Tuesday, 13 September 2016

രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന് ജയിലില്‍ ആക്രമണം



ഇന്ന് രാവിലെ 6.15നാണ് സംഭവം. സഹതടവുകാരനായ രാജേഷ് ഖന്ന എന്നയാളാണ് പേരറിവാളനെ അക്രമിച്ചത്.

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി.പേരറിവാളന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് സഹതടവുകാരന്റെ മര്‍ദ്ദനം. ഇരുമ്ബുവടികൊണ്ട് അടിയേറ്റ് പേരറിവാളന് ജയിലിനകത്തുള്ള ആസ്പത്രിയില്‍ ചികിത്സ നല്‍കി. പേരറിവാളന്റെ പരിക്ക് ഗുരുതരമല്ലെന്നും തലയില്‍ നാല് തുന്നിക്കെട്ടലുകളുണ്ടെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെ 6.15നാണ് സംഭവം. സഹതടവുകാരനായ രാജേഷ് ഖന്ന എന്നയാളാണ് പേരറിവാളനെ അക്രമിച്ചത്. വ്യത്യസ്ത ബ്ലോക്കുകളില്‍ താമസിക്കുന്ന തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് എങ്ങനെയെന്ന കാര്യത്തില്‍ തങ്ങള്‍ അന്വേഷണം നടത്തിവരികയാണെന്ന് ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവിനാണ് പേരറിവാളന്‍ ശിക്ഷിക്കപ്പെട്ടത്. 44കാരനായ പേരറിവാളന്‍ 25 വര്‍ഷമായി ജയിലിലാണ്. രാജീവ് വധക്കേസില്‍ 20 വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ പേരറിവാളന്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെ വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും കേന്ദ്രം ഈ നീക്കം തടഞ്ഞിരുന്നു.

പേരറിവാളനെ അക്രമിച്ച രാജേഷ് ഖന്നയും ജീവപര്യന്തം തടവുകാരനാണ്. 13 വര്‍ഷമായി ഇയാള്‍ തടവുശിക്ഷ അനുഭവിക്കുന്നു. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

No comments:

Post a Comment