Thursday, 15 September 2016

രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ഗോവിന്ദച്ചാമിക്ക് ജയില്‍മോചിതനാകാം

ന്യൂദല്‍ഹി: സൗമ്യവധക്കേസില്‍ സുപ്രീം കോടതി വധ ശിക്ഷ റദ്ദാക്കിയതോടെ ഗോവിന്ദച്ചാമിക്ക് ഇനി രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ജയില്‍ മോചിതനാകാം. ഗോവിന്ദച്ചാമിക്ക് മാനഭംഗക്കുറ്റത്തിന് മാത്രമായി വെറും ഏഴുവര്‍ഷത്തെ തടവാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്.

റിമാന്റ് കാലയളവുകള്‍ അടക്കം അഞ്ച് വര്‍ഷം തടവ് ഗോവിന്ദച്ചാമി ഇതിനകം അനുഭവിച്ചുകഴിഞ്ഞു. ഈ നിലയ്ക്ക് ഇനി രണ്ടുവര്‍ഷത്തെ ശിക്ഷ മാത്രമേ പ്രതി അനുഭവിക്കേണ്ടതുള്ളൂ. 2018ല്‍ ഗോവിന്ദച്ചാമി ശിക്ഷ പൂര്‍ത്തിയാക്കി ജയിലില്‍ നിന്നുമിറങ്ങും.

No comments:

Post a Comment