പ്രധാനമന്ത്രി ലൈംഗിക അപവാദക്കേസ് പ്രതിയ്ക്കൊപ്പം; ചിത്രങ്ങള്‍ പുറത്തുവിട്ട് തേജ് പ്രതാപ്
ന്യൂഡല്‍ഹി• പ്രധാനമന്ത്രി നരേന്ദ്രമോദി ലൈംഗിക അപവാദക്കേസിലെ പ്രതിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്‍റെ മകനും ബിഹാര്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ്. സെക്സ് റാക്കറ്റ് നടത്തിയ കേസിലെ പ്രതിയായ ടിനു ജെയിന്‍ പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് തേജ് പ്രതാപ് യാദവ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
മാധ്യമപ്രവര്‍ത്തകന്‍ രാജ്ദേവ് രഞ്ജനെ വെടിവെച്ചു കൊന്നകേസിലെ പ്രതിയായ മൊഹ്മ്മദ് കെയ്ഫിനൊപ്പം തേജ് പ്രതാപ് യാദവ് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് വിവാദമായതോടെയാണ് പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് തേജ് പ്രതാപ് യാദവ് രംഗത്തെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് തന്റെ രാജി ആവശ്യപ്പെടുന്നവര്‍ ആദ്യം ലൈംഗിക അപവാദക്കേസിലെ പ്രതിയോടൊപ്പം നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടട്ടെയെന്നും തേജ് പ്രതാവ് യാദവ് വ്യക്തമാക്കി.
രാജ്ദേവ് രഞ്ജനെ വെടിവെച്ചു കൊന്ന കേസിലെ മറ്റൊരു പ്രതിയും ആര്‍ജെഡി നേതാവുമായ മുഹമ്മദ് ഷഹാബുദീനെ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ വിട്ടതിനെതിരെ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചിരുന്നു.
No comments:
Post a Comment