പത്തനംതിട്ട ജയിന്റ് വീല്‍ അപകടം: പരിക്കേറ്റ പെണ്‍കുട്ടിയും മരിച്ചു
ചിറ്റാര്‍: പത്തനംതിട്ട ചിറ്റാറിലുണ്ടായ ജയിന്റ് വീല്‍ അപകടത്തില്‍ ചികിത്സയിലിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്കയാണ് (14) മരിച്ചത്. ശനിയാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പ്രിയങ്കയുടെ സഹോദരന്‍ അലന്‍(5) സംഭവദിവസം തന്നെ മരിച്ചിരുന്നു.
ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു പ്രിയങ്ക. ഈ മാസം എട്ടിന് രാത്രി എട്ടിനായിരുന്നു അപകടം. ജയിന്റ് വീലില്‍ നിന്ന് പിടിവിട്ട് അലന്‍ താഴേക്ക് വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കുന്നതിനു ശ്രമിക്കുന്നതിനിടെയാണ് പ്രിയങ്ക വീണത്. ഇരുവരു തലയിടിച്ചാണ് താഴെ വീണത്. ഓടിക്കൂടിയവരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.
No comments:
Post a Comment