Sunday, 11 September 2016

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു



കശ്മീരില്‍ ഇന്നലെയുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഏഴ് ഭീകരര്‍ വധിക്കപ്പെട്ടിരുന്നു

ശ്രീനഗര്‍: കശ്മീരില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടില്‍ തുടരുന്നു. പൂഞ്ചില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയായി ഇന്ന് വീണ്ടും നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെക്കൂടി വധിച്ചു. ഇതോടെ രണ്ടു ദിവസത്തിനിടെ ഉണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം എട്ടായി.

ഇന്നലെ പൂഞ്ചില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. സൈനിക കേന്ദ്രത്തിന് സമീപമുള്ള ഒരു സര്‍ക്കാര്‍ കെട്ടിടത്തില്‍ സായുധരായ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്നലെ ഏറ്റമുട്ടല്‍ ഉണ്ടായത്.
ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും ഒരു എസ്.ഐയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്നലെ നിയന്ത്രണ രേഖയ്ക്ക് സമീപം നൗഗാം മേഖലയില്‍ ഉണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ പട്ടാളം നാല് ഭീകരരെ വധിച്ചിരുന്നു. ആയുധധാരികളായ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ ചെറുക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. നാല് എ.കെ- 47 തോക്കുകളും സ്ഫോടക വസ്തുക്കളും ഭീകരരില്‍നിന്ന് പിടിച്ചെടുത്തു. തങ്ധര്‍, ഗുരേസ് മഖലകളിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായി ഇന്നലെ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

No comments:

Post a Comment