Thursday, 15 September 2016

ഏഷ്യന്‍ ബാസ്ക്കറ്റ്ബോള്‍: ഇന്ത്യ ക്വാര്‍ട്ടറില്‍



വെള്ളിയാഴ്ച ആതിഥേയരായ ഇറാനെതിരെയാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ഫൈനല്‍ പോരാട്ടം.

ടെഹ്റാന്‍: ഇന്ത്യയുടെ പുരുഷന്മാരുടെ ടീം ഫിബ ഏഷ്യന്‍ ചാലഞ്ച് ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു.

ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ കസാക്കിസ്ഥാനെയാണ് ഇന്ത്യ തോല്‍പിച്ചത്. സ്കോര്‍: 100-90. പകുതി സമയത്ത് 51-43 എന്ന നിലയില്‍ ലീഡ് ചെയ്യുകയായിരുന്നു ഇന്ത്യ.

ഗ്രൂപ്പ് റൗണ്ടില്‍ മൂന്ന് ജയങ്ങളും രണ്ട് തോല്‍വിയും സ്വന്തമായ ഇന്ത്യ ചൈന, ജോര്‍ദന്‍, തായ്പെയി എന്നീ ടീമുകള്‍ക്ക് പിറകില്‍ നാലാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തിയത്.

രണ്ടാമത്തെയും നാലാമത്തെയും ക്വാര്‍ട്ടറുകളിലായിരുന്നു ഇന്ത്യയ്ക്ക് മേല്‍ക്കൈ.
താല്‍വിന്ദര്‍ജിത് സാഹി, യാദ്വിന്ദര്‍ സിങ്, അംജ്യോതി സിങ്, അമൃത്പാല്‍ സിങ് എന്നിവര്‍ ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.

32 പോയിന്റ് നേടിയ താല്‍വിന്ദര്‍ സിങ്ങാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. ക്യാപ്റ്റന്‍ അമൃത്പാല്‍സിങ് 28 ഉം വിശേഷ് 13 ഉം അംജ്യോത്സിങ് 12 ഉം പോയിന്റ് സ്വന്തമാക്കി. 30 പോയിന്റ് നേടിയ മിഖായല്‍ യുവ്സ്റ്റിഗ്നയെന്നാണ് കസാഖിസ്ഥാന്റെ ടോപ്സ്കോറര്‍. പാവല്‍ മിഷീവ് 22 പോയിന്റ് നേടി. വെള്ളിയാഴ്ച ആതിഥേയരായ ഇറാനെതിരെയാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ഫൈനല്‍ പോരാട്ടം.

No comments:

Post a Comment