ഗോവിന്ദചാമിയെ രക്ഷിക്കാന്‍ സിപിഎം ബോധപൂര്‍വം ഇടപെട്ടോ എന്ന് വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍
കോഴിക്കോട്: സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ യാതൊരു കാര്യക്ഷമതയും കാണിച്ചില്ല. കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. വധശിക്ഷയെ എതിര്‍ക്കുന്ന സിപിഎം ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ ബോധപൂര്‍വം ഇടപെട്ടോ എന്ന് വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
അതേ സമയം സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി വിധി നിര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രോസിക്യൂഷന്‍ കേസ് വേണ്ടവിധം കൈകാര്യം ചെയ്യാത്തതാണ് പരമാവധി ശിക്ഷ ലഭ്യമാവാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസ് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയതായും സൗമ്യയുടെ അമ്മയുടെ മനസ് കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പരമാവധി ശിക്ഷ ലഭ്യമാക്കാന്‍ സാധിച്ചിരുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
No comments:
Post a Comment