Monday, 12 September 2016

കേരള പോലീസിന്റെ സ്വയം രക്ഷാപരിശീലനം ശ്രദ്ധേയമായി

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തി കേരള പോലീസ് സംഘടിപ്പിച്ച സ്വയരക്ഷാപരിശീലന പരിപാടി ജനശ്രദ്ധ പിടിച്ചുപറ്റി. കേരള പോലീസ് സേനയിലെ പതിമൂന്നംഗ വനിതാസംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. അതിക്രമങ്ങള്‍ പ്രതിരോധിക്കാന്‍ സ്ത്രീകളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച പരിശീലന പരിപാടിയുടെ ഭാഗമായി കേരളത്തില്‍ അങ്ങോളം ഇങ്ങോളമായി രണ്ടരലക്ഷത്തോളം വനിതകള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിഞ്ഞതായി പ്രധാന പരിശീലക സുല്‍ഫത്ത് പറഞ്ഞു. പരിപാടിയില്‍ ഡി.ജി.പി. ലോക്നാഥ് ബഹ്റ, എ.ഡി.ജി.പി. ബി. സന്ധ്യ, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡി.സി.പി.
ശിവ വിക്രം എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment