ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ്താരം ഷാക്കിബ് അല്‍ ഹസനും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഇരുവരെയും കോക്സ് ബസാറില്‍ ഇറക്കി മടങ്ങിയ ഹെലികോപ്റ്റര്‍ നിമിഷങ്ങള്‍ക്കകം ഇനാനി കടല്‍തീരത്ത് തകര്‍ന്നു വീഴുകയായിരുന്നു.
അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കോക്സ് ബസാറില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള റോയല്‍ ട്യൂളിപ് സീ റിസോര്‍ട്ടില്‍ രാവിലെ 9.30നാണ് ക്രിക്കറ്റ് താരവുമായി ഹെലികോപ്റ്ററെത്തിയത്. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയതായിരുന്നു ഷക്കീബ്.
No comments:
Post a Comment