ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ചു; കണ്ണൂരില്‍ കുടുംബത്തിലെ നാലുപേര്‍ മരിച്ചു
കണ്ണൂര്‍: ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേരുടെ ജീവനെടുത്തു. പയ്യന്നൂര്‍ കുന്നരുവിലാണ് അപകടം നടന്നത്. അപകടത്തില്‍ ഇവരെ കൂടാതെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
രാമന്തളി സ്വദേശികളായ രമേശന്‍, ഭാര്യ ലളിത, ഇവരുടെ ബന്ധുവിന്റെ മകള്‍ ആരാധ്യ, മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടകാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല.
No comments:
Post a Comment