ബലിപെരുന്നാളിനിടെയും കശ്മീരില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍• ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ കശ്മീരില്‍ വീണ്ടും സംഘര്‍ഷം. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും കര്‍ഫ്യൂ തുടരുകയാണ്. ബലിപെരുന്നാള്‍ കണക്കിലെടുത്ത് ഇവിടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കര്‍ഫ്യൂ തുടരുന്നതിനാല്‍ ചരിത്രത്തില്‍ ആദ്യമായി ശ്രീനഗറിലെ പ്രശസ്ത മുസ്ലിം പള്ളിയായ ഹസ്രത്ബാല്‍ മോസ്കില്‍ പ്രാര്‍ഥന മുടങ്ങി. അതത് പ്രദേശങ്ങളിലെ പള്ളികളില്‍ പ്രാര്‍ഥന നടത്തണമെന്ന് അധികൃതര്‍ ജനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ കൂട്ടം കൂടുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
മാര്‍ക്കറ്റുകളും ബേക്കറികളുമെല്ലാം അടഞ്ഞുകിടക്കുകയാണ്.
ജൂലൈയില്‍ സൈനിക നടപടിക്കിടെ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷങ്ങള്‍ പതിവായത്. സംഘര്‍ഷത്തില്‍ ഇതുവരെ 80 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പതിനായിരത്തോളം പേര്‍ക്കു പരുക്കേറ്റതായാണു റിപ്പോര്‍ട്ടുകള്‍.
No comments:
Post a Comment