Thursday, 15 September 2016

ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല, ഐസിസുമായുള്ള പോരാട്ടത്തിനിടെ കടലില്‍ സുഖപ്രസവം



നോര്‍ഫോല്‍ക്ക്: അമേരിക്കന്‍ നാവിക സേന ഉദ്യോഗസ്ഥയ്ക്ക് ഐസിസുമായുള്ള പോരാട്ടത്തിനിടെ കടലില്‍ വച്ച്‌ സുഖപ്രസവം. ഗര്‍ഭിണിയാണെന്ന് അറിയാതെ ഐസിസിനെതിരെ പോരാട്ടം നയിച്ചിരുന്ന നാവികയാണ് കടലില്‍ ഐസിന്‍ഹോവര്‍ എന്ന കപ്പലില്‍ വച്ച്‌ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

വിര്‍ജീനിയന്‍ വനിതാ പൈലറ്റാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ വച്ച്‌ 3.1 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ നാവിക സേനാ ഉദ്യോഗസ്ഥയുടെ പേരോ വിവരങ്ങളോ അമേരിക്കന്‍ നാവിക സേന പുറത്തുവിട്ടിട്ടില്ല. ജൂണ്‍ ഒന്നിന് 5000 ത്തോളം നാവികരുമായി പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് പുറപ്പെട്ട അമേരിക്കന്‍ യുദ്ധക്കപ്പലാണ് ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.

കടലില്‍

കടലില്‍ വച്ച്‌ കുഞ്ഞിന് ജന്മം നല്കിയതോടെ അമ്മയെയും കുഞ്ഞിനെയും തീരത്തെത്തിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഉദ്യോഗസ്ഥ

നാവിക സേനാ ഉദ്യോഗസ്ഥ ഗര്‍ഭം ധരിച്ച്‌ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നിരിക്കെ യുവതി ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഗര്‍ഭം ധരിച്ച്‌ 20 ആഴ്ചവരെ മാത്രമേ കപ്പലലില്‍ തുടരാന്‍ ഗര്‍ഭിണികളായ ഉദ്യോസ്ഥയ്ക്ക് അനുവാദമുള്ളൂ
.
കപ്പലില്‍

ജോലി സമയത്ത് കപ്പലില്‍ വച്ച്‌ വയറുവേദന അനുഭവപ്പെട്ട് ഉടന്‍ തന്നെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
കുഞ്ഞിന്

നാവിക സേനാ ഉദ്യോഗസ്ഥമാര്‍ നേരത്തെയും കപ്പലില്‍ വച്ച്‌ കുഞ്ഞിന് ജന്മം നല്‍കിയിട്ടുള്ളതിനാല്‍ കപ്പലിലുള്ള ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്ക് പ്രസവത്തിന് മേല്‍നോട്ടം വഹിക്കാനും നവജാത ശിശുവിനെ പരിപാലിക്കാനുമുള്ള പരിശീലനം നല്‍കിയിട്ടുണ്ട്.
ഐസിസിനെതിരെ

ഭീകരസംഘടനയായ ഐസിസിനെ സിറിയയില്‍ നിന്ന് തുരത്താന്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തിനിടെ പേര്‍ഷ്യന്‍ ഗള്‍ഫില്‍ വച്ചായിരുന്നു സംഭവം.

No comments:

Post a Comment