സഹപാഠികളുടെ ആരാധനാപാത്രമായിരുന്ന കലാകാരനും ഫുട്ബാള്‍ താരവും; അദ്ധ്യാപകര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന വിദ്യാര്‍ത്ഥി; സിപിഎം നേതാവ് പി രാജീവുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഡോ. ബൈജുവിന്റെ ഓര്‍മ്മകളുമായി സഹപ്രവര്‍ത്തകര്‍
മൂവാറ്റുപുഴ: 'ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. ഒരുപാട് തവണ.കളിക്കളത്തിലെ മിന്നുന്ന വിജയവും കലാവേദികളിലെ നിറസാന്നിദ്ധ്യവുമെല്ലാം പകര്‍ന്നുനല്‍കിയ താരപരിവേഷം ലവലേശം പ്രടിപ്പിക്കാതെ ലാളിത്യം നിലനിര്‍ത്തിയുള്ള അയാളുടെ ലൈഫ് സ്റ്റൈലാണ് എന്നെ ഏറെ ആകര്‍ഷിച്ചത്.ഇത്തരത്തിലൊരു ദുര്‍വ്വിധി കാലം അയാള്‍ക്ക് നല്‍കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.'
ഡോക്ടര്‍ ബൈജുവിന്റെ വേര്‍പാട് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തൃപ്പൂണിത്തുറ ആയൂര്‍വ്വേദ മെഡിക്കല്‍ കോളേജിലെ നേത്രരോഗവിദഗ്ധന്‍ ഡോക്ടര്‍ ശ്രീകുമാറിന്റെ പ്രതികരണം ഇങ്ങനെ.
ശ്രീകുമാറിനു മാത്രമല്ല,ഒപ്പം പഠിച്ചവര്‍ക്കും അടുത്തറിയുന്നവര്‍ക്കുമെല്ലാം ഡോക്ടര്‍ ബൈജവിന്റെ വേര്‍പാട് മനസ്സിലെ വിങ്ങുന്ന വേദനയായി മാറിക്കഴിഞ്ഞു.
ശ്രീകുമാര്‍ തൃപ്പുണിത്തുറ മെഡിക്കല്‍ കോളേജില്‍ പഠനത്തിനെത്തുമ്ബോള്‍ സീനിയറായ ബൈജു സ്പോട്സ് താരമെന്ന നിലയില്‍ പേരെടുത്തിരുന്നു.ഫുട്ബോളിലായിരുന്നു കമ്ബം.കലോത്സവ വേദിയിലും ഇയാള്‍ സജീവ സാന്നിദ്ധ്യമായിരുന്നു.പഠനകാലത്ത് നല്ലൊരു സൗഹൃദവ്യന്ദം ബൈജു നിലനിലര്‍ത്തി പോന്നിരുന്നു.അടിക്കടി കോളേജിലെത്തിയിരുന്ന ഇപ്പോഴത്തെ സി പി എം ജില്ലാ സെക്രട്ടറി പി രാജീവുമായി ബൈജുവിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നാണ് സുഹൃത്തുക്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
ബൈജുവിന്റെത് പ്രേമവിവാഹമായിരുന്നു. കോളേജില്‍ മൊട്ടിട്ട പ്രണയം വലിയ പ്രതിസന്ധികള്‍ കടന്നാണ് വിവാഹത്തില്‍ കലാശിച്ചച്ചത്. ജൂനിയറായി പഠിച്ചിരുന്ന ഷിന്‍സിയെയാണ് ബൈജു ജീവിതസഖിയാക്കിയത്. ദരിദ്ര ചുറ്റുപാടില്‍ കഴിഞ്ഞിരുന്ന ബൈജുവിന് മകളെ കെട്ടിച്ചുനല്‍കാന്‍ ഷിന്‍സിയുടെ മതാപിതാക്കള്‍ ഒരുക്കമായിരുന്നില്ല.കുടുമ്ബത്തിന്റെ അപ്പാടെയുള്ള എതിര്‍പ്പ് വകവയ്ക്കാതെ ഒരു സുപ്രഭാതത്തില്‍ ഷിന്‍സി ബൈജുവിന്റെ മണവാട്ടിയായി.
വിവാഹശേഷം സന്തോഷപൂര്‍ണ്ണമായുള്ള ജീവിത്തിനിടയില്‍ സര്‍ക്കാര്‍ ജോലികൂടി കൂട്ടിനെത്തിയതോടെ ബൈജു ഏറെ സന്തോഷവാനായിരുന്നു.ഇതിനിടയിലാണ് ഇടിത്തീപോടെ ദുരന്തമെത്തിയത്. രോഗീക്ക് കുറിച്ചുനല്‍കിയ മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ താന്‍തന്നെ പരീക്ഷണ വസ്തുവായപ്പോള്‍ ബൈജുവിന് നഷ്ടമായത് സ്വന്തം ജീവനും ജീവിതവുമാണ് .9 വര്‍ഷത്തെ നരകയാതനകള്‍ക്കൊടുവില്‍ ഇന്നലെയാണ് വേദനകളുടെ ലോകത്തുനിന്നും ബൈജു നിത്യശാന്തിയിലേക്ക് യാത്രയായത്.
തൃപ്പൂണിത്തുറ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായി ജോലിനോക്കുന്ന ബൈജുവിന്റെ ഭാര്യ ഡോക്ടര്‍ ഷിന്‍സി ഏതാനും വര്‍ഷങ്ങളായി തൃപ്പൂണിത്തുറയില്‍ വാടക വീട്ടിലാണ് താമസം.മക്കളായ വിഷ്ണുവും വൈഷ്ണവിയും ഒപ്പമുണ്ട്.
No comments:
Post a Comment