കാവേരി ട്രെയിന്‍ ബന്ദില്‍ കനത്ത സുരക്ഷ: ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടില്ല
ബംഗലൂരു: കാവേരി ജലതര്‍ക്കത്തില്‍ കര്‍ണാടക രക്ഷണ വേദിക ആഹ്വാനം ചെയ്ത ട്രെയിന്‍ ബന്ദ് സുരക്ഷാ സേന പരാജയപ്പെടുത്തി. പ്രധാന സ്റ്റേഷനുകളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചാണ് ബന്ദ് പൊളിച്ചത്. സമരാനുകൂലികള്‍ സ്റ്റേഷനുകളില്‍ കടക്കുന്നത് തടയാന്‍ കര്‍ശന പരിശോധനയും നടത്തിയിരുന്നു. യാത്രക്കാരെ വരെ വിശദമായി പരിശോധിച്ച ശേഷമാണ് സ്റ്റേഷനുള്ളിലേക്ക് കടത്തിയത്.
റോഡുകളില്‍ ഉപരോധം തീര്‍ക്കാനെത്തിയവരെയും പോലീസ് കരുതല്‍ തങ്കലിലാക്കി. സിറ്റി പോലീസിനു പുറമേ റിസര്‍വ് പോലീസും പാരാമിലിട്ടറി സേനയും സമരം നേരിടാന്‍ ഇറങ്ങിയിരുന്നു. ബംഗലൂരു, വിത്തല്‍ നാഗ്രാജ്, മാണ്ഡ്യ തുടങ്ങി കന്നഡ അനുകൂലികള്‍ ഏറെ ശക്തമായ മേഖലകളില്‍ സേനയെ കൂടുതലായി വിന്യസിച്ചിരുന്നു.
മാണ്ഡ്യ റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെയാണ് വിന്യസിച്ചിരുന്നത്.
സമരാനുകൂലികള്‍ അഴിക്കുള്ളിലായതോടെ ട്രെയിന്‍ ഗതാഗതം തടസ്സം കൂടാതെ നടക്കുന്നുണ്ട്.
No comments:
Post a Comment