Tuesday, 13 September 2016

ബിഎസ്‌എന്‍എല്ലിനെ കുടുക്കാന്‍ അംബാനി, ജിയോയുമായി സര്‍ക്കാര്‍ കമ്ബനിയുടെ റോമിങ് കരാര്‍


ദില്ലി: റിലയന്‍സിന് വിപണിയില്‍ കുത്തക കിട്ടുന്നതിനുവേണ്ടിയാണ് ബിഎസ്‌എന്‍എല്‍ 4ജി സേവനം വൈകിപ്പിക്കുന്നതെന്ന ആരോപണം ശക്തമാണ്. എന്നാല്‍ ഐഡിയയും എയര്‍ടെല്ലും വോഡഫോണും സംയുക്തമായി നടത്തുന്ന പ്രതിരോധത്തെ മറികടക്കാന്‍ മുകേഷ് അംബാനിയുടെ ജിയോ ബിഎസ്‌എന്‍എല്ലിനെ കൂട്ടുപിടിക്കുകയാണ്.

ആദ്യപടിയായി സര്‍ക്കാര്‍ കമ്ബനിയുമായി ദേശീയ തലത്തില്‍ തന്നെ റോമിങ് കരാറിന് ധാരണയിലെത്തി കഴിഞ്ഞു.
പുതിയ കരാര്‍ പ്രകാരം ബിഎസ്‌എന്‍എല്‍ കസ്റ്റമേഴ്സിന് റോമിങ് സമയത്ത് ജിയോ 4ജി സേവനം ഉപയോഗിക്കാന്‍ സാധിക്കും. ജിയോ കസ്റ്റമേഴ്സിന് റോമിങില്‍ ബിഎസ്‌എന്‍എല്‍ 2ജിയിലൂടെ കോളുകള്‍ നടത്താനുമുള്ള സൗകര്യമൊരുക്കാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.

അതേ സമയം ഗ്രാമീണ മേഖലയില്‍ ബിഎസ്‌എന്‍എല്ലിനുള്ള കരുത്ത് ഉപയോഗപ്പെടുത്താനും 4ജി വരുന്നത് വൈകിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. . ജിയോപുതിയ സാങ്കേതിക വിദ്യ ബിഎസ്‌എന്‍എല്‍ കൊണ്ടു വരാന്‍ താമസം വരുമെന്നതിനാല്‍ കരാര്‍ ജിയോയ്ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ചുരുക്കത്തില്‍ ഒരു ചെലവും ഇല്ലാതെ രാജ്യത്തെ 114000 സൈറ്റുകള്‍ ഉപയോഗപ്പെടുത്താന്‍ ജിയോയ്ക്ക് സാധിക്കും.

No comments:

Post a Comment