Monday, 12 September 2016

അഞ്ചുമൂര്‍ത്തിമംഗലം എക്സൈസ് കേന്ദ്രത്തില്‍ വിജിലന്‍സ് റെയ്ഡ്, അനധികൃത പണം കണ്ടെടുത്തു

പാലക്കാട് • വടക്കഞ്ചേരി മംഗലത്തിനു സമീപം അഞ്ചുമൂര്‍ത്തി മംഗലത്തെ എക്സൈസ് പരിശേ‍ാധനാകേന്ദ്രത്തില്‍ വിജിലന്‍സ് ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അക്കൗണ്ടില്‍പ്പെടാത്ത 4,500 രൂപ പിടിച്ചെടുത്തു.

പാലക്കാട്ടു നിന്നു എറണാകുളം, ആലപ്പുഴ ജില്ലകളിലേയ്ക്കു പേ‍ാകുന്ന കള്ളുവണ്ടികള്‍ പരിശേ‍ാധന നടത്താതെ കടത്തിവിടാന്‍ നേരിട്ടു വാങ്ങുന്ന പണമാണിതെന്ന് വിജിലന്‍സ് പറഞ്ഞു. രാവിലെ ഏഴിനാണ് പരിശേ‍ാധനാകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒന്നരമണിക്കൂറിനുള്ളില്‍ പരിശേ‍ാധന നടത്തിയ വാഹനങ്ങളില്‍ നിന്നാണ് ഈ പണം ഈടാക്കിയത്. എക്സൈസ് ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണറുടെ സാന്നിധ്യത്തിലായിരുന്നു വിജിലന്‍സ് പരിശേ‍ാധന.

പെരുമ്ബാവൂരില്‍ നിന്നുള്ള ആറ് എക്സൈസ് ഉദ്യേ‍ാഗസ്ഥരാണ് പരിശേ‍ാധാനാകേന്ദ്രത്തിലുണ്ടായിരുന്നത്. അഴിമതി ഒഴിവാക്കാന്‍ വേണ്ടി മറ്റുജില്ലകളില്‍ നിന്നുളള ഉദ്യേ‍ാഗസ്ഥരെ ഇവിടെ മാറ്റി മാറ്റി നിയമിക്കുകയാണ് പതിവ്.

No comments:

Post a Comment