മിനി സ്ക്രീനിലെ കോടീശ്വരികളില്‍ പ്രിയങ്ക എട്ടാമത്
ഫോബ്സ് തയ്യാറാക്കിയ, പതിനൊന്ന് ദശലക്ഷം ഡോളറില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന പത്ത് താരങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ക്വാണ്ടികൊ എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരമ്ബരയിലെ താരമായ പ്രിയങ്ക.
ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന പത്ത് ടെലിവിഷന്‍ താരങ്ങളില്‍ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും. ഫോബ്സ് തയ്യാറാക്കിയ, പതിനൊന്ന് ദശലക്ഷം ഡോളറില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന പത്ത് താരങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ക്വാണ്ടികൊ എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരമ്ബരയിലെ താരമായ പ്രിയങ്ക.
ക്രൈം ത്രില്ലറായ ക്വാണ്ടികോയില്‍ സി.ഐ.എ. ഏജന്റായ അലക്സ് പാരിഷിന്റെ വേഷമാണ് പ്രിയങ്കയ്ക്ക്. പരമ്ബരയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് പ്രിയങ്ക ഇപ്പോള്‍.
ബേവാച്ച് എന്ന ഹോളിവുഡിലെ തന്റെ അരങ്ങേറ്റ ചിത്രം ഇറങ്ങാനിരിക്കെയാണ് പ്രിയങ്ക അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഡ്വെയ്ന്‍ ജോണ്‍സനാണ് ചിത്രത്തിലെ നായകന്‍. ഇയ്യിടെ ഓസ്ക്കര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ അവതാരകയായി പങ്കെടുത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ് നേടിയിട്ടുള്ള പ്രിയങ്ക.
മിനി സ്ക്രീന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം സോഫിയ വെര്‍ഗാരയാണ്. 43 ദശലക്ഷം ഡോളറാണ് അവരുടെ പ്രതിഫലം. ഇതില്‍ 66 ശതമാനം മാത്രമാണ് അവര്‍ക്ക് എ.ബി.സി ചാനലിലെ മോഡേണ്‍ ഫാമിലിയിലെ ഗ്ലോറിയ ഡെല്‍ഗാഡോ എന്ന കഥാപാത്രമായി അഭിനയിക്കുമ്ബോള്‍ ലഭിക്കുന്നത്. ബാക്കിയെല്ലാം വിവിധ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ നിന്നുള്ളതാണ്. കൊളംബിയന്‍ നടിയായ സോഫിയ വെര്‍ഗാര ഇത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. മോഡേണ്‍ ഫാമിലിയിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകളും അവര്‍ കരസ്ഥമാക്കിയിരുന്നു.
24.5 ദശലക്ഷം ഡോളര്‍ പ്രതിഫലം വാങ്ങുന്ന കെയ്ലി ക്വാക്കോയാണ് രണ്ടാം സ്ഥാനത്ത്.
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങള്‍
1. സോഫിയ വെര്‍ഗാര- 43 ദശലക്ഷം ഡോളര്‍
2. കെയ്ലി ക്വാക്കൊ-24.5 ദശലക്ഷം ഡോളര്‍
3. മൈന്‍ഡി കാലിങ്-15 ദശലക്ഷം ഡോളര്‍
4. എല്ലെന്‍ പോംപിയോയും മാരിസ്ക ഹാരിഗിറ്റായ്-14.5 ദശലക്ഷം ഡോളര്‍
6. കെറി വാഷിങ്ടണ്‍-13.5 ദശലക്ഷം ഡോളര്‍
7. സ്റ്റാന കാറ്റിച്ച്-12 ദശലക്ഷം ഡോളര്‍
8. പ്രിയങ്ക ചോപ്ര-11 ദശലക്ഷം ഡോളര്‍
9. ജൂലിയാന മാര്‍ഗ്യുലീസ്-10.5 ദശലക്ഷം ഡോളര്‍
10. ജൂലി ബോവെന്‍-10 ദശലക്ഷം ഡോളര്‍
No comments:
Post a Comment