90 അനാഥര്‍ക്ക് കാരുണ്യഹസ്തമായി കാസര്‍കോട് പ്രസ്ക്ളബ്ബിന്‍െറ ഓണാഘോഷം
കാസര്‍കോട്: പ്രസ്ക്ളബ്ബിന്‍െറ ഓണാഘോഷത്തിന്‍െറ ഭാഗമായി മടിക്കൈ മലപ്പച്ചേരിയിലെ മലബാര്‍ ഓര്‍ഫനേജിന് ഓണസദ്യക്ക് തുക കൈമാറി. പ്രസ്ക്ളബ്ബ് ഓണാഘോഷത്തിന്‍െറ ഭാഗമായി നടത്താറുള്ള ഓണ സദ്യ ഒഴിവാക്കികൊണ്ടാണ്് 90 അനാഥര്‍ക്ക് കാരുണ്യഹസ്തമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഓര്‍ഫനേജിന് തുക കൈമാറിയത്.
ലളിതമായ ചടങ്ങില്‍ മാനേജര്‍ ചാക്കോച്ചന് പ്രസ്ക്ളബ്ബ് പ്രസിഡന്‍റ് സണ്ണിജോസഫ് തുക കൈമാറി. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം , സുരേന്ദ്രന്‍ മടിക്കൈ എന്നിവര്‍ സംബന്ധിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പ്രസ്ക്ളബ്ബില്‍ പൂക്കളമൊരുക്കി പായസദാനം നടത്തി. പത്രവ്രര്‍ത്തകര്‍ക്ക് കിറ്റുവിതരണവും നടത്തി.
No comments:
Post a Comment