Friday, 16 September 2016

മാതാപിതാക്കള്‍ പോലും വെറുത്തു; വൈകല്യം മൂലം മാറ്റിനിര്‍ത്തപ്പെട്ട ഈ ബാലന്‍ എഴുത്തുകാരനും പ്രാസംഗികനുമായ കഥ



കുഞ്ഞുങ്ങള്‍ക്ക് വൈകല്യം വന്നാല്‍ മാതാപിതാക്കള്‍ക്ക് പോലും വെറുപ്പുതോന്നാം. പിന്നെ പൊതുസമൂഹം എങ്ങനെ കാണും അല്ലേ. എല്ലാറ്റില്‍നിന്നും തഴയപ്പെട്ട ഒരു ബാലനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കണ്ടാല്‍ ഭയം തോന്നുന്ന രൂപം, കുഞ്ഞ് ജനിച്ചപ്പോള്‍ മാതാപിതാക്കള്‍ പോലും ഞെട്ടിപ്പോയി.

മുഖത്തു തന്നെ ടെന്നിസ് ബോളിന്റെ വലിപ്പമുള്ള ഒരു ട്യൂമര്‍. വൈകല്യങ്ങള്‍ ഉള്ള കാലുകള്‍.
കുഞ്ഞ് ജനിച്ചപ്പോള്‍ അമ്മയും അച്ഛനും വല്ലാത്തൊരു മാനസികാവസ്ഥയിലുമായി. എന്നാല്‍, ഇന്ന് ആ കുഞ്ഞ് ഓസ്ട്രേലിയയിലെ പ്രഗത്ഭനായ എഴുത്തുകാരനും പ്രാസംഗികനുമാണ്. റോബര്‍ട്ട് ഹോഗിന്റെ ജീവിതകഥയാണ് പറയുന്നത്. വികൃതമായ രൂപത്തോടെ ജനിച്ച തന്നെ കുടുംബം പോലും സ്വീകരിക്കാന്‍ പ്രയാസം കാണിച്ചെന്ന് ഹോഗ് തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു.



എന്നാല്‍, വളരുന്നതിനോടൊപ്പം ഈ വൈകല്യത്തോട് ഹോഗ് പൊരുത്തപ്പെടുകയായിരുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഡോക്റ്റര്‍മാര്‍ ഹോഗിന്റെ മുഖത്തെ ട്യൂമര്‍ നീക്കം ചെയ്ത് പുതിയ ഒരു മൂക്ക് വച്ചു പിടിപ്പിച്ചു.കാലുകളുടെ വൈകല്യം കൂടിയതിനാല്‍ മുറിച്ചു കളയേണ്ടിയും വന്നു. തന്റെ കുഞ്ഞ് ഇങ്ങനെ ജീവിക്കേണ്ടെന്നുപോലും മാതാപിതാക്കള്‍ ചിന്തിച്ചത്രേ.

തന്നോട് മാതാപിതാക്കള്‍ക്ക് തോന്നിയ ഇഷ്ടക്കേട് ഹോഗ് അറിഞ്ഞു. അമ്മ തന്നെ അതു പറയുകയുണ്ടായി. എന്നാല്‍ ഹോഗിനെ അത് വേദനിപ്പിച്ചില്ല. പിന്നീട് മാതാപിതാക്കള്‍ കുട്ടിയെ കരുതലോടെയാണ് വളര്‍ത്തിയത്. എന്നാല്‍, ആ മാതാപിതാക്കളുടെ മാനസികാവസ്ഥ തനിക്ക് പിന്നീട് മനസ്സിലായി. നാല് കുഞ്ഞുങ്ങള്‍ക്ക് ശേഷം വൈകല്യമുള്ള കുഞ്ഞിനെ ലഭിക്കുമ്ബോള്‍ ഒരു കുടുംബത്തിലെ അമ്മ ഇങ്ങനെ ചിന്തിക്കാമെന്ന് ഹോഗ് തുറന്ന് പറയുന്നു. തനിക്ക് ഇന്നും മാതാപിതാക്കളോട് നന്ദിയുണ്ടെന്ന് ഹോഗ് കുറിച്ചു.

പള്ളിയില്‍ ചാവേറാക്രമണം: നിരവധി മരണം


പെഷാവര്‍●വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ പള്ളിയില്‍ ജുമാ നമസ്കാരത്തിനിടെ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ചേരിപ്രദേശമായ ബുട്മാനയിലെ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
എന്നാല്‍ ആക്രമണത്തിനു പിന്നില്‍ പാക് താലിബാന്‍ തീവ്രവാദ സംഘടനയാണെന്നാണ് പ്രാഥമിക നിഗമനം.

ഡ്രൈവറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് ഐഫോണുകള്‍ കവര്‍ന്നു



ന്യൂഡല്‍ഹി : ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ജില്‍ ചൊവ്വാഴ്ച രാത്രി ട്രക്ക് ഡ്രൈവറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മോഷ്ടാക്കള്‍ ഐഫോണുകള്‍ കവര്‍ന്നു. ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ 7 എസ് ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. അടുത്തമാസം ഇന്ത്യയില്‍ അവതരിപ്പിക്കാനാരിക്കെയാണ് മോഷണം നടന്നത്. രണ്ടരക്കോടിയോളം രൂപ വില വരുന്ന ഫോണുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

സംഭവത്തെക്കുറിച്ച്‌ ട്രക്ക് ഡ്രൈവര്‍ കലാം സിംഗ് വസന്ത്കുഞ്ജ് പറയുന്നത് ഇങ്ങനെയാണ് ; "ചൊവ്വാഴ്ച രാത്രി ഫോണുകളുമായി ഒഖ്ലലയില്‍ നിന്ന് ദ്വാരകയിലേക്ക് പോകുമ്ബോഴായിരുന്നു മോഷ്ടാക്കള്‍ ആക്രമിച്ചത്.
വാഹനമോടിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഒരു പായ്ക്കറ്റ് ആരോ ട്രക്കിനകത്തേക്ക് എറിഞ്ഞു. കുട്ടികളുടെ പണിയായിരിക്കും എന്നു കരുതിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോഴാണ് മുഖമാകെ നീറിപ്പുകയാന്‍ തുടങ്ങിയത്. വാഹനം നിര്‍ത്തി മുഖം കഴുകാന്‍ തുടങ്ങുമ്ബോള്‍ കത്തിയുമായി രണ്ടുപേര്‍ വന്ന് തന്നെ ബന്ദിയാക്കി. തുടര്‍ന്ന് മോഷ്ടാക്കളുടെ സംഘത്തില്‍ പിന്നീട് കൂടുതല്‍ ആളുകള്‍ എത്തി തന്നെ ബന്ദിയാക്കി ട്രക്ക് ഓടിച്ചുപോയി".



പിന്നിട് രംഗ്പൂര്‍ പഹാഡിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാനിലേക്ക് ഫോണുകള്‍ മാറ്റി മോഷ്ടാക്കള്‍ കടന്നുകളഞ്ഞെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വസന്തപ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ചു; കണ്ണൂരില്‍ കുടുംബത്തിലെ നാലുപേര്‍ മരിച്ചു



കണ്ണൂര്‍: ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേരുടെ ജീവനെടുത്തു. പയ്യന്നൂര്‍ കുന്നരുവിലാണ് അപകടം നടന്നത്. അപകടത്തില്‍ ഇവരെ കൂടാതെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

രാമന്തളി സ്വദേശികളായ രമേശന്‍, ഭാര്യ ലളിത, ഇവരുടെ ബന്ധുവിന്റെ മകള്‍ ആരാധ്യ, മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടകാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല.

പട്ടാപ്പകല്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം ; തടഞ്ഞ സുഹൃത്തിനെ വെട്ടി



കൊച്ചി : പട്ടാപ്പകല്‍ യുവതിയെ ആക്രമിയ്ക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം വൈകീട്ട് 4.30ക്കായിരുന്നു സംഭവം. കേരള സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായ അശ്വനിയും കൊച്ചിയിലെ ഐ.ടി കമ്ബനിയില്‍ ജീവനക്കാരനുമായ ശംഭുവും കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുളള റോഡിലൂടെ നടന്നു പോവുമ്ബോഴായിരുന്നു ആക്രമണം.

കാറിലെത്തിയ രണ്ടു പേര്‍ അശ്വനിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അശ്വനിയെ സംഘം മര്‍ദ്



ദിച്ചു. ഇത് കണ്ട് തടയാന്‍ ശ്രമച്ച ശംഭുവിനെയും അക്രമികള്‍ മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിക്കുയുമായിരുന്നു. റോഡില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ ശംഭുവിനെ ആശുപത്രിയിലെത്തിച്ചതും അശ്വനി തനിച്ചായിരുന്നു. അക്രമികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്ബര്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മുന്‍വൈരാഗ്യമാണോ അക്രമത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അര്‍ഥമില്ലാത്ത വിവാദങ്ങള്‍ക്ക് സമയം കൊല്ലുന്ന മലയാളികള്‍ അക്കമിട്ടു നിരത്തിയ സോമരാജ പണിക്കരുടെ കണ്ടെത്തലുകള്‍ തിരിച്ചറിയേണ്ടതാണ്



അര്‍ഥമില്ലാത്ത വിവാദങ്ങളുടെ പുറകെപോയി സമയം കളയാന്‍ നമ്മുടെ മലയാളികള്‍ക്ക് ഒരു മടിയുമില്ല.സമയമില്ല എന്ന് പരാതി പറയുമ്ബോഴും ആവശ്യമില്ലാത്ത വിവാദങ്ങളുടെ പുറകെ പോയി സമയം കളയാന്‍ മടിയില്ലാത്തവരാണ് നമ്മളില്‍ പലരും.ആവശ്യമുള്ളവയെ തള്ളിക്കളഞ്ഞ് ആവശ്യമില്ലാത്തവയെ ഉയര്‍ത്തികാട്ടുന്നവര്‍.സമൂഹത്തിലെ ചെറിയ പ്രശ്നങ്ങള്‍ പോലും ഏറ്റെടുത്ത് ആഘോഷമാക്കിമാറ്റാന്‍ സോഷ്യല്‍ മീഡിയയും ഉള്ളപ്പോള്‍ ഇത്തരക്കാര്‍ക്ക് സമയം കളയാന്‍ വേറെന്തുവേണം.ധാരാളം സമയം അര്‍ഥമില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു സമയം കളയുന്ന മലയാളികളുടെ രീതി മാറേണ്ടിയിരിക്കുന്നു.സമൂഹത്തിനു ഗുണകരമായ അല്ലെങ്കില്‍ പ്രയോജനമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള സമൂഹം ബാധ്യസ്ഥരാണ് എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഓരോ മലയാളികള്‍ക്കും ഉണ്ടാവണം.ഇന്ന് ടെലിവിഷന്‍ ചാനലുകളും നവ മാധ്യമങ്ങളുമെല്ലാം പ്രയോജനമില്ലാത്ത വിഷയങ്ങള്‍ക്ക് പുറകെപോയി സമയംകളഞ്ഞ് സമൂഹത്തിലെ ശ്രദ്ധിക്കപ്പെടേണ്ട വിഷയങ്ങളെ നിസാരവല്‍ക്കരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്.ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് സോമരാജന്‍ പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞിരിക്കുകയാണ്.




സോമരാജന്‍ പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

അര്‍ഥമില്ലാത്ത വിവാദങ്ങള്‍ക്കു വേണ്ടി കളയാന്‍ ഇഷ്ടം പോലെ സമയം ഉള്ളതാണു നമ്മള്‍ മലയാളികളുടെ ഒരു
ഭാഗ്യം .
സോഷ്യല്‍ മീഡിയ തലകുത്തി മറിഞ്ഞു ചര്‍ച്ച ചെയ്ത വിവാദങ്ങള്‍

1. സന്യാസി വര്യന്‍ സ്ത്രീകളോടു ഒപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ചു ( സാറാ തോമസ് അതെ വേദിയില്‍ ഇരിക്കേണ്ടതായിരുന്നു . യോഗം കലക്കിയതിനാല്‍ നടന്നില്ല )
2. ശൈലജ ടീച്ചര്‍ സംസ്കൃത ശ്ലോകം ചൊല്ലിയതിനെ എതിര്‍ത്തു ( അങ്ങിനെ ഒന്നും ഉണ്ടായില്ലന്നു പിന്നീട് ടീച്ചര്‍ വിശദീകരിച്ചു )
3.പ്രധാനമന്ത്രി ദേശീയ പതാക കൊണ്ടു മുഖം തുടച്ചു ( അതു ത്രിവര്‍ണ്ണ ഷാള്‍ ആയിരുന്നു )
4. ശശി തരൂര്‍ ദേശീയ ഗാനത്തേ അപമാനിച്ചു( അദ്ദേഹം അതു മനപ്പൂര്‍വ്വം ചെയ്തതല്ല എന്നു വിശദീകരിച്ചു )
5.ഏതോ ഹിന്ദു സന്യാസി ആണെന്നു കരുതി മതന്യൂനപക്ഷമായ ജൈന മത ആചാര്യന്‍ നഗ്നനായി ഹര്യാന അസ്സംബ്ലിയില്‍ എത്തിയതിനു വന്‍ പൊങ്കാല . ( പിന്നീടു അരവിന്ദ് കേജരിവാള്‍ ഉല്‍പ്പടെ പല ദേശീയ നേതാക്കളും മാപ്പു പറഞ്ഞു )
7. വാമന ജയന്തി ആചരണം
മലയാളികളേ അപമാനിക്കാന്‍ ഉദ്ദേശിച്ചതാണു എന്നു കരുതി വന്‍ പൊങ്കാല.
8.എതോ ഒരു ബേക്കറി ഉടമ പ്രധാനമന്ത്രിയുടെ ജനമദിനത്തിനു കേക്കു ഉണ്ടാക്കി ഗിന്നസ് ബുക്കില്‍ കയറുന്നതിനു പൊങ്കാല .

ഈ പൊങ്കാല എല്ലാം ഒരു ഹരമായി കണ്ടു രസിക്കുമ്ബോള്‍ വളരെ പ്രധാനമായ മറ്റു
ചില കാര്യങ്ങള്‍ ജസ്റ്റീസ് കട്ജു വാനോളം പുകഴ്ത്തിയ നമ്മള്‍ മലയാളികള്‍ എടുത്തു പറയണം .

8 ദിവസം കൊണ്ടു 400 കോടിയുടെ മദ്യം കുടിച്ച മഹാഭാഗ്യവാന്മാര്‍ ആണു നമ്മള്‍ മലയാളികള്‍ .

അതെ സമയം അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ആദിവാസി സമൂഹങ്ങള്‍ ഈ കേരളത്തില്‍ തന്നെയുണ്ടു .

ഒരു ദിവസം 24 ജീവനുകള്‍ ആണു ഒരു ദിവസം കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞു വീഴുന്നതു . ആര്‍ക്കും ഒരു വേവലാതിയും ഇല്ല .

മലിനപ്പെടാത്ത ഒരു നദിയോ തോടോ തടാകമോ ഇന്നു കേരളത്തില്‍ ഇല്ല .

കുടിക്കാന്‍ യോഗ്യമായ വെള്ളം ആരാധനാ കേന്ദ്രമായ ശബരിമലയില്‍ പോലും ഇല്ല .

ഒരു ദിവസം 25 ലധികം ആളുകള്‍ ആണു തെരുവു നായയുടെ കടിയേറ്റ് ആശുപത്രിയില്‍ എത്തുന്നതു . 10 കോടി രൂപയുടെ പ്രതിരോധ വാക്സിന്‍ ആണു കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നതു .

ഇന്ത്യയില്‍ എറ്റവും കൂടുതല്‍ സ്ത്രീ പീഡന കേസുകളും ദളിത് പീഡന കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണു നമ്മുടെ കേരളം .

സ്വാശ്രയ കോളേജ് പ്രവേശനമോ ഗുണനിലവാരമോ കുറ്റമറ്റതാക്കാന്‍ ഇതുവരെ ഭരിച്ച ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല .

ഐഡഡ് സ്കൂള്‍ നിയമനങ്ങള്‍ പീ എസ് സീ ക്കു വിടുന്നതു ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പീ എസ് സീ ക്കു വിട്ടതു പോലെ ആകുമോ എന്നു കാത്തിരിക്കുകയാണു ഇനിയും കേരളം .

200 കോടിയോ 500 കോടിയോ മുടക്കി വീടോ പള്ളിയോ അമ്ബലമോ പണിയാന്‍ യാതോരു അധാര്‍മികതയും കാണാന്‍ പറ്റാത്തവര്‍ ആണു നമ്മള്‍ .

സമൂഹത്തിനു ഗുണകരമായ പോസിറ്റീവ് ആയ നിരവധി കാര്യങ്ങള്‍ കേരള സമൂഹത്തിനു ചര്‍ച്ച ചെയ്യാന്‍ ബാക്കിയുണ്ടു .

ഒരു നര്‍മ്മം എന്ന രീതിയില്‍ ഫെസ് ബുക്കു സംവാദങ്ങളേ നോക്കിക്കാണുന്ന ഒരാള്‍ ആണു ഞാന്‍ . എങ്കിലും ധാരാളം സമയം നെഗറ്റീവ് ആയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു കളയാതെ കേരള സമൂഹത്തിനു പ്രയോജനം ഉള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ചാല്‍ ഈ സൗഹൃദയിടം കൂടുതല്‍ നന്നാക്കാം .

ഒരു രാഷ്ട്രീയ കക്ഷിയോടും അന്ധമായ വിരോധമോ വിധേയത്വമോ ആവശ്യമില്ല എന്നു എനിക്കു തോന്നുന്നു . ഒരോ വിഷയത്തിന്റെയും മെറിറ്റ് നോക്കി ഇഷ്ടപ്പെടുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ഒരു രീതി നല്ലതാണു എന്നു ഞാന്‍ കരുതുന്നു .

ശുഭദിനം .

കേരള ഗ്രാമീണ്‍ ബാങ്കില്‍ നിരവധി ഒഴിവുകള്‍



കേരള ഗ്രാമീണ്‍ ബാങ്കില്‍ ഓഫീസറാകാം. ഇന്‍സ്റ്റിറ്റ്യൂട്ട് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍(IBPS) 2016 ലെ റിക്രൂട്ട്മെന്റ് ആരംഭിച്ചു.ഗ്രാമീണ്‍ ബാങ്കിലെ വിവിധ ഓഫീസര്‍,ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെ 16560 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അടിസ്ഥാന യോഗ്യത ബിരുദമാണ്. 2016 സെപ്റ്റംബര്‍ 14 മുതല്‍ 2016 സെപ്റ്റംബര്‍ 30 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://bit.ly/2cfMYgI ഈ ലിങ്ക് ഉപയോഗിക്കുക. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാന്‍ http://www.ibps.in/ഇവിടെ ക്ലിക്ക് ചെയ്യുക.

അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാകിസ്ഥാന്‍ അണ്വായുധ ശേഷി വര്‍ദ്ധിപ്പിക്കുന്നു



ഇസ്ലാമാബാദ്: പാകിസ്താന്‍ പുതിയ യുറേനിയം സമ്ബുഷ്ടീകരണകേന്ദ്രം നിര്‍മിക്കാനൊരുങ്ങുന്നതായി സൂചന. ആണവസാമഗ്രി വിതരണ സംഘത്തില്‍(എന്‍.എസ്.ജി.) അംഗത്വത്തിന് അവകാശം ഉന്നയിക്കുന്ന സമയത്താണ് പാകിസ്ഥാന്‍ വീണ്ടും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത്.

പാശ്ചാത്യ പ്രതിരോധവിദഗ്ധര്‍ക്ക് ഇസ്ലാമാബാദിനടുത്ത് കഹുതയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചു.
2015 സപ്തംബര്‍ 28-നും 2016 ഏപ്രില്‍ 18 നും എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പെയ്സ് എടുത്ത ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്



ട്.

ഇന്ത്യയ്ക്കൊപ്പംതന്നെ പാകിസ്താനും എന്‍.എസ്.ജി.യില്‍ അംഗത്വമുറപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ആണവായുധ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ പുതിയ പദ്ധതി എന്‍ എസ് ജി യുടെ നയങ്ങളോട് യോജിച്ചുപോകുന്നതല്ല.

ലോകത്ത് ഏറ്റവുംവേഗത്തില്‍ വളരുന്ന ആണവശക്തിയായ പാകിസ്താന് ചൈനയാണ് പ്രധാനമായും ആണവസാമഗ്രികളുള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കുന്നത്. നിലവില്‍ പാകിസ്താന് 120 ആണവായുധങ്ങളുണ്ട്. ഇന്ത്യ, ഇസ്രായേല്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങളേക്കാള്‍ കൂടുതലാണിത്.

കേരളത്തിനുംതമിഴ്നാടിനും കേന്ദ്രസര്‍ക്കാരിന്‍റെ അന്ത്യശാസനം



ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രത്തിന്റെ അന്ത്യശാസനം.ഉടനടി ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയില്ലെങ്കില്‍ കര്‍ശനനടപടി നേരിടേണ്ടിവരുമെന്നും വീഴ്ച വരുത്തിയാല്‍ എ പി എല്‍ വിഭാഗത്തിനുള്ള അരിക്ക് കേരളവും തമിഴ്നാടും ഉയര്‍ന്ന വിലനല്‍കേണ്ടി വരുമെന്നും കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ വ്യക്തമാക്കി.പൊതുവിതരണരംഗത്ത് നടപ്പാക്കേണ്ട പരിഷ്കാരങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.




കേരളവും തമിഴ്നാടും മാത്രമാണ് ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍.അടുത്ത നവംബര്‍ മുതല്‍ നടപ്പാക്കുമെന്നാണ് നേരത്തേ കേരളം അറിയിച്ചിരുന്നതെന്നും എന്നാല്‍, ഡിസംബറില്‍ തുടങ്ങുമെന്ന് ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി ,വികസിതസംസ്ഥാനമായ കേരളം ഇത്തരം നിലപാട് എടുക്കുന്നതെന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു.പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ കടുത്തനടപടിയെടുക്കുമെന്നും ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള വിഭാഗങ്ങള്‍ക്കുള്ള അരി ഉയര്‍ന്നവിലയ്ക്ക് നല്കുകയോ, അല്ലെങ്കില്‍ ഈ വിഭാഗങ്ങള്‍ക്കുള്ള അരിവിതരണം അവസാനിപ്പിക്കുകയോ ചെയ്യും. കമ്ബോളവിലയ്ക്ക് അരിവാങ്ങി ഈ സംസ്ഥാനങ്ങള്‍ എ.പി.എല്‍. വിഭാഗങ്ങള്‍ക്ക് നല്‍കട്ടെയെന്നും അദ്ദേഹം പറയുകയുണ്ടായി.

കഴിഞ്ഞ യു.പി.എ. സര്‍ക്കാര്‍ 2013-ലാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയത്. എന്നാല്‍, കമ്ബ്യൂട്ടര്‍വത്കരണത്തിലെ കാലതാമസം, ഗുണഭോക്താക്കളുടെ പട്ടികതയ്യാറാക്കലിലെ അപാകതകള്‍ അരിവിഹിതത്തില്‍ കുറവുവരുമെന്ന വാദം തുടങ്ങിയവ ഉന്നയിച്ച്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനുള്ള കാലാവധി പലവട്ടം നീട്ടിയിരുന്നു. എന്നാല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും നടപടിയെടുക്കാത്തതാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചത്.

ഗോവിന്ദച്ചാമിയുടെ തൂക്കുകയര്‍ നിലനിര്‍ത്തുന്നതിനു മാര്‍ക്കണ്ഡേയ കട്ജു വാഗ്ദാനം ചെയ്യുന്നത്



ദില്ലി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവുചെയ്ത സുപ്രീംകോടതി വിധി തെറ്റായിപ്പോയി എന്ന്‍ വിലയിരുത്തിയ മാര്‍ക്കണ്ഡേയ കട്ജു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഗോവിന്ദച്ചാമിയെ കുടുക്കാന്‍ നിയമോപദേശം നല്‍കാന്‍ തയ്യാറാണെന്ന് പ്രതികരിച്ചു. കേസില്‍ സര്‍ക്കാര്‍ എത്രയുംവേഗം പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച അദ്ദേഹം തെളിവുകള്‍ പരിശോധിക്കുന്നതില്‍ കോടതിക്ക് വീഴ്ചപറ്റിയതായും ആരോപിച്ചു.



"പ്രതിക്ക് കൊല നടത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാനാകാത്തതിനാല്‍ കൊലക്കുറ്റം ചുമത്താനാകില്ലെന്ന സുപ്രീംകോടതി വിധി തെറ്റാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 300-ആം വകുപ്പ് പരിശോധിക്കാത്തതിനാലാണ് കോടതിക്ക് തെറ്റു പറ്റിയത്. നാല് ഭാഗങ്ങളായാണ് ഇതില്‍ കൊലക്കുറ്റത്തെ നിര്‍വചിക്കുന്നത്. ഇതില്‍ ആദ്യത്തേത് മാത്രമാണ് കൊല നടത്താനുള്ള ഉദ്ദേശത്തെകുറിച്ച്‌ പറയുന്നത്. കൊല നടത്താന്‍ ഉദ്ദേശമില്ലെങ്കിലും ശേഷിക്കുന്ന മൂന്നെണ്ണം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ കൊലക്കുറ്റം ചുമത്താനാകും," ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കട്ജു പറഞ്ഞു.

വിധി വന്നയുടനെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയും കട്ജു വിധിക്കെതിരായ തന്‍റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ടിവി ഷോ പ്രചോദനമായി; അനുജത്തിയെ സ്വന്തമാക്കന്‍ ഭാര്യയെ കൊന്നയാള്‍ പിടിയില്‍



ഡെറാഡൂണ്‍: ഭാര്യയുടെ അനുജത്തിയുമായുള്ള പ്രണയസാഫല്യത്തിനായി ഭാര്യയെ തന്ത്രപരമായി ഇല്ലാതാക്കിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ടിവി പരിപാടിയില്‍ കണ്ടരീതിയിലായിരുന്നു ഡെറാഡൂണ്‍ സ്വദേശിയായ മൊഹമ്മദ് ഡാനിഷ് ഭാര്യ ഇമ്രാനയെ മാസങ്ങള്‍ക്ക് മുന്‍പ് കൊലപ്പെടുത്തി ഉപേക്ഷിച്ചത്.

ക്രൈം പട്രോള്‍ എന്ന ടിവി പരിപാടിയാണ് തനിക്ക് കൊലപാതകത്തിന് പ്രചോദനമായതെന്ന് പ്രതി പിന്നീട് പോലീസിനോട് പറഞ്ഞു. ഏപ്രില്‍ 18നായിരുന്നു കൊലപാതകം. ഇതിനുശേഷം മൃതദേഹം ഒരു പെട്ടിയില്‍ അടച്ച്‌ ദോയിവാല ഫോറസ്റ്റിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.
മെയ് മാസത്തില്‍ ബോഡി കണ്ടെടുത്തെങ്കിലും തിരിച്ചറിയപ്പെടാത്ത രീതിയില്‍ വികൃതമായിരുന്നു.





മൃതദേഹം തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ കാണാതായവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഏതാണ്ട് 40ഓളം പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. പിന്നീട് ഇവരുടെ ബന്ധുക്കളുടെ ഡിഎന്‍എയുമായി മൃതദേഹത്തിന്റെ ഡിഎന്‍എ ഒത്തുനോക്കുകയായിരുന്നു. അങ്ങിനെയാണ് ഇമ്രാനയുടെ അച്ഛന്റെയും അമ്മയുടെയും ഡിഎന്‍എയുമായി ഒത്തുചേര്‍ന്നത്.

അന്വേഷണത്തിനൊടുവില്‍ ഡാനിഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭാര്യയുടെ അനുജത്തി ഇര്‍ഫാനയുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. കൊലപാതകം ടിവി ചാനലിലെ ക്രൈം പരിപാടിയില്‍ കണ്ടതുപോലെയാണ് ആസൂത്രണം ചെയ്തതെന്നും പ്രതി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഡാനിഷിനെ റിമാന്‍ഡ് ചെയ്തു.

ഡോക്ടര്‍ ബൈജു മരണക്കിടക്കയില്‍ ഒമ്ബതുകൊല്ലം കിടന്നിട്ടും എത്താത്ത സര്‍ക്കാരിന്റെ ദയവ് മരണശേഷം കിടപ്പാടം ജപ്തിചെയ്യുന്ന വേളയിലെങ്കിലും എത്തുമോ? മകനെ മരണംവരെ അടുത്തിരുന്ന് ശുശ്രൂഷിച്ച ലീലയും അയ്യപ്പനും പൊട്ടിപ്പൊളിഞ്ഞ കൂരവിട്ട് ഇറങ്ങേണ്ട ദുരവസ്ഥയില്‍; മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ഇടപെടുമെന്ന പ്രതീക്ഷയില്‍ എംപിക്ക് നിവേദനം



മൂവാറ്റുപുഴ: താന്‍ നല്‍കിയ മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാന്‍ ആ മരുന്ന് കഴിച്ചുകാണിച്ചതോടെ തളര്‍ന്നുവീഴുകയും ഒമ്ബതുവര്‍ഷം ജീവച്ഛവമായി കിടന്ന് കഴിഞ്ഞദിവസം മരണത്തെ പുല്‍കുകയും ചെയ്ത ഡോക്ടര്‍ ബൈജുവിന്റെ വീടിന് സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി. ബൈജുവിന്റെ ചികിത്സയ്ക്കായി പായിപ്ര സഹകരണ ബാങ്കില്‍ നിന്ന് ഏഴുവര്‍ഷം മുമ്ബ് കടമെടുത്ത 90,000 രൂപ പലിശയ്ക്കുമേല്‍ പലിശയായി പെരുകി ഇപ്പോള്‍ നാലുലക്ഷത്തോളം രൂപയായി.

സര്‍ക്കാര്‍ സര്‍വീസിലിരിക്കെ ഡോ.
ബൈജുവിനുണ്ടായ ദുരന്തത്തില്‍ സഹായമേകാന്‍ ഇക്കാലത്രയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ഉണ്ടായില്ല. ഇപ്പോള്‍ മകനെ ശുശ്രൂഷിച്ചുകഴിഞ്ഞുവന്ന വയോധിക ദമ്ബതികളും അനുജനും കുടുംബവും പെരുവഴിയിലാകുന്ന ഘട്ടമെത്തുമ്ബോഴെങ്കിലും ഈ കുടുംബത്തിന്റെ കിടപ്പാടമെങ്കിലും രക്ഷിക്കാന്‍ മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ഇടപെടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.



നാലുലക്ഷത്തോളമായ വായ്പാതുക തിരിച്ചു പിടിക്കാന്‍ ജപ്തി നടപടിക്ക് ബാങ്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടബാദ്ധ്യത എഴുതിത്ത്ത്തള്ളണമെന്ന് സംഘാംഗങ്ങള്‍ കഴിഞ്ഞ പൊതുയോഗത്തില്‍ ആവശ്യം ഉന്നയിച്ചിരുന്നു. പൊതുയോഗം അംഗീകരിച്ചെങ്കിലും ഇതിന്മേല്‍ തീരുമാനമായിട്ടില്ല. തുക അടയ്ക്കാത്ത പക്ഷം ജപ്തിനടപടികള്‍ കൈക്കൊള്ളുമെന്ന് കാണിച്ചാണ് ബാങ്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇന്നലെ പായിപ്രയിലെ ഡോ. ബൈജുവിന്റെ വീട്ടിലെത്തിയ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയുമായ കെ. സോമപ്രസാദ് എംപിക്കുമുന്നില്‍ വീട്ടുകാരും നാട്ടുകാരും ഇക്കാര്യം അറിയിച്ചിരുന്നു. വായ്പ എഴുതിത്ത്ത്തള്ളി ജപ്തി ഒഴിവാക്കുക, അച്ഛനമ്മമാരായ അയ്യപ്പന്‍, ലീല എന്നിവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, സഹോദരന്‍ ബിജുവിന് ജോലി നല്‍കുക, ഇടിഞ്ഞുവീഴാറായ വീട് നന്നാക്കി കൊടുക്കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിക്കുന്ന നിവേദനം എംപിക്ക് കൈമാറി.

ശാന്തമ്മയെന്ന രോഗിക്ക് നല്‍കിയ മരുന്നില്‍ വിഷം കലര്‍ന്നിരുന്നുവെന്ന് ആരോപിച്ച്‌ ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയിലെത്തി ഡോ. ബൈജുവിനെക്കൊണ്ട് ആ മരുന്ന് കഴിപ്പിക്കുകയായിരുന്നു. താന്‍ നല്‍കിയ മരുന്നില്‍ വിഷമില്ലെന്ന് ഉറപ്പായിരുന്ന ഡോക്ടര്‍ ആ മരുന്ന് കഴിക്കുകയും കുഴഞ്ഞുവീണ് ശരീരം തളര്‍ന്ന് കിടപ്പിലാകുകയും ചെയ്തു. ഒമ്ബതുവര്‍ഷം മുമ്ബുണ്ടായ സംഭവത്തില്‍ ശാന്തമ്മയെ കൊല്ലാന്‍ ഭര്‍ത്താവ് മരുന്നില്‍ വിഷം കലര്‍ത്തിയിരുന്നെന്നും ഇതറിയാതെ ഡോക്ടര്‍ മരുന്ന് കഴിക്കുകയുമായിരുന്നെന്നുമുള്ള കേസ് ഇപ്പോഴും നടക്കുകയാണ്.

ഏറെ ജനകീയനായിരുന്ന ഡോക്്ടര്‍ ബൈജുവിന്റെ ദുരന്തത്തില്‍ ഇടപെടാനോ കാര്യമായ സഹായമെത്തിക്കാനോ ഇക്കാലമത്രയും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ല. സര്‍വീസിലിരിക്കെ ഡ്യൂട്ടിക്കിടെ ഉണ്ടായ ദുരന്തത്തിന് സഹായംനല്‍കാന്‍ ഇദ്ദേഹത്തിന് ഒമ്ബതുമാസത്തെ സര്‍വീസേ ഉണ്ടായിരുന്നുള്ളൂ എന്ന തടസ്സവാദമാണ് ഉന്നയിക്കപ്പെട്ടത്.

ഡോക്ടര്‍ കിടപ്പിലായതോടെ ഇദ്ദേഹത്തെ കഷ്ടപ്പെട്ട് പഠിപ്പിച്ച കൂലിപ്പണിക്കാരായ അമ്മയും അച്ഛനും പണിക്കുപോകാന്‍പോലും ആകാതെ ഇദ്ദേഹത്തെ ശുശ്രൂഷിച്ച്‌ കഴിച്ചുകൂട്ടേണ്ട അവസ്ഥയിലായിരുന്നു. പ്രദേശത്തെ ഒരു ചാരിറ്റി സംഘടന മാത്രമാണ് അവസാനകാലത്ത് ആശ്രയമായിരുന്നത്.

ഇത്തരത്തില്‍ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്നതിനിടെ വായ്പത്തവണകള്‍ കുടിശ്ശികയായി ഇപ്പോള്‍ തുക നാലുലക്ഷമായി ഉയരുകയായിരുന്നു. നോട്ടീസ് അയച്ചെങ്കിലും ഇതുവരെ ബാങ്ക് അതിന്മേല്‍ നടപടികളെടുത്തിട്ടില്ല. വായ്പ എഴുതിത്ത്ത്തള്ളുന്നത് സംബന്ധിച്ച്‌ ഇതിനു മുമ്ബും പലവട്ടം ചര്‍ച്ച നടന്നിരുന്നു. ഇതിനിടയിലാണ് ഡോ. ബൈജു മരിച്ചത്. ഡോക്ടറുടെ അമ്മ ലീലയുടെ പേരിലാണ് വായ്പ.




ഇടിഞ്ഞുവീഴാറായ വീടും സ്ഥലവും പണയംവച്ചാണ് വായ്പയെടുത്തത്. ഇത് ജപ്തി ചെയ്യപ്പെട്ടാല്‍ മകനു വേണ്ടി ജീവിതത്തിന്റെ അവസാന കാലം നീക്കിവച്ച വയോധിക ദമ്ബതിമാരും ഡോക്ടര്‍ ബൈജുവിന്റെ അനുജന്‍ ബിജുവും കുടുംബവും പെരുവഴിയിലാകും. കഷ്ടപ്പാടുകള്‍ക്കിടയിലും നേരത്തെ പലവട്ടം വായ്പ പുതുക്കിവച്ചിരുന്നു. പിന്നീട് അതും കഴിയാതായി. ഡോക്ടര്‍ക്ക് സര്‍ക്കാറില്‍ നിന്നോ മറ്റെവിടെ നിന്നോ കിട്ടുന്ന സഹായങ്ങള്‍ അച്ഛനമ്മമാര്‍ക്ക് കൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച്‌ ഭാര്യ ഡോ. ഷിന്‍സി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

ഈ കടക്കെണിയില്‍ നിന്ന് ഡോ ബൈജുവിന്റെ കുടുംബത്തെ രക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് ഇവരുടെ നിവേദനം സ്വീകരിച്ച എംപി സോമപ്രസാദ് അറിയിച്ചിട്ടുണ്ട്. അതത് വകുപ്പുകളുമായി ബന്ധപ്പെട്ട് ജപ്തി നടപടികള്‍ ഒഴിവാക്കാനും മറ്റ് സഹായങ്ങള്‍ ലഭ്യമാക്കാനും ശ്രമിക്കുമെന്നും മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുമെന്നും എംപി. അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടുമെന്നും ഡോക്ടറുടെ കുടുംബത്തിന്റെ രക്ഷയ്ക്കെത്തുമെന്നുമാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.

ജയറാമിന്റെ മകനാണെന്ന് മറച്ചുവച്ചു, കാളിദാസ് സുഹാസിനിയെയും മണിരത്നത്തെയും പറ്റിച്ചു!!



താരപുത്രന്മാരും പുത്രിമാരുമൊക്കെ ഇപ്പോള്‍ പാരമ്ബര്യം പിന്തുടര്‍ന്ന് സിനിമയില്‍ എത്തുകയാണ്. അങ്ങനെ എത്തിയവരില്‍ അധികവും സ്വന്തം സ്ഥാനം കണ്ടത്തിക്കഴിഞ്ഞു. മമ്മൂട്ടിയുടെ മകനാണെന്ന് പറയുന്നത് അഭിമാനമാണെങ്കിലും കരിയറില്‍ മമ്മൂട്ടിയുടെ പേരുപയോഗിച്ച്‌ ഉയരണം എന്ന് ദുല്‍ഖര്‍ സല്‍മാന്‍ ആഗ്രഹിച്ചിട്ടില്ല.

'ജയറാമിന്റെ മകനായതുകൊണ്ടല്ല, പ്രതിഭയുള്ളതുകൊണ്ട് മാത്രമാണ് എനിക്കവസരം കിട്ടിയത്'

അങ്ങനെ തന്നെയാണ് ജറാമിന്റെ മകന്‍ കാളിദാസും.
സ്വന്തം കഴിവുകൊണ്ട് സിനിമയില്‍ എത്തണം എന്ന് തന്നെയായിരുന്നു കാളിദാസിന്റെയും ആഗ്രഹം. അച്ഛന്റെ പേര് പറഞ്ഞ് സിനിമയില്‍ കയറിക്കൂടണം എന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആ പേര് ഒരുവസരത്തില്‍ കാളിദാസ് മറച്ചുവച്ചു. ആ കഥ ഇങ്ങനെ...



Source: malayalam.filmibeat.comലൊയോള കോളേജില്‍ പഠനം

തമിഴകത്തെ സൂപ്പര്‍താരങ്ങളായ സൂര്യ, വിജയ് തുടങ്ങിവരെല്ലാം പഠിച്ച ലൊയോള കോളേജില്‍ നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിച്ചിറങ്ങിയ കാളിദാസിന് സിനിമയില്‍ അച്ഛന്റെ പേര് ഉപയോഗിക്കാതെ തന്നെ കയറിപ്പറ്റണം എന്നായിരുന്നു ആഗ്രഹം.
മണിരത്നത്തെ കാണാന്‍ പോയി

ജയറാമിന്റെ മകന്‍ എന്ന ലേബലില്ലാതെ തന്നെ മണിരത്നത്തിന്റെ അടുത്ത് ഇന്റന്‍ഷിപ്പിന് പോകണം എന്നായിരുന്നു കാളിദാസിന്റെ ആഗ്രഹം. ആദ്യ ദിവസം സെക്യൂരിറ്റി ഓടിച്ചുവിട്ടെങ്കിലും, അടുത്ത ദിവസം ലൊയോള കോളേജിലെ വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞപ്പോള്‍ മണിരത്നം കാളിദാസിനെ അകത്ത് കയറ്റി
മൂന്ന് മാസം മണിരത്നത്തിനൊപ്പം

അങ്ങനെ മൂന്ന് മാസം തനിക്കൊപ്പം നിന്നുകൊള്ളാന്‍ മണിരത്നം കാളിദാസിന് അവസരം കൊടുത്തു. ചെന്നൈ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന സമയത്തായിരുന്നു അത്. അതിഥികളെ സ്വീകരിയ്ക്കുക, ചായ എടുത്ത് കൊടുക്കുക തുടങ്ങിയ ജോലികളാണ് കാളിദാസിനെ മണിരത്നം ഏല്‍പിച്ചത്.
ഒടുവില്‍ സസ്പെന്‍സ് പൊളിഞ്ഞു

ജയറാമിന്റെ മകനാണെന്ന് പറയാതെ കാളിദാസ് മൂന്ന് മാസം സുഹാസിനിയ്ക്കും മണിരത്നത്തിനുമൊപ്പം പ്രവൃത്തിച്ചു. ഒടുവില്‍ സ്വാപാനം എന്ന ജയറാം ചിത്രത്തിന്റെ പ്രിമയര്‍ ഷൂട്ടിങ് സമയത്ത് ജയറാം തന്നെ ആ സസ്പെന്‍സ് പൊളിച്ചു. കാളിദാസ് തന്റെ മകനാണെന്ന് ജയറാം സുഹാസിനിയോട് പറഞ്ഞപ്പോള്‍ ശരിക്കും നടി ഞെട്ടിയത്രെ.

എല്‍ഇഡി ബള്‍ബിന്റെ വില കുത്തനെ കുറയുന്നു



ന്യൂഡല്‍ഹി: എന്‍ഇഡി ബള്‍ബിന്റെ വില കുത്തനെ ഇടിയുന്നു.

എന്‍ര്‍ജി എഫിഷ്യന്റ് സര്‍വീസ് ലിമിറ്റഡ്(ഇഇഎസ്‌എല്‍)വഴി രാജ്യത്ത് വിതരണം ചെയ്യുന്നതിന് ലഭിച്ച ക്വട്ടേഷനുകളിലെ വിലയാണ് കുത്തനെ കുറഞ്ഞത്.

ഇതുപ്രകാരം ഒമ്ബത് വാട്ടിന്റെ എല്‍ഇഡി ബള്‍ബിന് 38 രൂപയാണ് കമ്ബനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അഞ്ച് കോടി എല്‍ഇഡി ബള്‍ബുകള്‍ നിര്‍മിക്കുന്നതിനുള്ള ക്വട്ടേഷനില്‍ 14 കമ്ബനികളാണ് പങ്കെടുത്തത്.



കഴിഞ്ഞ മാര്‍ച്ചില്‍ 55 രൂപയായിരുന്നു കുറഞ്ഞ നിരക്ക്. 2014ലാകട്ടെ 310 രൂപയ്ക്കായിരുന്നു പദ്ധതി പ്രകാരം എല്‍ഇഡി വാങ്ങിയിരുന്നത്.

പൊതുവിപണിയിലും എല്‍ഇഡി ബള്‍ബുകളുടെ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. 90 രൂപ മുതല്‍ 100 രൂപവരെയാണ് ഒമ്ബത് വാട്ട് എല്‍ഇഡി ബള്‍ബിന്റെ വില.

രണ്ട് വര്‍ഷം മുമ്ബ് പ്രതിമാസം 10 ലക്ഷം എല്‍ഇഡി ബള്‍ബുകളാണ് രാജ്യത്ത് നിര്‍മിച്ചിരുന്നത്. നിലവില്‍ ഇത് നാല് കോടിയായി.

പദ്ധതി പ്രകാരം 15 കോടി എല്‍ഇഡി ബള്‍ബുകള്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തു.

സിഎഫ്‌എലിനേക്കാള്‍ പകുതി ഊര്‍ജംമാത്രം മതി എല്‍ഇഡിക്ക്.

കശ്മീരിലെ അക്രമങ്ങള്‍ക്ക് ആയുധം നല്‍കുന്നത് ചൈന: മാര്‍ക്കണ്ഡേയ കട്ജു



ന്യൂഡല്‍ഹി• കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ച വേണ്ടെന്നു സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ചര്‍ച്ചയ്ക്കുപോയാല്‍ ഇന്ത്യ നാണം കെടും. ചൈന നല്‍കിയ ആയുധങ്ങളാണ് പാക്കിസ്ഥാന്‍ കശ്മീരില്‍ വിതരണം ചെയ്യുന്നതെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണു ചൈനയുടെ നീക്കമെന്നും കട്ജു മനോരമ ന്യൂസിനോട് പറഞ്ഞു.

വിഘടനവാദികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന സര്‍വ്വകക്ഷി സംഘത്തിന്‍റെ നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍ജസ്റ്റിസ് ഉന്നയിച്ചത്. ചര്‍ച്ച നടത്തണമെന്നു പറയുന്നത് വിവരമില്ലായ്മയാണ്. വിഘടനവാദികളുമായുള്ള ചര്‍ച്ചകള്‍ പ്രയോജനമില്ലാത്തതാണ്. കശ്മീരിലെ അക്രമങ്ങള്‍ക്ക് ആയുധം നല്‍കുന്നത് ചൈനയാണ്.
പാക്കിസ്ഥാനെ ചൈന ഇതിനായി ഉപയോഗിക്കുന്നുണ്ട്. നാഗാലന്‍ഡിലെ സായുധകലാപം ചൈനയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും കട്ജു വ്യക്തമാക്കി.



രാജ്യാന്തര ഇടപെടലുള്ളതിനാല്‍ അടുത്ത പത്തുപതിനഞ്ചു വര്‍ഷത്തേക്കു കശ്മീരിലെ സ്ഥിതി ഗതികളില്‍ മാറ്റമുണ്ടാകാനിടയില്ല. കശ്മീരിനു സ്വാതന്ത്ര്യം വേണമെന്നാണു വിഘടനവാദികളുടെ ആവശ്യം. പക്ഷെ, കശ്മീരിനു വേണ്ടത് തൊഴില്‍, ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവയാണ്. ഇവ നല്‍കി കശ്മീര്‍ ജനതയെ കൂടെ നിര്‍ത്തുന്നതില്‍ സര്‍ക്കാരുകളും സംഘടനകളും പരാജയപ്പെട്ടുവെന്നും മാര്‍ക്കണ്ഡേയ കട്ജു കൂട്ടിച്ചേര്‍ത്തു.

സിറിയയിലെ വെടിനിര്‍ത്തല്‍: അമേരിക്ക-റഷ്യ തര്‍ക്കം രൂക്ഷം



തീവ്രവാദികളോട് അമേരിക്ക കൂടുതല്‍ അകലം പാലിച്ചില്ലെങ്കില്‍ വ്യോമാക്രമണം വീണ്ടും തുടങ്ങുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി.

മോസ്കോ: സിറിയയിലെ വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്ന് നാല് ദിവസം പിന്നിടുമ്ബോള്‍ അമേരിക്കയും റഷ്യയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. തീവ്രവാദികളോട് അമേരിക്ക കൂടുതല്‍ അകലം പാലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അതേസമയം ചിലയിടങ്ങളില്‍ സിറിയന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും റിപ്പോര്‍ട്ടുണ്ട്.



തീവ്രവാദികളോട് അമേരിക്ക കൂടുതല്‍ അകലം പാലിച്ചില്ലെങ്കില്‍ വ്യോമാക്രമണം വീണ്ടും തുടങ്ങുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അലപ്പോയടക്കമുള്ള പ്രദേശങ്ങളില്‍ മാനുഷിക സഹായം നല്‍കാന്‍ വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ധാരണ പ്രകാരം വെടിനിര്‍ത്തല്‍ ഒരാഴ്ച പിന്നിട്ടാല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെയും മറ്റ് തീവ്രവാദ സംഘങ്ങളുടെയും ശക്തി കേന്ദ്രങ്ങളില്‍ അമേരിക്കയും റഷ്യയും സംയുക്ത ആക്രമണം നടത്തേണ്ടതാണ്.

എന്നാല്‍അടിയന്തര സഹായം നല്‍കുന്നത് വൈകുകയാണെങ്കില്‍ സംയുക്ത ആക്രമണം നടത്താനാകില്ലെന്ന് അമേരിക്കന്‍സ്റ്റേ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി റഷ്യയെ അറിയിച്ചു. അലപ്പോയില്‍ ദുരിത ബാധിതര്‍ക്ക് സാഹയം നല്‍കാന്‍ സിറിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ സംഘം കുറ്റപ്പെടുത്തി. ഭക്ഷണവും മരുന്നുമില്ലാതെ രണ്ടരലക്ഷത്തോളം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നാണ് യു എന്‍കണക്ക്. അതേസമയം ചില പ്രദേശങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ സിറിയന്‍ സൈന്യം വിമതര്‍ക്ക് നേരെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ബരാക് ഒബാമ ജനിച്ചത് അമേരിക്കയില്‍ തന്നെയെന്ന് ട്രംപ്



ഒബാമയുടെ ജന്‍മസ്ഥലം ഏതെന്ന ചര്‍ച്ചക്ക് തുടക്കമിട്ടത് താനല്ലെന്ന പറഞ്ഞ ട്രംപ് 2008ല്‍ ഹില്ലരി ക്ലിന്‍നും ഒപ്പമുള്ളുരമാണ് ഇത് വിവാദമാക്കിയതെന്നും കൂട്ടിച്ചേര്‍ത്തു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ജനിച്ചത് അമേരിക്കയില്‍ തന്നെയാണെന്ന് സമ്മതിച്ച്‌ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് ട്രംപ് വാഷിംഗ്ടണില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു.
ബരാക് ഒബാമ ജനിച്ചത് അമേരിക്കയിലാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പലപ്പോഴും ഡൊണാള്‍ട് ട്രംപ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമെന്ന നിലക്കും ട്രംപ് ഇക്കാര്യം ഉയര്‍ത്തിക്കാട്ടി.



എന്നാല്‍ വാഷിംഗ്ടണില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കവേ ഒബാമ ജനിച്ചത് അമേരിക്കയില്‍ തന്നെയാണെന്ന് ട്രംപ് പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുടെയോ വിവാദത്തിന്റെയോ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒബാമയുടെ ജന്‍മസ്ഥലം ഏതെന്ന ചര്‍ച്ചക്ക് തുടക്കമിട്ടത് താനല്ലെന്ന പറഞ്ഞ ട്രംപ് 2008ല്‍ ഹില്ലരി ക്ലിന്‍നും ഒപ്പമുള്ളുരമാണ് ഇത് വിവാദമാക്കിയതെന്നും കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ട്വിറ്റിലൂടെയും മറ്റും പല തവണ ട്രംപ് ഉയര്‍ത്തിയിരുന്നതാണ്.

2011ല്‍ പ്രസിഡന്‍റ് ജനന സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടതോടെ വിവാദം അവസാനിപ്പിച്ചതാണെന്ന് ട്രംപിന്റെ ഉപദേശകന്‍ ജേസണ്‍ മില്ലര്‍ പറഞ്ഞു. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന അടുത്ത വര്‍ഷം ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു . ആഫ്രിക്കന്‍ അമേരിക്കന്‍വംശജരുടെ പിന്തുണക്ക് വേണ്ടിയാണ് ജന്മസഥലം ട്രംപ് വിവാദമാക്കിയതെന്നാണ് വിലയിരുത്തല്‍. അഭിപ്രായ സര്‍വേകളില്‍ ഹില്ലരിക്കാണ് ഈ വിഭാഗങ്ങളുടെ ഇടയില്‍ മുന്‍തൂക്കം. കള്ളം പറഞ്ഞ് ജനങ്ങളെ തറ്റിദ്ധരിപ്പിച്ച ട്രംപ് മാപ്പ് പറയണമെന്ന് ഹില്ലരി ആവശ്യപ്പെട്ടു. വിവാദം ആദ്യമുയര്‍ത്തിയത് ഡെമോക്രാറ്റുകളാണെന്ന വാദം തെറ്റാണെന്നും ഹില്ലരി പറഞ്ഞു.

ബിജെപി വനിതാ നേതാവിന് അപകടത്തില്‍ ഗുരുതര പരിക്ക്



മലയിന്‍കീഴ്: ബിജെപി കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് മൊട്ടമൂട് പറമ്ബുക്കോണം നാരായണീയത്തില്‍ രശ്മി സുരേഷിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്.

കഴിഞ്ഞദിവസം തിരുവനന്തപുരത്തെ നിയമസഭാ സാമാജികരുടെ മന്ദിരത്തിന് മുന്നിലാണ് സംഭവം. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രശ്മിയെ അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയ ശേഷം ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു.

അപകടത്തില്‍ രശ്മിയുടെ കൈകാലുകള്‍ക്ക് ഒടിവും ദേഹമാസകലം ചതവുമുണ്ട്. സംഭവസ്ഥലത്ത് സുരക്ഷാ ക്യാമറകള്‍ ഉണ്ടായിരുന്നിട്ടും രശ്മിയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവറെ കണ്ടെത്താനോ രശ്മിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കാനോ പോലീസ് ഇതേവരെ തയ്യാറായിട്ടില്ലെന്ന് ബിജെപി ആരോപിച്ചു.

90 അനാഥര്‍ക്ക് കാരുണ്യഹസ്തമായി കാസര്‍കോട് പ്രസ്ക്ളബ്ബിന്‍െറ ഓണാഘോഷം



കാസര്‍കോട്: പ്രസ്ക്ളബ്ബിന്‍െറ ഓണാഘോഷത്തിന്‍െറ ഭാഗമായി മടിക്കൈ മലപ്പച്ചേരിയിലെ മലബാര്‍ ഓര്‍ഫനേജിന് ഓണസദ്യക്ക് തുക കൈമാറി. പ്രസ്ക്ളബ്ബ് ഓണാഘോഷത്തിന്‍െറ ഭാഗമായി നടത്താറുള്ള ഓണ സദ്യ ഒഴിവാക്കികൊണ്ടാണ്് 90 അനാഥര്‍ക്ക് കാരുണ്യഹസ്തമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഓര്‍ഫനേജിന് തുക കൈമാറിയത്.

ലളിതമായ ചടങ്ങില്‍ മാനേജര്‍ ചാക്കോച്ചന് പ്രസ്ക്ളബ്ബ് പ്രസിഡന്‍റ് സണ്ണിജോസഫ് തുക കൈമാറി. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം , സുരേന്ദ്രന്‍ മടിക്കൈ എന്നിവര്‍ സംബന്ധിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പ്രസ്ക്ളബ്ബില്‍ പൂക്കളമൊരുക്കി പായസദാനം നടത്തി. പത്രവ്രര്‍ത്തകര്‍ക്ക് കിറ്റുവിതരണവും നടത്തി.

ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു



ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ്താരം ഷാക്കിബ് അല്‍ ഹസനും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഇരുവരെയും കോക്സ് ബസാറില്‍ ഇറക്കി മടങ്ങിയ ഹെലികോപ്റ്റര്‍ നിമിഷങ്ങള്‍ക്കകം ഇനാനി കടല്‍തീരത്ത് തകര്‍ന്നു വീഴുകയായിരുന്നു.

അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കോക്സ് ബസാറില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള റോയല്‍ ട്യൂളിപ് സീ റിസോര്‍ട്ടില്‍ രാവിലെ 9.30നാണ് ക്രിക്കറ്റ് താരവുമായി ഹെലികോപ്റ്ററെത്തിയത്. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയതായിരുന്നു ഷക്കീബ്.

മലബാര്‍ മഹോത്സവം പുനരാരംഭിക്കും: എ.പ്രദീപ് കുമാര്‍ എം.എല്‍.എ.



കോഴിക്കോട്: മലബാറിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ മലബാര്‍ മഹോത്സവം പുനരാരംഭിക്കുമെന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ. ഡി.ടി.പി.സി സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാര്‍ ഏറ്റെടുത്ത ഉത്സവമായിരുന്നു മലബാര്‍ മഹോത്സവം. വന്‍ ജനപങ്കാളിത്തം ഓരോ തവണയും മഹോത്സവത്തെ വന്‍ വിജയമാക്കിയിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് മലബാര്‍ മഹോത്സവം നിര്‍ത്തിവെക്കേണ്ടി വന്നു. എന്നാല്‍ ഡി.ടി.പി.സി സംഘടിപ്പിച്ച ഓണാഘോഷം ജനപങ്കാളിത്തം കൊണ്ട് ഉത്സവമായി മാറിയ സാഹചര്യം മലബാര്‍ മഹോത്സവത്തിന്റെ തിരിച്ചുവരവിനുള്ള ആഹ്വാനമാണ്.

മലബാര്‍ മഹോത്സവത്തെ വെല്ലുന്നത്രയും വലിയ ജനസഞ്ചയമാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഓരോ വേദിയിലേക്കും ഒഴുകിയെത്തിയത്.
അതുകൊണ്ട് തന്നെ മലബാര്‍ മഹോത്സവത്തെ തിരിച്ച്‌ കൊണ്ടുവരാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കരഘോഷത്തോടെയാണ് ജനം പ്രഖ്യാപനത്തെ സ്വീകരിച്ചത്.

ഗണേശോത്സവം; സമസ്ത കണ്ണുരുട്ടിയപ്പോള്‍ എംകെ മുനീര്‍ മാപ്പു പറഞ്ഞു; 'ഇനി ആവര്‍ത്തിക്കില്ല'



കോഴിക്കോട്: ശിവസേനയുടെ ഗണേശോത്സവത്തില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച എം.കെ.മുനീര്‍ എംഎല്‍എ സമസ്ത കണ്ണുരുട്ടിയപ്പോള്‍ മാപ്പു പറഞ്ഞ് തടിയൂരി.

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ക്ഷമചോദിച്ച്‌ കത്തു നല്‍കിയ മുനീര്‍ സമസ്തയുടെ പൊതുപരിപാടിയിലും ഖേദം അറിയിച്ചു. തെറ്റ് ആവര്‍ത്തിക്കില്ലെന്നും സമസ്തയ്ക്ക് തന്നെ തിരുത്താനുള്ള അവകാശമുണ്ടെന്നും മുനീര്‍ പറഞ്ഞു.

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ കല്ലിട്ടനടയില്‍ ശിവസേനയും ഗണേശോത്സവ സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച ഗണേശോത്സവത്തിലാണ് മുനീര്‍ പങ്കെടുക്കുകയും നിലവിളക്ക് കൊളുത്തുകയും ചെയ്തിരുന്നത്.

തീവ്രഹിന്ദുത്വ നിലപാടുള്ള സംഘടനയുടെ പരിപാടിയില്‍ മുനീര്‍ പങ്കെടുത്തതും നിലവിളക്ക് കൊളുത്തിയതും മുസ്ലീം വിരുദ്ധമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലീഗിന്റെ കോഴിക്കോട്ടെ ചില നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു.



എന്നാല്‍, ബഹറില്‍ മുസല്ലയിട്ട് നമസ്കരിച്ചാലും ആര്‍.എസ്.എസിനെ വിശ്വസിക്കരുതെന്ന് പറഞ്ഞ ബാപ്പയുടെ രക്തം തന്നെയാണ് സിരകളിലോടുന്നതെന്നും, തന്റെ വിശ്വാസം ഒരു ഉത്സവ വേദിയില്‍ പണയപ്പെടുത്താനുള്ളതല്ലെന്നും മുനീര്‍ ഫേസ്ബുക്കിലെഴുതിയ പ്രതികരണത്തില്‍ പറഞ്ഞിരുന്നു.

സ്വന്തം മണ്ഡലത്തിലെ ഭക്തജനങ്ങളുടെ സ്നേഹത്തില്‍ പങ്ക് ചേരുക മാത്രമാണ് ചെയ്തത്. അവര്‍ തന്റെ വോട്ടര്‍മാരാണ്. അതവരോടുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം കൂടിയാണെന്ന ഉത്തമ ബോധ്യമുണ്ടെന്നും മുനീര്‍ വ്യക്തമാക്കിയിരുന്നു.

നിലവിളക്ക് വിവാദം : മുനീര്‍ മാപ്പു പറഞ്ഞു



എം.കെ.മുനീര്‍ നിലവിളക്ക് കൊളുത്തിയ സംഭവത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് രേഖാമൂലം മാപ്പ് എഴുതി നല്‍കി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഈ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിച്ച്‌ പരസ്പരം സഹകരിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. അതേപോലെ സമസ്തയുടെ ശാസനകളെ അംഗീകരിച്ച്‌ മുന്നോട്ട് പോവുമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും റിയാദ് മുസ്ലിം ഫെഡറേഷനും ചേര്‍ന്ന് നടത്തിയ പാറന്നൂര്‍ ഉസ്താദ് പണ്ഡിത പ്രതിഭാ പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കുന്ന സമസ്തയോട് കടപ്പെട്ടിരിക്കുന്നു. ശാസിക്കാനും നേര്‍വഴിക്ക് നയിക്കാനും സമസ്തയ്ക്ക് എന്നും അവകാശമുണ്ട്.



സമസ്തയുടെ എല്ലാ ശാസനകളെയും ഉള്‍ക്കൊള്ളാന്‍ ഞാനടക്കമുള്ളവര്‍ തയ്യാറാണ്. പരലോകത്തെ സുഖകരമായ ജീവിതത്തിന് വേണ്ടി എന്നും സമസ്തയുടെ നേതൃത്വത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് പോവാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂര്‍; അമിതവേഗതയിലെത്തിയ ലോറി ഡ്രൈവറുടെ കോപം കവര്‍ന്നത് 5 ജീവനുകള്‍



പയ്യന്നൂര്‍: അമിതവേഗതയില്‍ കുതിച്ചെത്തിയ ടിപ്പര്‍ ലോറി ഡ്രൈവറുടെ അശ്രദ്ധ കവര്‍ന്നത് 5 ജീവനുകള്‍. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഒരു കുടുംബം പൂര്‍ണായി ഇല്ലാതായി. റോഡില്‍ മീന്‍ വാങ്ങാന്‍ നിന്ന വയോധികയുടെ ജീവനും ടിപ്പര്‍ ലോറി കവര്‍ന്നു.

ടിപ്പര്‍ ലോറി ഡ്രൈവര്‍ ശേഖരന്‍ കുന്നരുവിലെ ബാര്‍ബര്‍ഷാപ്പില്‍ ബഹളമുണ്ടാക്കിയിരുന്നുവെന്നും ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ബഹളത്തിനുശേഷം ഓടിച്ച ലോറിയുടെ അമിതവേഗമാണ് അപകടത്തിനു കാരണമാക്കിയത്.

ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ത്ത് മറ്റൊരു ഗുഡ്സ് ഓട്ടോറിക്ഷയെയും തട്ടിത്തെറിപ്പിച്ച്‌ മതിലും തകര്‍ത്താണ് ലോറി നിന്നത്. ഓണം കഴിഞ്ഞ് പുതിയങ്ങാടി ചൂട്ടാടു ബീച്ചുവരെ ഉല്ലാസയാത്രയ്ക്ക് പുറപ്പെട്ട ദമ്ബതിമാരുടെയും കുഞ്ഞിന്റെയും ജീവന്‍ ശേഖരന്റെ അശ്രദ്ധ ഇല്ലാതാക്കി.



ഓട്ടോ ഡ്രൈവര്‍ രാമന്തളി വടക്കുമ്ബാടെ കാനാങ്കിരിയല്‍ ഗണേശന്‍ (38), ഭാര്യ ലളിത (36), മകള്‍ ലിഷ്ണ (ഏഴ്), ബന്ധുവായ ശ്രീജിത്തിന്റെ മകള്‍ ആരാധ്യ (മൂന്ന്) എന്നിവരും മത്സ്യം വാങ്ങാന്‍ നിന്നിരുന്ന കാറന്താട്ടെ നടുവിലെപുരയില്‍ ദേവകിയമ്മ (70)യുമാണു മരിച്ചത്.

വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് അപകടത്തില്‍ പരിക്കേറ്റവരെ ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്.

മരിച്ച രണ്ടു കുട്ടികളും ദമ്ബതിമാരും രാമന്തളി വടക്കുമ്ബാട്ടുള്ളവരാണ്. വഴിയാത്രക്കാരിയായ വയോധിക കുന്നരു കാരന്താട് സ്വദേശിയും. അപകടം നടന്ന കാരന്താട്ട് ആരാണ് അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ ഉണ്ടായിരുതെന്ന വിവരം അറിഞ്ഞില്ല. സംഭവസ്ഥലത്ത് ആളുകള്‍ തടിച്ചുകൂടി. രാമന്തളി വടക്കുമ്ബാട്ടുള്ളവരാണെന്ന് പിന്നീടറിഞ്ഞു. ഓരോരുത്തരായി മരിച്ച വിവരവും ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. സംഭവം നടന്ന കുന്നരുവിലെയും നാലുപേര്‍ മരിച്ച രാമന്തളി വടക്കുമ്ബാട്ടെയും ജനം നടുങ്ങി. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി.


പത്തനംതിട്ട ജയിന്റ് വീല്‍ അപകടം: പരിക്കേറ്റ പെണ്‍കുട്ടിയും മരിച്ചു



ചിറ്റാര്‍: പത്തനംതിട്ട ചിറ്റാറിലുണ്ടായ ജയിന്റ് വീല്‍ അപകടത്തില്‍ ചികിത്സയിലിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്കയാണ് (14) മരിച്ചത്. ശനിയാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പ്രിയങ്കയുടെ സഹോദരന്‍ അലന്‍(5) സംഭവദിവസം തന്നെ മരിച്ചിരുന്നു.

ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു പ്രിയങ്ക. ഈ മാസം എട്ടിന് രാത്രി എട്ടിനായിരുന്നു അപകടം. ജയിന്റ് വീലില്‍ നിന്ന് പിടിവിട്ട് അലന്‍ താഴേക്ക് വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കുന്നതിനു ശ്രമിക്കുന്നതിനിടെയാണ് പ്രിയങ്ക വീണത്. ഇരുവരു തലയിടിച്ചാണ് താഴെ വീണത്. ഓടിക്കൂടിയവരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

ജയന്റ് വീല്‍ അപകടത്തില്‍ മരിച്ച കുട്ടിയുടെ സഹോദരിയും മരിച്ചു



പത്തനംതിട്ട: ജയന്റ് വീല്‍ അപകടത്തില്‍ മരിച്ച കുട്ടിയുടെ സഹോദരിയും മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്ക (14) യാണ് മരിച്ചത്. ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു പ്രിയങ്ക.

പ്രിയങ്കയുടെ സഹോദരന്‍ അലന്‍ (5) അപകടം നടന്ന സപ്തംബര്‍ എട്ടാംതീയതി തന്നെ മരണമടഞ്ഞിരുന്നു. സംഭവത്തില്‍ കാര്‍ണിവല്‍ നടത്തിപ്പുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബിഎംഡബ്ല്യുവിനു ലോകവിപണിയില്‍ റിക്കാര്‍ഡ് വില്പന



ബെര്‍ലിന്‍: ബിഎംഡബ്ല്യുവിനു ലോകവിപണിയില്‍ റിക്കാര്‍ഡ് വില്പന. പ്രമുഖ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു കഴിഞ്ഞമാസം ലോകവിപണിയില്‍ റിക്കാര്‍ഡ് വില്പന കുറിച്ചു . 1.65 ലക്ഷം വാഹനങ്ങളാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച്‌ 5.7 ശതമാനത്തിന്റെ വര്‍ധന.

2016 ജനുവരി -ഓഗസ്റ്റ് മാസങ്ങളിലായി 5.5 ശതമാനം നേട്ടത്തോടെ 15.08 ലക്ഷം വാഹനങ്ങളും കമ്ബനി വിറ്റഴിച്ചു. ഒരു വര്‍ഷത്തെ ആദ്യ എട്ടുമാസ കാലയളവിലായി ബിഎംഡബ്ല്യു ആദ്യമായാണ് 15 ലക്ഷത്തിലേറെ വാഹനങ്ങള്‍ വിറ്റഴിക്കുന്നത്.

ഓണ്‍ലൈന്‍ മീഡിയകള്‍ മസാല വാര്‍ത്തകള്‍ നല്‍കുന്നതിന് കാരണമിതാണ്

വിവാഹമോചനം നേടിയപ്പോള്‍ ആശ്വാസം തോന്നുവെന്ന് ലിസി

ബെംഗളൂരു കേരള ആർടിസി ബസുകളിൽ 19നും 20നും മുൻകൂർ ടിക്കറ്റില്ല




ബെംഗളൂരു ∙ കേരള ആർടിസി 19നും 20നും ബെംഗളൂരു റൂട്ടിലെ ബസുകളിലെ ടിക്കറ്റ് വിൽപന താൽകാലികമായി നിർത്തിവച്ചു. കാവേരി നദീജല പ്രശ്നത്തിൽ 20നു സുപ്രീംകോടതിയിൽ തുടർവാദം നടക്കുന്നതിനാൽ‌ മുൻകരുതൽ എന്ന നിലയിലാണിത്. കോടതി വിധി മൂലം തമിഴ്നാട്ടിലോ കർണാടകയിലോ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഷെഡ്യൂളുകളെല്ലാം റദ്ദാക്കേണ്ടി വരും.


മുൻകൂർ ടിക്കറ്റെടുത്ത യാത്രക്കാരെ ഇതു പ്രയാസത്തിലാക്കും. ടിക്കറ്റിന്റെ പണം തിരികെ നൽകുന്നതുൾപ്പെടെയുള്ള നൂലാമാലകൾ വേറെയും. ഇത്തരം പ്രശ്നങ്ങളൊഴിവാക്കാനാണ് മുൻകൂർ ബുക്കിങ് ഉപേക്ഷിച്ചത്. എന്നാൽ പ്രശ്നമൊന്നും ഉണ്ടായില്ലെങ്കിൽ ബസുകൾ പതിവുപോലെ സർവീസ് നടത്തുമെന്നും ടിക്കറ്റ് അതതു ദിവസം എടുക്കാമെന്നും അധികൃതർ അറിയിച്ചു.

കാവേരി സംഘർഷം മൂലം ഒരാഴ്ചയായി സേലം റൂട്ടിൽ സംസ്ഥാനാന്തര ബസുകളൊന്നും ഓടുന്നില്ല. സാഹചര്യം അനുകൂലമെങ്കിൽ കേരള ആർടിസി ഇന്നു മുതൽ സേലം വഴി ബസുകളയയ്ക്കുമെന്ന് കെഎസ്ആർടിസി ബെംഗളൂരു ഇൻസ്പെക്ടർ സി.കെ. ബാബു അറിയിച്ചു.

വൈദ്യുതി ചാർജ് അടയ്ക്കാനുള്ള തീയതി നീട്ടി






തിരുവനന്തപുരം∙ 2016 സെപ്റ്റംബർ ഒൻപത്, 10 തീയതി രേഖപ്പെടുത്തി ഉപഭോക്താക്കൾക്കു നൽകിയ വൈദ്യുതി ബില്ലിൽ പിഴകൂടാതെ വൈദ്യുതി ചാർജ് അടയ്ക്കേണ്ടതു 19, 20 തീയതികളിലാണ്. എന്നാൽ ഓണം പ്രമാണിച്ചു തുടർച്ചയായ അവധികൾക്കുശേഷം കാഷ് കൗണ്ടറിൽ പണമടയ്ക്കാൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പിഴകൂടാതെ പണമടയ്ക്കാനുള്ള തീയതി 22 വരെ നീട്ടി.