Wednesday, 7 September 2016

മാഫിയ തലവനെ ഹണിട്രാപ്പില്‍ കുടുക്കി കൊലപാതകശ്രമത്തിന് കൂട്ട് നിന്നു; മുന്‍ മിസ് ബോസ്നിയയായ അറിയപ്പെടുന്ന മോഡല്‍ സുന്ദരിയെ തേടി ഇന്റര്‍പോള്‍



സൗന്ദര്യത്തില്‍ മാത്രമല്ല ക്രിമിനല്‍ ബുദ്ധിയിലും താന്‍ മോശക്കാരിയല്ലെന്ന് തെളിയിച്ചിരിക്കു യാണ് മുന്‍ മിസ് ബോസ്നിയ എന്നറിയപ്പെടുന്ന സ്ലോബോഡാങ്ക ടോസിക് എന്ന 30കാരി മോഡല്‍ സുന്ദരി. മാഫിയ തലവനെ ഹണിട്രാപ്പില്‍ കുടുക്കി കൊല്ലാന്‍ ശ്രമിക്കുന്നതിന് കൂട്ടു നിന്നതിനെ തുടര്‍ന്ന് ഈ യുവതിയെ കോടതി തടവ് ശിക്ഷയ്ക്ക് ശിക്ഷിച്ചിരുന്നുവെങ്കിലും ടോസിക് തന്റെ കുബുദ്ധി പ്രയോഗിച്ച്‌ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഈ മോഡലിനെ എങ്ങനെയെങ്കിലും വലയിലാക്കാനായി ഇന്റര്‍പോളും രംഗത്തിറങ്ങിയിട്ടുണ്ട്.
പ്രാദേശി മാഫിയ തലവനായ ഡ്ജോര്‍ഡ്ജെ ഡ്രാലെയെ കുടുക്കാനായി 2006ല്‍ ടോസിക് ഒരു ഡേറ്റ് നല്‍കി ക്ഷണിക്കുക യായിരുന്നു ചെയ്തിരുന്നത്. തുടര്‍ന്ന് അയാളുടെ എതിരാളിയായ ഡാര്‍കോ എലെസിന് ഒറ്റിക്കൊടുത്തുകൊല്ലിക്കുകയുമായിരുന്നുവെന്നാണ് കേസ്. ഇത് സംബന്ധിച്ച്‌ ചൊവ്വാഴ്ച കോടതിയില്‍ ബോധിപ്പിക്കപ്പെട്ട കാര്യങ്ങളാണിവ.

കൊലപാതക ശ്രമത്തില്‍ നിന്നും ഡ്രാലെയെ കഷ്ടിച്ച്‌ രക്ഷപ്പെട്ടിരുന്നു വങ്കിലും അയാള്‍ക്ക് ഗുരുതരമായി മുറിവേറ്റിരുന്നു. തുടര്‍ന്ന് ടോസ്കിന് മേല്‍ രണ്ടരവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച്‌ ഇക്കഴിഞ്ഞ ജൂലൈയില്‍ ഒരു അപ്പീല്‍സ് ചേംബര്‍ ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം സറാജെവോയ്ക്ക് സമീപമുള്ള മാതാപിതാക്കളുടെ വസതിയില്‍ കടുത്ത നിയന്ത്രണങ്ങളോടെ വസിക്കാനായിരുന്നു മോഡലിനോട് കോടതി ഉത്തരവിട്ടിരുന്നത്. ഇത് പ്രകാരം ഈ സ്ത്രീയുടെ പോക്കുവരവുകള്‍ കോടതിയുടെ കടുത്ത നിയന്ത്രണത്തിലാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ ഈ വീട്ടുതടങ്കലിനെത്താന്‍ ടോസിക് തയ്യാറാവാതെ മുങ്ങിയെന്നാണിപ്പോള്‍ കേസുയര്‍ന്നിരി ക്കുന്നത്. തുടര്‍ന്ന് ബോസ്നിയ-ഹെര്‍സഗോവിന സ്റ്റേറ്റ് കോടതിയുടെ ആവശ്യമനുസരിച്ച്‌ മോഡലിനെ പിടികൂടാന്‍ ഇന്റര്‍പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

പൊലീസ് കുറച്ച്‌ കാലം കടുത്ത അന്വേഷണം നടത്തിയിട്ടുും ടോസിക്കിനെ കുടുക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വൈകിയ വേളയില്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുന്നത്. 19 വയസുള്ളപ്പോഴായിരുന്നു ഈ മോഡലിനെ മിസ് ബോസ്നിയ അവാര്‍ഡ് ലഭിച്ചിരുന്നത്. 2008ല്‍ സെര്‍ബിയന്‍ പ്ലേബോയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് അയല്‍ രാജ്യത്തേക്ക് പോയി ഗേള്‍ ഓഫ് ദി മന്ത് ബഹുമതി നേടുകയും ചെയ്തിരുന്നുവെന്നാണ് മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് വെളിപ്പെടുത്തുന്നത്.

No comments:

Post a Comment