Friday, 16 September 2016

എല്‍ഇഡി ബള്‍ബിന്റെ വില കുത്തനെ കുറയുന്നു



ന്യൂഡല്‍ഹി: എന്‍ഇഡി ബള്‍ബിന്റെ വില കുത്തനെ ഇടിയുന്നു.

എന്‍ര്‍ജി എഫിഷ്യന്റ് സര്‍വീസ് ലിമിറ്റഡ്(ഇഇഎസ്‌എല്‍)വഴി രാജ്യത്ത് വിതരണം ചെയ്യുന്നതിന് ലഭിച്ച ക്വട്ടേഷനുകളിലെ വിലയാണ് കുത്തനെ കുറഞ്ഞത്.

ഇതുപ്രകാരം ഒമ്ബത് വാട്ടിന്റെ എല്‍ഇഡി ബള്‍ബിന് 38 രൂപയാണ് കമ്ബനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അഞ്ച് കോടി എല്‍ഇഡി ബള്‍ബുകള്‍ നിര്‍മിക്കുന്നതിനുള്ള ക്വട്ടേഷനില്‍ 14 കമ്ബനികളാണ് പങ്കെടുത്തത്.



കഴിഞ്ഞ മാര്‍ച്ചില്‍ 55 രൂപയായിരുന്നു കുറഞ്ഞ നിരക്ക്. 2014ലാകട്ടെ 310 രൂപയ്ക്കായിരുന്നു പദ്ധതി പ്രകാരം എല്‍ഇഡി വാങ്ങിയിരുന്നത്.

പൊതുവിപണിയിലും എല്‍ഇഡി ബള്‍ബുകളുടെ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. 90 രൂപ മുതല്‍ 100 രൂപവരെയാണ് ഒമ്ബത് വാട്ട് എല്‍ഇഡി ബള്‍ബിന്റെ വില.

രണ്ട് വര്‍ഷം മുമ്ബ് പ്രതിമാസം 10 ലക്ഷം എല്‍ഇഡി ബള്‍ബുകളാണ് രാജ്യത്ത് നിര്‍മിച്ചിരുന്നത്. നിലവില്‍ ഇത് നാല് കോടിയായി.

പദ്ധതി പ്രകാരം 15 കോടി എല്‍ഇഡി ബള്‍ബുകള്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തു.

സിഎഫ്‌എലിനേക്കാള്‍ പകുതി ഊര്‍ജംമാത്രം മതി എല്‍ഇഡിക്ക്.

No comments:

Post a Comment