നിയമസഭയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരുടെ കിടക്കല്‍ സമരം
തിങ്കളാഴ്ച സ്പീക്കര്‍ നിയമസഭ നിര്‍ത്തിവെച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് എം എല്‍ എമാരുടെ പ്രതിഷേധ സമരം. ചര്‍ച്ച തുടരുന്നതിനിടെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ചതാണ് എം എല്‍ എമാരെ പ്രകോപിപ്പിച്ചത്.
അകാലിദള്‍, ബി.ജെ.പി എം.എല്‍.എമാര്‍ സഭയില്‍ നിന്ന് പോയിട്ടും കോണ്‍ഗ്രസ് എം.എല്‍.മാര്‍ സഭയില്‍ തന്നെ തുടരുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ ഫാനും എ.സിയും പ്രവര്‍ത്തിക്കാതെയായി. ഇതോടെ പലരും പേപ്പര്‍ വീശിയാണ് ചൂടില്‍ നിന്ന് രക്ഷ തേടിയത്.
എസ് വൈ എല്‍ കനാല്‍ പ്രശ്നം, സംസ്ഥാനത്തെ ക്രമസമാധാനം, അഴിമതി, മാഫിയ ഗ്രൂപ്പുകളുടെ കടന്നുവരവ് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിക്കുകയും സഭാ നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ഇതാണ് എം.എല്‍.എമാരെ ചൊടിപ്പിച്ചത്.
അതേസമയം പ്രതിപക്ഷം ഉയര്‍ത്തുന്ന ചര്‍ച്ചകളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നതിന് തെളിവാണ് നിയമസഭയിലെ ഈ സംഭവമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് യൂണിറ്റ് സെക്രട്ടറി അമരിന്ദര്‍ സിങ് ആരോപിച്ചു.
No comments:
Post a Comment