Wednesday, 7 September 2016

24 മണിക്കൂറിനകം എഫ്‌ഐആര്‍ പൊലീസ് വെബ്സൈറ്റില്‍ ഇടണം: സുപ്രീംകോടതി



ന്യൂഡല്‍ഹി• കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ എടുത്താല്‍ അത് ഇരുപത്തിനാലു മണിക്കൂറിനകം പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉത്തരവ് നടപ്പാക്കണം.

അതേസമയം, ഭീകരപ്രവര്‍ത്തനം, സ്ത്രീപീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് റജിസ്റ്റര്‍ ചെയ്യുന്ന പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് എഫ്‌ഐആര്‍ വെബ്സൈറ്റില്‍ നല്‍കുന്നതിന് 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. എഫ്‌ഐആര്‍ പ്രസിദ്ധീകരിച്ചില്ലെന്ന കാരണം പറഞ്ഞു ജാമ്യം നേടാന്‍ കുറ്റവാളികള്‍ക്ക് കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ദീപക് മിശ്ര, സി. നാഗപ്പന്‍ തുടങ്ങിയവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

No comments:

Post a Comment