കാവേരി: സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി
പാവപ്പെട്ട ജനങ്ങളുടെ വസ്തുവകകളും പൊതുമുതലും നശിപ്പിക്കുന്നതിനു പകരം ഉഭയകക്ഷി ചര്‍ച്ചയിലൂടെയും ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെയുമാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്.
ന്യൂഡല്‍ഹി: കാവേരി നദീജലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള സംഘര്‍ഷം വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷം ഉടന്‍ നിയന്ത്രിക്കണമെന്നും ഇരു സംസ്ഥാനങ്ങളും സംയമനം പാലിക്കണമെന്നും പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
I appeal to the people of the two States, to display sensitivity, and also keep in mind their civic responsibilities: PM@narendramodi
നിയമം കൈയ്യിലെടുക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായിക്കില്ല. പാവപ്പെട്ട ജനങ്ങളുടെ വസ്തുവകകളും പൊതുമുതലും നശിപ്പിക്കുന്നതിനു പകരം ഉഭയകക്ഷി ചര്‍ച്ചയിലൂടെയും ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെയുമാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്.
ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്. ആ നിലയ്ക്ക് ഔചിത്യത്തോടെ പ്രവര്‍ത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
അതിനിടെ, കടുത്ത സംഘര്‍ഷവും ഏറ്റുമുട്ടലുകളും ഭീതിപരത്തിയ മണിക്കൂറുകള്‍ക്കു ശേഷം ബെംഗളൂരുവില്‍ സ്ഥിതി ശാന്തമാകുന്നതായാണ് റിപ്പോര്‍ട്ട്. നഗരത്തില്‍ അന്തരീക്ഷം സമാധാനാന്തരീക്ഷം തിരികെ വന്നതായി ബെംഗളൂരു പോലീസ് പറഞ്ഞു.
സംഘര്‍ഷ സാധ്യത ഇല്ലെന്നും പോലീസ് കടുത്ത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ബെംഗളൂരു പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയ്ക്കു ശേഷം അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് കമ്മീഷണര്‍ എന്‍.എസ്.മേഘരിക് വ്യക്തമാക്കി.
നഗരത്തിന്റെ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. നഗരത്തില്‍ പതിനയ്യായിരത്തോളം പോലീസ്-കേന്ദ്ര സേനകളെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ബെംഗളൂരു നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്ന് കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ 16 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ 144 പ്രഖ്യാപിച്ചു. നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്.
സമരക്കാരോട് സംയമനം പാലിക്കണമെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു.
കാവേരി പ്രശ്നത്തില്‍ കര്‍ണാടകയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കാവേരി ജലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും നടക്കുന്ന അക്രമസംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഒരുവിധത്തിലും നീതീകരിക്കാനാവില്ലെന്നും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
No comments:
Post a Comment