കീഴാറൂര്‍ ക്ഷേത്ര മഠാധിപതി നിത്യാനന്ദ സ്വാമി സമാധിയായി; ഓര്‍മയായതു നിത്യാനന്ദ ഗുരുകുലം ട്രസ്റ്റ് സര്‍വാധികാരി
തിരുവനന്തപുരം: വെള്ളറട കീഴാറൂര്‍ ശ്രീ രാജരാജേശ്വരി ക്ഷേത്ര മഠാധിപതി നിത്യാനന്ദ സ്വാമി (59) സമാധിയായി. കീഴാറൂര്‍ ശ്രീരാജ രാജേശ്വരി ക്ഷേത്ര സ്ഥാപകനും നിത്യാനന്ദ ഗുരുകുലം ട്രസ്റ്റ് സര്‍വാധികാരിയുമാണ്.
ക്ഷേത്രത്തിനു സമീപമുള്ള ആശ്രമത്തിലായിരുന്നു സമാധി. 12-ാം വയസില്‍ സന്ന്യാസ ജീവിതം സ്വീകരിച്ച സ്വാമി ഇവിടെയാണ് താമസിച്ചിരുന്നത്.
കീഴാറൂര്‍ രാജരാജേശ്വരി ബില്‍ഡിംഗില്‍ ഷണ്‍മുഖന്‍പിള്ളയുടെയും ഭഗവതിഅമ്മയുടെയും മകനായി 1957ല്‍ ആയിരുന്നു ജനനം.
കര്‍ണാടകത്തിലെ തുംകൂറിലും നിത്യാനന്ദ ആശ്രമം സ്ഥാപിച്ചിട്ടുണ്ട്. വിവിധ ഹൈന്ദവ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കീഴാറൂരില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നിത്യാനന്ദ ഗുരുകുലം തുടങ്ങിയത്.
No comments:
Post a Comment