Friday, 16 September 2016

ബലൂച് ജനതയ്ക്ക് ഇന്ത്യയുടെ മൊബൈൽ ആപ്പും വെബ്സൈറ്റും








ന്യൂഡൽഹി ∙ അഫ്ഗാൻ–പാക്ക് മേഖലയിലും ലോകത്തു മറ്റു സ്ഥലങ്ങളിലും കഴിയുന്ന ബലൂചിസ്ഥാൻ ജനങ്ങൾക്കുവേണ്ടി ആകാശവാണി ബലൂചി ഭാഷയിൽ പ്രക്ഷേപണം ആരംഭിച്ചു. കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും വഴി മാത്രമേ ഇതു ലഭ്യമാകൂ. പ്രസാർ ഭാരതിയാണ് ഇതിനാവശ്യമായ മൊബൈൽ ആപ്പും വെബ്പേജും തയാറാക്കിയത്. 

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ബലൂചിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ജനങ്ങളുടെമേൽ പാക്കിസ്ഥാൻ നടത്തുന്ന അതിക്രമങ്ങളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ച പശ്ചാത്തലത്തിലാണു നടപടി. മോദിയുടെ വാക്കുകൾ പാക്കിസ്ഥാന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
.

No comments:

Post a Comment