Tuesday, 13 September 2016

എറണാകുളത്തു ഏഴു വയസുകാരനെ അച്ഛന്‍ തലയ്ക്കടിച്ചു കൊന്നു കുഴിച്ചിട്ടു; സംഭവം പുറത്തുവന്നതു കാണാതായ ബാലന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍; പിതാവ് ബാബു അറസ്റ്റില്‍

കൊച്ചി: ഏഴുവയസുകാരനെ തലയ്ക്കടിച്ചു കൊന്നശേഷം കുഴിച്ചിട്ട അച്ഛനെ അറസ്റ്റ് ചെയ്തു. പെരുമ്ബാവൂര്‍ സ്വദേശി വസുദേവിനെ കൊലപ്പെടുത്തിയ കേസിലാണ് അച്ഛന്‍ ബാബുവിനെ അറസ്റ്റ് ചെയ്തത്.

പെരുമ്ബാവൂര്‍ മീന്‍പാറ സ്വദേശിയാണു ബാബു. നാലു ദിവസം മുന്‍പ് ബാബുവിനെയും മകനെയും കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വസുദേവിനെ ബാബു കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. കോടനാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയി.

No comments:

Post a Comment