിരുദമാണ്. 2016 സെപ്റ്റംബര്‍ 14 മുതല്‍ 2016 സെപ്റ്റംബര്‍ 30 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://bit.ly/2cfMYgI ഈ ലിങ്ക് ഉപയോഗിക്കുക. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാന്‍ http://www.ibps.in/ഇവിടെ ക്ലിക്ക് ചെയ്യുക.