എനിക്ക് അധികാരമില്ല, പ്രധാനമന്ത്രിയോട് ചോദിക്കൂ; ചിക്കുന്‍ഗുനിയ വിഷയത്തില്‍ കെജ് രിവാള്‍
'മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു പേന വാങ്ങിക്കാന്‍ പോലുമുള്ള അധികാരമില്ല. ലഫ്. ഗവര്‍ണറും പ്രധാനമന്ത്രിയുമാണ് അധികാരം കൈയ്യാളുന്നത്. ലഫ്. ഗവര്‍ണര്‍ വിദേശത്താണ്. കാര്യങ്ങള്‍ അവരോട് ചോദിക്കൂ'
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ പടരവേ ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടോ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിനോടോ ചോദിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍.
കൊതുകുനിവാരണം ശരിയായി നടക്കാത്തതുമൂലം ഡല്‍ഹിയില്‍ രോഗങ്ങള്‍ പടരുകയാണ്. ചിക്കുന്‍ഗുനിയ മൂലം തലസ്ഥാനത്ത് ഇതുവരെ മൂന്നുപേര്‍ മരിച്ചിട്ടുണ്ട്.
ആസ്പത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഡല്‍ഹി ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥലത്തില്ലാത്തത് വലിയ വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് കെജ് രിവാളിന്റെ ട്വീറ്റ്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറും നിലവില്‍ അമേരിക്കയിലാണ്.
CM n min left wid no power now, even to buy a pen. LG n PM enjoy all powers wrt Del. LG abroad.Question them for Deltwitter.com/ashu3page/stat…
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു പേന വാങ്ങിക്കാന്‍ പോലുമുള്ള അധികാരമില്ല. ലഫ്. ഗവര്‍ണറും പ്രധാനമന്ത്രിയുമാണ് അധികാരം കൈയ്യാളുന്നത്. ലഫ്. ഗവര്‍ണര്‍ വിദേശത്താണ്. കാര്യങ്ങള്‍ അവരോട് ചോദിക്കൂ -ഡല്‍ഹി മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
തൊണ്ടയിലെ ശസ്ത്രക്രിയക്കായി കെജ് രിവാള്‍ ഇപ്പോള്‍ ബെംഗളൂരുവിലാണ്. ഗോവയില്‍ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ എഎപിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പോയിരിക്കുകയാണ് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍.
കെജ് രിവാളിന്റെ അഭാവത്തില്‍ മുഖ്യമന്ത്രിയുടെ ചുമതലകള്‍ വഹിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സ്ഥലത്തില്ല. സിസോദിയ വിദ്യഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് ഫിന്‍ലന്‍ഡില്‍ പോയിരിക്കുകയാണ്.

No comments:
Post a Comment