കാവേരി പ്രശ്നം: സമാധാനത്തിന് കേന്ദ്രത്തിന്‍റെ ആഹ്വാനം
ന്യൂഡല്‍ഹി: കാവേരി ജലതര്‍ക്ക പ്രശ്നത്തില്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും രൂക്ഷമായ സംഘര്‍ഷത്തില്‍ സമാധാനത്തിന് ആഹ്വാനം നല്‍കി കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍. സ്ഥിതിഗതികള്‍ വേദനാജനകമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിയണമെന്ന് വ്യക്തമാക്കി. ഒരു പ്രശ്നത്തിനും സംഘര്‍ഷം ഒരുപരിഹാരമല്ല. നിയമത്തിന്‍റെ പരിധിയില്‍ നിന്നുതന്നെ പ്രശ്നം പരിഹരിക്കും. നിയമം കയ്യിലെടുക്കുന്നത് ആശാസ്യമായ നടപടിയല്ല. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ സംഘര്‍ഷത്തില്‍ നിന്ന്് പിന്മാറി അവരുടെ സമൂഹധര്‍മ്മം നിറവേറ്റണമെന്നും മോഡി അഭ്യര്‍ത്ഥിച്ചു.
ജനങ്ങള്‍ സംയമനം പാലിക്കണമെന്നും സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അഭ്യര്‍ത്ഥിച്ചു.
ഇരുസംസ്ഥാനങ്ങളുടേയും വാദങ്ങള്‍ കേട്ടശേഷമാണ് സുപ്രീം കേടതി വിധി പറഞ്ഞത്. പ്രശ്നങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഇരുസംസ്ഥാനങ്ങളിലേയും നേതാക്കള്‍ ഇടപെട്ട് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും നായിഡു പറഞ്ഞു.
ചില സംഘടനകളുടെ പേരില്‍ ചിലര്‍ അക്രമം അഴിച്ചുവിടുകയാണ്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു. എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും അത് കൃത്യമായി പാലിക്കുമെന്നും പരമേശ്വര പറഞ്ഞു.
അതിനിടെ, ഹഗ്ഗന്‍ഹള്ളിയില്‍ ഇന്നലെ രാത്രി പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ഉമേഷിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
No comments:
Post a Comment