ബെംഗളൂരുവില്‍ അതീവ ജാഗ്രത; അക്രമ സംഭവങ്ങളില്ല
സംഘര്‍ഷ സാധ്യത ഇല്ലെന്നും പോലീസ് കടുത്ത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ബെംഗളൂരു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരു: കടുത്ത സംഘര്‍ഷവും ഏറ്റുമുട്ടലുകളും ഭീതിപരത്തിയ മണിക്കൂറുകള്‍ക്കു ശേഷം ബെംഗളൂരുവില്‍ സ്ഥിതി ശാന്തമാകുന്നു. നഗരത്തില്‍ അന്തരീക്ഷം സമാധാനാന്തരീക്ഷം തിരികെ വന്നതായി ബെംഗളൂരു പോലീസ് പറഞ്ഞു.
ബെംഗളൂരുവില്‍ കേന്ദ്രസേനയെ വിന്യസിച്ചു; നിരോധനാജ്ഞ നീട്ടി
സംഘര്‍ഷ സാധ്യത ഇല്ലെന്നും പോലീസ് കടുത്ത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ബെംഗളൂരു പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയ്ക്കു ശേഷം അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് കമ്മീഷണര്‍ എന്‍.എസ്.മേഘരിക് വ്യക്തമാക്കി.
തര്‍ക്കങ്ങളുടെ നദിയില്‍ തമിഴ്നാട്
നഗരത്തിന്റെ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. നഗരത്തില്‍ പതിനയ്യായിരത്തോളം പോലീസ്-കേന്ദ്ര സേനകളെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ബെംഗളൂരു നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്ന് കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ 16 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ 144 പ്രഖ്യാപിച്ചു. നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്.
സംയമനം പാലിക്കണമെന്ന് കര്‍ണാടക
സമരക്കാരോട് സംയമനം പാലിക്കണമെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു.

No comments:
Post a Comment