Wednesday, 7 September 2016

50 വര്‍ഷം എംഎല്‍എ ആയ മാണി പദവി ദുരുപയോഗം ചെയ്തു 20,000 കോടി രൂപ സമ്ബാദിച്ചോ? 60 വര്‍ഷമായി മാണിയെ അറിയുന്ന പൊതുപ്രവര്‍ത്തകന്റെ മൊഴി അനുസരിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; കേരള രാഷ്ട്രീയത്തിലെ അതികായകന്റെ ഭൂതകാലം ചികഞ്ഞ് ജേക്കബ് തോമസ്



കോട്ടയം: പൊതുപ്രവര്‍ത്തനരംഗത്തു വന്നശേഷം കെ.എം.മാണി ഇരുപതിനായിരം കോടി രൂപയുടെ സ്വത്തു സമ്ബാദിച്ചെന്ന് ജോര്‍ജ് സി.കാപ്പന്‍ വിജിലന്‍സില്‍ മൊഴി നല്‍കി. 1956 മുതല്‍ കെ.എം.മാണിയെ നേരിട്ടറിയാം. തന്റെ അച്ഛനും എംപി.യും എംഎ‍ല്‍എ.യുമായിരുന്ന ചെറിയാന്‍ ജെ.കാപ്പന്റെ ജൂനിയറായാണ് കെ.എം.മാണി അഭിഭാഷകവൃത്തി തുടങ്ങിയത്. എംഎ‍ല്‍എ. ആയപ്പോള്‍മുതലാണ് അനധികൃതസ്വത്ത് സമ്ബാദിച്ചുതുടങ്ങിയതെന്നും മൊഴിയിലുണ്ട്.

അമ്ബപതുകൊല്ലത്തെ പൊതുപ്രവര്‍ത്തനത്തിലൂടെ മാണി അനധികൃതമായി ഉണ്ടാക്കിയ സ്വത്തുക്കളെ കുറിച്ച്‌ ജോര്‍ജ് സി കാപ്പിന്‍ വ്യക്തതയോടെ തന്നെ മൊഴി നല്‍കിയിട്ടുണ്ട്.
ധനകാര്യമന്ത്രിയായിരിക്കെ, കെ.എം.മാണി നികുതിവെട്ടിപ്പിനു കൂട്ടുനിന്നെന്ന് ജോര്‍ജ് സി.കാപ്പന്‍ വിജിലന്‍സില്‍ പരാതിപ്പെട്ടിരുന്നു. പരാതിയില്‍ വിജിലന്‍സ് കേസെടുത്തു. കേസില്‍ മൊഴിനല്‍കവെയാണ് അനധികൃത സ്വത്തുസമ്ബാദനത്തെക്കുറിച്ചും ജോര്‍ജ് സി.കാപ്പന്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ മാണിക്കെതിരെ അന്വേഷണം കടുപ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തീരുമാനം.

ലെഡ് ഓക്സൈഡ് നിര്‍മ്മാണക്കമ്ബനിയായ കുറിച്ചിയിലെ സൂപ്പര്‍ പിഗ്മെന്റ്സിന്, കെ.എം.മാണി ഒരുകോടി അറുപത്താറുലക്ഷം രൂപയുടെ നികുതിയിളവു നല്‍കിയതായി ജോര്‍ജ് സി.കാപ്പന്‍ മൊഴി നല്‍കി. ഇതുസംബന്ധിച്ചു രേഖകളും ഹാജരാക്കി. വിജിലന്‍സ് കോട്ടയം ഡിവൈ.എസ്പി. അശോക് കുമാറിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ലെഡ് ഓക്സൈഡ് നിര്‍മ്മാണക്കമ്ബനിക്ക് നികുതിയിളവ് നല്‍കിയതുസംബന്ധിച്ച കേസ് മാത്രമാണ് കോട്ടയം വിജിലന്‍സ് കോടതി അന്വേഷിക്കുന്നതെന്ന് ഡിവൈ.എസ്പി. അറിയിച്ചു. എന്നാല്‍ ഈ മൊഴിയുടെ വിശദാംശങ്ങള്‍ ജേക്കബ് തോമസിന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൈമാറി. ഇതോടെയാണ് ബാര്‍ കോഴയുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്ബാദനവും അന്വേഷിക്കുന്നത്.

ഈ സാഹചര്യത്തില്‍ മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണത്തില്‍ അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങളും ആസ്തിയും വിജിലന്‍സ് പരിശോധിക്കും. അവിഹിത സ്വത്തുസമ്ബാദനവുമായി ബന്ധപ്പെട്ട് മാണിക്കെതിരെ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണഘട്ടത്തില്‍ ലഭിച്ച പരാതികളില്‍ ചിലത് പ്രഥമദൃഷ്ട്യാ തെളിവില്ളെന്ന കാരണത്താല്‍ മാറ്റിവച്ചിരുന്നു. ഇവ പുന$പരിശോധിക്കാനാണ് ജേക്കബ് തോമസിന്റെ നിര്‍ദ്ദേശം. മാണിക്കെതിരെ പുതിയ ചില പരാതികള്‍ കൂടി ലഭ്യമായതായും സൂചനയുണ്ട്. ഇവയെല്ലാം ചേര്‍ത്ത് സമഗ്ര അന്വേഷണം നടത്തും. തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നിലെ ഡിവൈ.എസ്പി നജ്മല്‍ ഹസനാണ് അന്വേഷണച്ചുമതല. ഇദ്ദേഹത്തിന്റെ സംഘത്തില്‍, സ്പെഷല്‍ സെല്‍ സി.ഐയെയും കൂടി ഉള്‍പ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്. അനധികൃതസ്വത്തുസമ്ബാദനം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്ന വിഭാഗമാണ് സ്പെഷല്‍ സെല്‍.

സ്വത്തുസമ്ബാദനം സംബന്ധിച്ച അന്വേഷണം വിദേശത്തേക്ക് നീളാനും സാധ്യതയുണ്ട്. ജോസ് കെ. മാണി എംപിക്ക് ശ്രീലങ്കയില്‍ നിക്ഷേപമുണ്ടെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണിത്. മാണിയും മകനും നടത്തിയ വിദേശയാത്രകള്‍ പരിശോധിക്കും. ബാറുടമകള്‍ സത്യം വിളിച്ചുപറയുമെന്നാണ് വിജിലന്‍സ് പ്രതീക്ഷിക്കുന്നത്. എഫ്.ഐ.ആര്‍ ഇടുന്നതിനുമുമ്ബ് വിജിലന്‍സ് മുമ്ബാകെ മാണിക്കെതിരായി മൊഴി നല്‍കിയ 15 ഓളം ബാറുടമകളെ വീണ്ടും വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനോ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ ആണ് വിജിലന്‍സിന്റെ ലക്ഷ്യം.

No comments:

Post a Comment