ഓണവിപണിയില്‍ പകല്‍ക്കൊള്ള; പച്ചക്കറികള്‍ക്ക് ഈടാക്കുന്നത് പത്തിരട്ടി വില; ലാഭം ഇടനിലക്കാര്‍ക്ക്
തിരുവനന്തപുരം: ഓണം-പെരുന്നാള്‍ സീസണില്‍ സാധാരണക്കാരന്റെ പോക്കറ്റടിച്ച് കച്ചവടക്കാര്‍. ആഘോഷ വിപണി സജീവമായതോടെ സംസ്ഥാനത്തുടനീളം പച്ചക്കറി വിലയില്‍ വന്‍ കുതിച്ച് ചാട്ടം. ഇടുക്കി പോലുള്ള അതിര്‍ത്തി ജില്ലകളില്‍ നിന്നും തമിഴ് ഇടനിലക്കാര്‍ തുച്ഛമായ വിലയ്ക്ക് വാങ്ങുകയും പലമടങ്ങ് വില കൂട്ടി കേരളത്തിലേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്യുന്നതാണ് പച്ചക്കറിയുടെ വിലയില്‍ ആശങ്കാജനകമായ വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോട്ട് ചെയ്യുന്നു. ഇത്തരത്തില്‍ വാങ്ങുന്ന പച്ചക്കറികള്‍ വിപണികളില്‍ തന്നെ വില്‍ക്കുന്നത് നാലിരട്ടി മുതല്‍ ഏഴിരട്ടി വരെ വിലയിലാണ്. കര്‍ണ്ണാടകയില്‍ നിന്ന് തുച്ഛവിലയ്ക്ക് വാങ്ങുന്ന പച്ചക്കറികളും കേരള വിപണിയിലേക്കെത്തുമ്ബോള്‍ കൊള്ളവിലയാവുന്നു.
ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടക്കുന്ന പകല്‍ക്കൊള്ളയ്ക്കെതിരെ അധികാരികള്‍ ചെറു വിരല്‍ പോലും അനക്കുന്നില്ലെന്നും ആരോപണം ഉയരുന്നു. കൂടാതെ പച്ചക്കറി വിപണിയില്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കി വില വര്‍ധിപ്പിക്കുന്ന അവസ്ഥയും നിനലനില്‍ക്കുന്നുണ്ട്.
കൂടാത ഓണവിപണിയിലെ തമിഴ്നാട്ടില്‍ നിന്നെത്തിക്കുന്ന പച്ചക്കറികളില്‍ മാരകമായ കീടനാശിനികള്‍ അപകടകരമായ രീതിയില്‍ ഉപയോഗിക്കുന്നതായും റിപ്പോട്ടുകളുണ്ട്. തമിഴ് പച്ചക്കറികള്‍ എട്ടും പത്തും ദിവസത്തോളം കേടുകൂടാതെ ഇരിക്കുമ്ബോള്‍ മറയൂരില്‍ നിന്നും മറ്റ് കേരളത്തിലെ സ്ഥലങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കേടുവരുന്നു.
രണ്ടു രൂപ ഒരു കിലോ എന്ന നിരക്കില്‍ കര്‍ണ്ണാടകയില്‍ നിന്നും ഗുണ്ടല്‍പ്പേട്ടില്‍ നിന്നും പച്ചക്കറികള്‍ കേരളത്തിലെ മലബാര്‍ മേഖലയിലെത്തുമ്ബോള്‍ ഒരു കിലോയ്ക്ക് വില കിലോഗ്രാമിന് 50 രൂപയിലധികമാണ് തക്കാളിയ്ക്കും മറ്റും കച്ചവടക്കാര്‍ ഈടാക്കുന്നത്. കര്‍ണ്ണാടകയിലടക്കം മോശം കാലാവസ്ഥയെ തുടര്‍ന്ന് കൃഷി നാശവും മറ്റും ഉണ്ടായിട്ടും അവിടങ്ങളിലെ കര്‍ഷകര്‍ വില വര്‍ധിപ്പിക്കാതെ കിലോയ്ക്ക് രണ്ടു രൂപ നിരക്ക് തുടര്‍ന്നപ്പോഴാണ് കേരളത്തില്‍ തക്കാളി വിലയില്‍ 50- 80 രൂപ വരെ വില വര്‍ധിച്ചിരിക്കുന്നത്
No comments:
Post a Comment