Friday, 16 September 2016

ഡ്രൈവറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് ഐഫോണുകള്‍ കവര്‍ന്നു



ന്യൂഡല്‍ഹി : ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ജില്‍ ചൊവ്വാഴ്ച രാത്രി ട്രക്ക് ഡ്രൈവറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മോഷ്ടാക്കള്‍ ഐഫോണുകള്‍ കവര്‍ന്നു. ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ 7 എസ് ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. അടുത്തമാസം ഇന്ത്യയില്‍ അവതരിപ്പിക്കാനാരിക്കെയാണ് മോഷണം നടന്നത്. രണ്ടരക്കോടിയോളം രൂപ വില വരുന്ന ഫോണുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

സംഭവത്തെക്കുറിച്ച്‌ ട്രക്ക് ഡ്രൈവര്‍ കലാം സിംഗ് വസന്ത്കുഞ്ജ് പറയുന്നത് ഇങ്ങനെയാണ് ; "ചൊവ്വാഴ്ച രാത്രി ഫോണുകളുമായി ഒഖ്ലലയില്‍ നിന്ന് ദ്വാരകയിലേക്ക് പോകുമ്ബോഴായിരുന്നു മോഷ്ടാക്കള്‍ ആക്രമിച്ചത്.
വാഹനമോടിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഒരു പായ്ക്കറ്റ് ആരോ ട്രക്കിനകത്തേക്ക് എറിഞ്ഞു. കുട്ടികളുടെ പണിയായിരിക്കും എന്നു കരുതിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോഴാണ് മുഖമാകെ നീറിപ്പുകയാന്‍ തുടങ്ങിയത്. വാഹനം നിര്‍ത്തി മുഖം കഴുകാന്‍ തുടങ്ങുമ്ബോള്‍ കത്തിയുമായി രണ്ടുപേര്‍ വന്ന് തന്നെ ബന്ദിയാക്കി. തുടര്‍ന്ന് മോഷ്ടാക്കളുടെ സംഘത്തില്‍ പിന്നീട് കൂടുതല്‍ ആളുകള്‍ എത്തി തന്നെ ബന്ദിയാക്കി ട്രക്ക് ഓടിച്ചുപോയി".



പിന്നിട് രംഗ്പൂര്‍ പഹാഡിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാനിലേക്ക് ഫോണുകള്‍ മാറ്റി മോഷ്ടാക്കള്‍ കടന്നുകളഞ്ഞെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വസന്തപ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment