Thursday, 15 September 2016

മകളെ കാമുകന് കാഴ്ച വെച്ചു, പിന്നീട് വെട്ടിനുറുക്കി കത്തിച്ചു, എന്നിട്ടും തീര്‍ന്നില്ലേ കാമഭ്രാന്ത്..



മെക്സികോ: പത്തു വയസ്സുകാരിയായ മകളെ വെട്ടിനുറുക്കി കൊന്ന കേസില്‍ അമ്മയും കാമുകനും പിടിയിലായി. 10 വയസ്സുകാരിയായ വിക്ടോറിയയാണ് അമ്മയുടെ ക്രൂരമായ കാമഭ്രാന്തിന് ഇരയായത്. കാമുകന് മകളെ കാഴ്ച്ചവെച്ച്‌ താന്‍ സ്വയം ആസ്വദിക്കുകയായിരുന്നു എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. വിക്ടോറിയയുടെ പത്താം ജന്മദിനത്തിലായിരുന്നു കൊലപാതകം നടന്നത്. ആഘോഷങ്ങള്‍ക്ക് ശേഷം മകളെ തന്റെ കാമുകന് വിട്ടുകൊടുക്കുകയും പ്രതികരിക്കാത്തിരിക്കാന്‍ മയക്കുമരുന്ന് കുത്തിവെയ്ക്കുകയും ചെയ്തു.

മകളെ മുന്‍പും ഒന്നിച്ച്‌ ജോലി ചെയ്യുന്ന സുഹൃത്തിന് കാഴ്ച്ചവെച്ചിട്ടുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു.
ബലാത്സംഗത്തിന് ശേഷം വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ബാത്ത് ടബ്ബിലിട്ട് കത്തിയ്ക്കുകയായിരുന്നു. അപാര്‍ട്ട്മെന്റില്‍ നിന്നും പുക ഉയരുന്നത് കണ്ട് അപരിചിതനായ യുവാവ് പോലീസില്‍ അറിയിച്ചത്. ഇത്രയും ക്രൂരമായ കൊലപാതകത്തിന് മുന്‍പെങ്ങും സാക്ഷിയായിട്ടില്ല എന്നാണ് പോലീസ് പറഞ്ഞത്.

ബാത്ത് ടബ്ബിന് ചുറ്റും ശരീരഭാഗങ്ങളും രക്തവും ചിതറികിടക്കുകയും പകുതി ശരീരഭാഗങ്ങള്‍ പുതപ്പില്‍ പൊതിഞ്ഞ രീതിയില്‍ കാണപ്പെടുകയും ചെയ്തിരുന്നു. ബാത്ത് ടബ്ബില്‍ പൂര്‍ണമായി കത്തിനശിക്കാത്ത ശരീരഭാഗങ്ങളും ഉണ്ടായിരുന്നു. അപാര്‍ട്ട്മെന്റില്‍ നിന്നും വിക്ടോറിയയുടെ അമ്മയെയും കാമുകനെയും കസിനെയും പോലീസ് അറസ്റ്റ് ചെയ്തു.

No comments:

Post a Comment