Thursday, 15 September 2016

കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റണമെന്ന് ഗോവിന്ദച്ചാമി



സുരക്ഷാ പ്രശ്നങ്ങള്‍ കാണിച്ചാണ് ജയില്‍ മാറണമെന്ന് ഇയാള്‍ ആവശ്യപ്പെടുന്നത്

തിരുവനന്തപുരം: ജയില്‍ മാറ്റണമെന്ന ആവശ്യവുമായി സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി. സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയതിന് പിന്നാലെയാണ് ഗോവിന്ദച്ചാമിയുടെ ജയില്‍മാറ്റ ആവശ്യം.

കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റണമെന്നാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം. സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് കാണിച്ച്‌ ഗോവിന്ദച്ചാമി ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കും.

തമിഴ്നാട്ടിലെയോ കര്‍ണാടകത്തിലെയോ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാകും ഹര്‍ജി നല്‍കുകയെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ അഡ്വ. ആളൂര്‍ പറഞ്ഞു.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി ഇന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ശിക്ഷ ഏഴ് വര്‍ഷം കഠിന തടവായാണ് കുറച്ചിരിക്കുന്നത്. ഇതനുസരിച്ച്‌ 16 മാസം കൂടിയേ ഗോവിന്ദച്ചാമിയുടെ ശിക്ഷ ശേഷിക്കുന്നുള്ളൂ.

No comments:

Post a Comment