റെയില്‍വെ നിരക്ക് വര്‍ധന: ലാഭകരം വിമാനയാത്ര
ഡല്‍ഹിയില്‍നിന്ന് മുംബൈ, ചെന്നൈ, ബെംഗളുരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രയില്‍ 1,500 രൂപവരെ ലാഭിക്കാം.
ന്യൂഡല്‍ഹി: രാജധാനി, തുരന്തോ, ശതാബ്ദി തീവണ്ടികളില്‍ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള തീരുമാനം എയര്‍ലൈന്‍ സര്‍വീസുകള്‍ക്ക് ഗുണകരമായേക്കും.
ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന പത്ത് ശതമാനം യാത്രക്കാര്‍ക്കുമാത്രമാണ് നിലവിലെ നിരക്കില്‍ യാത്രചെയ്യാന്‍ കഴിയുക. അതിനുശേഷം ഓരോ പത്തുശതമാനം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്ബോഴും അടിസ്ഥാന നിരക്കില്‍ പത്ത് ശതമാനം വര്‍ധനയാണ് ഉണ്ടാകുക. ട്രെയിനിലെ പകുതി യാത്രക്കാരും സാധാരണ നിരക്കിനേക്കാള്‍ അമ്ബതുശതമാനം ഉയര്‍ന്ന നിരക്കാണ് നല്‍കേണ്ടിവരും.
അടിസ്ഥാന നിരക്കിന്റെ ഒന്നര ഇരട്ടിവരെ ഇത്തരത്തില്‍ പരമാവധി റേറ്റ് ഉയര്‍ത്താം.
അവസാന മണിക്കൂറില്‍ നിരക്കുകളില്‍ വര്‍ധന വരുത്തില്ലെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചുകഴിഞ്ഞു.
രാജധാനിയുടെ സെക്കന്‍ഡ് എസി നിരക്കിന് തുല്യമായ തുകയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്. ടേക്ക് ഓഫിന് നാലുമാണിക്കൂര്‍ മുമ്ബുവരെ എയര്‍ ഇന്ത്യയിലെ നിരക്ക് ഇതാണ്.
അതായത് ഡല്‍ഹിയില്‍നിന്ന് ബെംഗളുരുവിലേയ്ക്ക് നാല് മണിക്കൂര്‍ മുമ്ബ് ടിക്കറ്റ് ബുക്ക് ചെയ്താല്‍ 1530 രൂപയോളം ലാഭിക്കാം.
രാജധാനിയില്‍ യാത്രചെയ്യാന്‍ 5,626 രൂപ നല്‍കേണ്ടിവരുമ്ബോള്‍ എയര്‍ ഇന്ത്യയിലാണെങ്കില്‍ 4,095 രൂപമാത്രം മതി.
അതുപോലെ ഡല്‍ഹിയില്‍നിന്ന് ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രകളിലും ആയിരം മുതല്‍ 1,500 രൂപവരെ ലാഭിക്കാനാകും.
No comments:
Post a Comment