Monday, 12 September 2016

ബലൂച് വിഷയത്തില്‍ പാകിസ്താനെ പിന്തുണച്ച്‌ അമേരിക്ക



പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിന്റെ സ്വാതന്ത്ര്യ ശ്രമങ്ങളെ പിന്തുണച്ച പശ്ചാത്തലത്തിലാണ് അമേരിക്കന്‍ വാക്താവിന്റെ പ്രതികരണം

വാഷിങ്ടണ്‍: ബലൂചിസ്ഥാന്‍ വിഷയത്തില്‍ പാക് നിലപാടിന് പിന്തുണയുമായി അമേരിക്ക. സ്വാതന്ത്ര്യത്തിനായി ബലൂചില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കില്ലെന്ന് അമേരിക്കന്‍ വാക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

പാകിസ്താന്റെ പ്രദേശിക സമന്വയത്തെയും ഐക്യത്തെയും പിന്തുണയ്ക്കുന്നതാണ് യുഎസ് സര്‍ക്കാരിന്റെ നയം. അതിനാല്‍ ഞങ്ങള്‍ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നില്ല -കിര്‍ബി വ്യക്തമാക്കി.

നേരത്തേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിന്റെ സ്വാതന്ത്ര്യ ശ്രമങ്ങളെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ അമേരിക്കയുടെ നിലപാട് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായിരുന്നു കിര്‍ബിയുടെ പ്രതികരണം.

ആഗസ്ത് പതിനഞ്ചിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദി ബലൂചിലെ മനുഷ്യാവകാശ ധ്വംസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. ഇതേത്തുടര്‍ന്ന് നിരവധി ബലൂച് നേതാക്കള്‍ മോദിക്ക് നന്ദി അറിയിച്ച്‌ രംഗത്തെത്തിയിരുന്നു.

No comments:

Post a Comment