Thursday, 15 September 2016

നാലുകോടിയുടെ ഗോവയിലെ ഈ വീട് ബ്രിട്ടീഷ് പത്രങ്ങളില്‍ വമ്ബന്‍ വാര്‍ത്തയാകുന്നു; കെയ്ത്ത് വാസിനും ഭാര്യയ്ക്കും 40 കോടിയോളം രൂപയുടെ വസ്തുക്കള്‍



യുകെയിലെ എംപിയും ഇന്ത്യന്‍ വംശജനുമായ കെയ്ത്ത് വാസിന്റെ ഭാര്യയുടെ പേരില്‍ ഗോവയില്‍ നാലു കോടി രൂപയുടെ വീടുണ്ടെന്ന വാര്‍ത്ത ബ്രിട്ടീഷ് പത്രങ്ങളില്‍ വമ്ബന്‍ വാര്‍ത്തയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ വാസിനും ഭാര്യ മരിയ ഫെര്‍ണാണ്ടസിനും ഒട്ടാകെ 40 കോടിയോളം രൂപയുടെ വസ്തുവകകളുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.

2007ല്‍ വാങ്ങിയ ഈ ഹോളിഡേ ഹോം മരിയയുടെ പേരിലാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. യുകെയില്‍ ഈ ദമ്ബതികളുടെ പേരിലുള്ള പ്രോപ്പര്‍ട്ടികള്‍ക്കൊപ്പമാണീ വീടും ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്.

യുകെയില്‍ ലണ്ടനിലും ലെയ്സെറ്ററിലും ഇവര്‍ക്ക് ഏഴ് വീടുകളും ഫ്ലാറ്റുകളുമുണ്ട്. ഇതിലൊരു ഫ്ലാറ്റില്‍ വച്ച്‌ വാസ് രണ്ട് പുരുഷ ലൈംഗിക തൊഴിലാളികളുമായി ഇടപഴകിയെന്ന വിവാദം കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നിരുന്നത്. 59കാരനായ വാസും 57കാരിയായ മരിയയുടെ 2.2 മില്യണ്‍ പൗണ്ട് വിലയുള്ള അഞ്ച് ബെഡ്റൂം വീട്ടിലാണ് താമസിക്കുന്നത്. ഇതിന് പുറമെ 1980കള്‍ മുതല്‍ ഇവര്‍ നിരവധി പ്രോപ്പര്‍ട്ടികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്.

വാസിന്റെ വസ്തുവകകള്‍ ഇത്തരത്തില്‍ ക്രമരഹിതമായി വര്‍ധിക്കുന്നത് നിരവധി സംശയങ്ങളും ചോദ്യങ്ങളുമുയര്‍ത്തുന്നുണ്ടെന്നാണ് ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ ഹോം അഫയേര്‍സ് കമ്മിറ്റി ചെയര്‍മാന്റെ ധനകാര്യ പ്രവര്‍ത്തനങ്ങളെപ്പറ്റി തികഞ്ഞ ചോദ്യങ്ങളാണുയരുന്നതെന്നും എന്നാല്‍ ഇതിനെല്ലാം വളരെ കുറച്ച്‌ ഉത്തരം മാത്രമേ വാസില്‍ നിന്നും ലഭിച്ചിട്ടുള്ളൂവെന്നുമാണ് ആന്‍ഡ്രൂ ബ്രിഡ്ജ്ഡ് പ്രതികരിച്ചിരിക്കുന്നത്. ഗോവയിലെ വില്ലയ്ക്ക് മൂന്ന് നിലകളും ഔട്ട്ഡോര്‍ സ്വിമ്മിങ് പൂളുമുണ്ട്. ഇതിന്റെ പടിവാതില്‍ക്കലെ പില്ലറില്‍ കെയ്ത്ത് ആന്‍ഡ് മരിയ, ലൂക്ക് ആന്‍ഡ് അഞ്ജലി എന്നിങ്ങനെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടേക്ക് നിരവധി സെലിബ്രിറ്റികളെയും രാഷ്ട്രീയക്കാരെയും വാസ് ക്ഷണിച്ച്‌ വരുത്താറുണ്ടെന്നാണ് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. വാസ് വളരെ വിനയാന്വിതനായ വ്യക്തിയാണെന്നും അവര്‍ പറയുന്നു. വാസിന്റെ ഭാര്യയുടെ പേരില്‍ ഇത്തരത്തിലൊരു പ്രോപ്പര്‍ട്ടിയുണ്ടെന്ന കാര്യം അദ്ദേഹത്തിന്റെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. 2007ല്‍ 98,000 പൗണ്ടിനാണ് ഇത് വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആറ് വ്യത്യസ്തമായ ഇന്‍സ്റ്റാള്‍മെന്റിലൂടെയാണിതിന്റെ വില നല്‍കിയതെന്നും അദ്ദേഹം പറയുന്നു. മരിയയുടെ മാതാപിതാക്കളുടെ ഭൂമി വിറ്റിട്ടാണ് ഇതിനുള്ള പണം കണ്ടെത്തിയതെന്നും വെളിപ്പെടുത്തലുണ്ട്. ഒരു എംപിയെന്ന നിലയില്‍ വാസിന് 74,926 പൗണ്ടാണ് ലഭിക്കുന്നത്.ഇതിന് പുറമെ ഹോം അഫയേര്‍സ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ അദ്ദേഹത്തിന് രാജിക്ക് മുമ്ബ് 15,025 പ ൗണ്ടും ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മരിയ ഒരു ലീഗല്‍ ഫേം നടത്തുന്നുണ്ട്. ഇതിലൂടെ അവര്‍ ഒരു വര്‍ഷം 60,000 പൗണ്ട് വരെ സമ്ബാദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ രണ്ട് കുട്ടികള്‍ ഹേര്‍ട്ട്ഫോര്‍ഡ്ഷെയറിലെ പ്രൈവറ്റ് സ്കൂളുകളിലാണ് പഠിക്കുന്നത്. ഇവരുടെ വാര്‍ഷിക ഫീസ് 35,000 പൗണ്ടാണ്.



അടുത്തിടെ വാസിനെയും പുരുഷ ലൈംഗികതൊഴിലാളികളെയും കണ്ടെന്ന ആരോപണമുയര്‍ന്ന ഫ്ലാറ്റ് അദ്ദേഹം ജൂണിലായിരുന്നു 387,500 പൗണ്ട് കൊടുത്ത് വാങ്ങിയിരുന്നത്. അദ്ദേഹത്തിന്റെ ശമ്ബളമായ 89,951 പൗണ്ടിനേക്കാള്‍ നാലിരട്ടി അധികം വരുന്ന തുകയാണിത്. ഒരു പഴ്സണല്‍ ലോണ്‍ എടുത്തിട്ടാണ് താനിത് വാങ്ങിയതെന്നാണ് വാസ് നല്‍കിയിരിക്കുന്ന വിശദീകരണം. തന്റെ അമ്മയില്‍ നിന്നും പരമ്ബരാഗതമായി ലഭിച്ച ലെയ്സസ്റ്റെറിലെ വീട് വിറ്റ് ഈ ലോണ്‍ തിരിച്ചടയ്ക്കുമെന്നാണ് വാസ് ഉറപ്പ് നല്‍കുന്നത്. ലണ്ടനിലെ കുടുംബ വീട്, വിവാദമായ ഫ്ലാറ്റ്, എന്നിവയ്ക്ക് പുറമെ വാസിനും ഭാര്യയ്ക്കും കൂടി ലെയ്സസ്റ്ററിലെ വീട് അതിനടുത്തുള്ള മറ്റൊരു വീട് തുടങ്ങിയ വസ്തു വകകള്‍ ഏറെയുണ്ട്. ഇവര്‍ക്ക് ലണ്ടനില്‍ മറ്റൊരു ഫ്ലാറ്റ് കൂടിയുണ്ട്. ഇതില്‍ നിന്നും വാടകയിനത്തില്‍ ഒരു വര്‍ഷം ഇവര്ക്ക് 10,000 പൗണ്ടിലധികം ലഭിക്കുന്നുമുണ്ട്. ആറാമത്തെ പ്രോപ്പര്‍ട്ടി നോര്‍ത്ത് വെസ്റ്റ് ലണ്ടനിലാണ്. അവിടെ മരിയ തന്റെ സോളിസിറ്റര്‍ ഓഫീസായി ഉപയോഗിക്കുന്നു.

No comments:

Post a Comment