വിമാനത്തിനരികിലുള്ള ഫോട്ടോയെടുക്കല്‍ വിലക്കി ഡിജിസിഎ
ന്യൂഡല്‍ഹി : സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിമാനത്തിനു സമീപത്തെ യാത്രക്കാരുടെയും ജീവനക്കാരുടെയും ഫോട്ടോയെടുക്കുന്നത് വിലക്കി സര്‍ക്കുലര്‍ പുറത്തിറങ്ങി. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) പുതിയ നിയന്ത്രണം കൊണ്ടുവന്നത്.
വിമാനത്തിനകത്തെ ചിത്രം, വിഡിയോ പകര്‍ത്തുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഫോട്ടോഗ്രാഫി വിലക്കിയതെന്ന് ഡിജിസിഎ അറിയിച്ചു. യാത്രക്കാരെ കൂടാതെ വിമാനത്തിലെ ജോലിക്കാര്‍ക്കും ഫോട്ടോയെടുക്കുന്നതിനു വിലക്കുണ്ട്. വിമാനത്തിനകത്തും പുറത്തുമുള്ള സെല്‍ഫി പകര്‍ത്തുന്നത് മറ്റു യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നുണ്ട്. ചിലര്‍ കോക്ക് പിറ്റില്‍ കയറിവരെ ഫോട്ടോ പകര്‍ത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു
No comments:
Post a Comment