Friday, 16 September 2016

നിലവിളക്ക് വിവാദം : മുനീര്‍ മാപ്പു പറഞ്ഞു



എം.കെ.മുനീര്‍ നിലവിളക്ക് കൊളുത്തിയ സംഭവത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് രേഖാമൂലം മാപ്പ് എഴുതി നല്‍കി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഈ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിച്ച്‌ പരസ്പരം സഹകരിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. അതേപോലെ സമസ്തയുടെ ശാസനകളെ അംഗീകരിച്ച്‌ മുന്നോട്ട് പോവുമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും റിയാദ് മുസ്ലിം ഫെഡറേഷനും ചേര്‍ന്ന് നടത്തിയ പാറന്നൂര്‍ ഉസ്താദ് പണ്ഡിത പ്രതിഭാ പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കുന്ന സമസ്തയോട് കടപ്പെട്ടിരിക്കുന്നു. ശാസിക്കാനും നേര്‍വഴിക്ക് നയിക്കാനും സമസ്തയ്ക്ക് എന്നും അവകാശമുണ്ട്.



സമസ്തയുടെ എല്ലാ ശാസനകളെയും ഉള്‍ക്കൊള്ളാന്‍ ഞാനടക്കമുള്ളവര്‍ തയ്യാറാണ്. പരലോകത്തെ സുഖകരമായ ജീവിതത്തിന് വേണ്ടി എന്നും സമസ്തയുടെ നേതൃത്വത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് പോവാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment