മലബാര്‍ മഹോത്സവം പുനരാരംഭിക്കും: എ.പ്രദീപ് കുമാര്‍ എം.എല്‍.എ.
കോഴിക്കോട്: മലബാറിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ മലബാര്‍ മഹോത്സവം പുനരാരംഭിക്കുമെന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ. ഡി.ടി.പി.സി സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ ഏറ്റെടുത്ത ഉത്സവമായിരുന്നു മലബാര്‍ മഹോത്സവം. വന്‍ ജനപങ്കാളിത്തം ഓരോ തവണയും മഹോത്സവത്തെ വന്‍ വിജയമാക്കിയിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് മലബാര്‍ മഹോത്സവം നിര്‍ത്തിവെക്കേണ്ടി വന്നു. എന്നാല്‍ ഡി.ടി.പി.സി സംഘടിപ്പിച്ച ഓണാഘോഷം ജനപങ്കാളിത്തം കൊണ്ട് ഉത്സവമായി മാറിയ സാഹചര്യം മലബാര്‍ മഹോത്സവത്തിന്റെ തിരിച്ചുവരവിനുള്ള ആഹ്വാനമാണ്.
മലബാര്‍ മഹോത്സവത്തെ വെല്ലുന്നത്രയും വലിയ ജനസഞ്ചയമാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഓരോ വേദിയിലേക്കും ഒഴുകിയെത്തിയത്.
അതുകൊണ്ട് തന്നെ മലബാര്‍ മഹോത്സവത്തെ തിരിച്ച് കൊണ്ടുവരാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കരഘോഷത്തോടെയാണ് ജനം പ്രഖ്യാപനത്തെ സ്വീകരിച്ചത്.
No comments:
Post a Comment