Tuesday, 13 September 2016

ലുക്കാക്കുവിന്റെ ഹാട്രിക്കില്‍ എവര്‍ട്ടണ്‍ സണ്ടര്‍ലാന്‍ഡിനെ മുക്കി



ലണ്ടന്‍: ബെല്‍ജിയത്തിന്റെ കറുത്തമുത്ത് റൊമേലു ലുക്കാക്കുവിന്റെ മാസ്മരിക പ്രകടനത്തിന്റെ മികവില്‍ എവര്‍ട്ടന്‍ സണ്ടര്‍ലാന്‍ഡിനെ 3-0ന് തോല്‍പ്പിച്ചു. പതിനൊന്നുമിനിറ്റിലാണ് മൂന്നു ഗോളുകളും പിറന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ വന്‍ മുന്നേറ്റമാണ് എവര്‍ട്ടണ്‍ നടത്തുന്നത്.

നാലാം മത്സരവും ജയിച്ച്‌ അപരാജിത റെക്കോര്‍ഡോടെ എവര്‍ട്ടണ്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്താണ്. പന്ത്രണ്ട് പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും പത്തുപോയിന്റുള്ള ചെല്‍സിയുമാണ് തൊട്ടുമുന്നില്‍.
എവര്‍ട്ടനും നാലുമത്സരങ്ങളില്‍ നിന്നു പത്തു പോയിന്റുണ്ട്.

60, 68, 71 മിനിറ്റുകളിലാണ് ഗോള്‍ വീണത്. പ്രതിരോധനത്തില്‍ വന്ന പിഴവില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. പന്ത് കിട്ടിയ സെനഗല്‍ താരം ബാക്ക് പോസ്റ്റ് ലാക്കാക്കി വിട്ട അളന്നുമുറിച്ച ക്രോസിലൂടെ ലൂക്കാക്കുവിന്റെ ഹെഡ്ഡര്‍.

രണ്ടാം ഗോളിന്റെ മുഴുവന്‍ ക്രെഡിറ്റും കോംഗോ താരം യാനിക് ബൊലാസി എന്ന മിഡ്ഫീല്‍ഡര്‍ക്ക് സ്വന്തം. പോസ്റ്റിനു തൊട്ടുമുമ്ബില്‍ വെച്ചാണ് പന്ത് ലുക്കാക്കുവിന് കൈമാറിയത്. ബെല്‍ജിയന്‍ താരത്തിന് പിഴച്ചില്ല.

ലുക്കാക്കുവിനെ ഓഫ് ഡൈ് ട്രാപ്പില്‍ കുടുക്കാനുള്ള ശ്രമം പാളിയതോടെ സണ്ടര്‍ലാന്‍ഡ് മൂന്നാം ഗോളും വഴങ്ങി. പോസ്റ്റിന് തൊട്ടുമുമ്ബില്‍ വെച്ച്‌ പന്ത് ലെഫ്റ്റ് പോസ്റ്റിലേക്ക് പ്ലേസ് ചെയ്യേണ്ട ജോലി മാത്രമേ പിന്നെ ബാക്കിയുണ്ടായിരുന്നുള്ളൂ.

No comments:

Post a Comment