മതത്തിന്റെ മതിലുകള്‍ തകര്‍ത്ത് ദമ്ബതികളുടെ വൃക്കദാനം
വൃക്ക തകരാറു മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്ന വിനോദ് മെഹ്റയുടെ ഭാര്യ അനിത മെഹ്റയും അന്‍വര്‍ അഹമ്മദിന്റെ ഭാര്യയായ തസ്ലീം ജഹാനുമാണ് അതിര്‍ത്തികള്‍ കല്‍പ്പിക്കാത്ത സഹവര്‍ത്തിത്വത്തിലൂടെ പുതജീവിതം കൈവന്നത്.
ജയ്പുര്‍: മതത്തിന്റെ മതില്‍ക്കെട്ടുകള്‍ മറികടന്ന് രണ്ടു ഭര്‍ത്താക്കന്‍മാര്‍ ഇരുവരുടെയും ഭാര്യമാര്‍ക്ക് പരസ്പരം വൃക്ക ദാനം ചെയ്തത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയു പുതിയ മാതൃകകള്‍ തീര്‍ത്തു. ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് അപരിചിതര്‍ സ്വന്തം ജീവിതം കൊണ്ട് സഹവര്‍ത്തിത്വത്തിന്റെ മഹനീയോദാഹരണങ്ങളായത്.
വൃക്ക തകരാറു മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്ന വിനോദ് മെഹ്റയുടെ ഭാര്യ അനിത മെഹ്റയും അന്‍വര്‍ അഹമ്മദിന്റെ ഭാര്യയായ തസ്ലീം ജഹാനുമാണ് അതിര്‍ത്തികള്‍ കല്‍പ്പിക്കാത്ത സഹവര്‍ത്തിത്വത്തിലൂടെ പുതജീവിതം കൈവന്നത്.
വിനോദ് മെഹ്റ തസ്ലീം ജഹാനും അന്‍വര്‍ അഹമ്മദ് അനിത മെഹ്റയ്ക്കുമാണ് വൃക്കകള്‍ ദാനം ചെയ്തത്.
ഏറെക്കാലമായി വൃക്ക തകരാറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇരുവരും ചികിത്സ നടത്തിയിരുന്നത് ഒരേ ആസ്പത്രിയിലായിരുന്നു. ഇതാണ് ആകസ്മികമായ ഈ വൃക്ക കൈമാറ്റത്തിലേയ്ക്ക് നയിച്ചത്. സപ്തംബര്‍ രണ്ടിന് നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട ഇരു ദമ്ബതിമാരും വൃക്ക കൈമാറ്റത്തിന് തയ്യാറാവുകയായിരുന്നു. ഇത്തരമൊരു സംഭവം ആദ്യത്തേതാണെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും പറയുന്നു.
ഞങ്ങളുടെയെല്ലാം രക്തത്തിന്റെ നിറം ചുവപ്പാണ്. മതത്തിന്റെ പേരില്‍ അകന്നു നിന്നിരുന്നെങ്കില്‍ ഞങ്ങളുടെ ഭാര്യമാര്‍ ജീവിച്ചിരിക്കില്ലായിരുന്നു. ഇപ്പോള്‍ എല്ലാ അപരിചിതത്വങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കുമപ്പുറം ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ ശക്തമായ ബന്ധമാണ് ഉണ്ടായിരിക്കുന്നത്- വിനോദും അന്‍വറും ഒരേ സ്വരത്തില്‍ പറയുന്നു.
നിയമപ്രകാരം അടുത്ത ബന്ധുക്കള്‍ക്കു മാത്രമാണ് വൃക്ക ദാനം ചെയ്യാന്‍ അനുമതിയുള്ളത്. എന്നാല്‍ ഇത്തരത്തില്‍ രണ്ട് കുടുംബങ്ങളില്‍ പെട്ടവര്‍ പരസ്പരം വൃക്ക ദാനം ചെയ്യുന്നത് അനുവദനീയമാണ്.
No comments:
Post a Comment