Tuesday, 13 September 2016

ഭര്‍ത്താവ് വീട്ടില്‍ കയറ്റുന്നില്ലെന്നാരോപിച്ച്‌ ഗേറ്റിന് പുറത്ത് യുവതിയുടെ കുത്തിയിരുപ്പ് സമരം

ജയ്പൂര്‍: ഭര്‍ത്താവ് വീട്ടില്‍ കയറ്റുന്നില്ലെന്നാരോപിച്ച്‌ ഗേറ്റിന് പുറത്ത് യുവതിയുടെ കുത്തിയിരുപ്പ് സമരം. രാജസ്ഥാനിലെ യമുനഹാഗറിലാണ് സംഭവം. കഴിഞ്ഞ രണ്ടു ദിവസമായി യുവതി ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ കുത്തിയിരുപ്പ് സമരം നടത്തുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നു വര്‍ഷം മുന്‍പാണ് പല്ലവിയെ സുരേന്ദ്ര വിവാഹം കഴിച്ചത്. നേരത്തെ സുരേന്ദ്രക്കെതിരെ പല്ലവി പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഇതോടെ സുരേന്ദ്രയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് സുരേന്ദ്ര പല്ലവിയെ വിവാഹം കഴിച്ചത്. എന്നാല്‍ കുറച്ചുദിവസം മുന്‍പ് പല്ലവിയെ ഉപേക്ഷിച്ച്‌ സുരേന്ദ്ര നാട്ടിലേക്ക് മടങ്ങിയിരുന്നു.
പിന്നീട് വിവരങ്ങളൊന്നും തന്നെ ഉണ്ടായില്ല. ഇതോടെ പല്ലവി ഭര്‍ത്താവിനെ അന്വേഷിച്ച്‌ അയാളുടെ നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു.

എന്നാല്‍ പല്ലവിയെ വീട്ടില്‍ കയറ്റാന്‍ സുരേന്ദ്രയുടെ മാതാപിതാക്കള്‍ തയ്യാറായില്ല. ഇതോടെയാണ് യുവതി വീടിനു മുന്നില്‍ കുത്തിയിരിക്കാന്‍ തീരുമാനിച്ചത്. വിവരം അറിഞ്ഞെത്തിയ അയല്‍വാസികളാണ് ഇപ്പോള്‍ പല്ലവിക്ക് സുരക്ഷ നല്‍കുന്നത്.

No comments:

Post a Comment