ബ്രിട്ടനില്‍നിന്നും ഇന്ത്യയില്‍ അവധിക്കെത്തിയ യുവതിക്ക് ബാല്യകാല കാമുകനൊപ്പം ജീവിക്കാന്‍ മോഹം; ഉറക്കഗുളിക കൊടുത്ത് കഴുത്തറുത്തു കൊന്ന കേസ്സില്‍ ഭാര്യയും കാമുകനും പിടിയില്‍
കാമുകനൊപ്പം ജീവിക്കുന്നതിന് ഭര്‍ത്താവിന് ഉറക്കഗുളിക കൊടുത്ത് മയക്കി കഴുത്തറുത്തുകൊന്ന കേസ്സില്‍ ബ്രിട്ടീഷ് യുവതിയും കാമുകനും അറസ്റ്റില്‍. ബ്രിട്ടനിലെ ഡെര്‍ബിയില്‍നിന്നും ഇന്ത്യയില്‍ അവധിക്കെത്തിയപ്പോഴാണ് കാമുകനുമായി ചേര്‍ന്ന് രമണ്‍ദീപ് കൗര്‍ മാന്‍ കൊലപാതകംനടത്തിയത്.
കഴിഞ്ഞയാഴ്ചയാണ് 34-കാരനായ സുഖ്ജിത് സിങ്ങിനെ കുടുംബവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ രമണ്‍ദീപിനൊപ്പം ഇന്ത്യയില്‍ അവധിക്കെത്തിയതായിരുന്നു സുഖ്ജിത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തില്‍ രമണ്‍ദീപിനുള്ള പങ്ക് തെളിഞ്ഞു. കൊലപാതകത്തിന് കൂട്ടുനിന്നത് കാമുകന്‍ ഗുര്‍പ്രീതാണെന്നും തെളിഞ്ഞു.
തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബാന്ദയിലുള്ള കുടുംബവീട്ടിലേക്കാണ് സുഖ്ജിത്തും രമണ്‍ദീപും ഇവരുടെ രണ്ടുമക്കളും എത്തിയത്. സുഖ്ജിത് സിങ്ങിന്റെ ബാല്യകാല സുഹൃത്താണ് ഗുര്‍പ്രീത്. ബാല്യകാല സുഹൃത്തിനെ കാണാനും സുഖ്ജിത്ത് ഉറപ്പിച്ചിരുന്നു. തന്റെ ഭാര്യയ്ക്ക് ഗുര്‍പ്രീതുമായി ബന്ധമുള്ള കാര്യം സുഖ്ജീത് അറിഞ്ഞിരുന്നില്ല.
രമണ്‍ദീപുമായി ആലോചിച്ച് ഉറപ്പിച്ചശേഷം ഒരുദിവസം രാത്രി സുഖ്ജീത്തിന്റെ വീട്ടിലേക്ക് ഗുര്‍പ്രീത് എത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന സുഖ്ജീത്തിന്റെ തലയില്‍ ചുറ്റികകൊണ്ട് ഗുര്‍പ്രീത് അടിച്ചു. ഇതേസമയം തലയിണ ഉപയോഗിച്ച് സുഖ്ജീത്തിനെ രമണ്‍ദീപ് ശ്വാസം മുട്ടിക്കുകയും ചെയ്തു. ഉറക്കഗുളിക കൊടുത്ത് മയക്കിയശേഷമായിരുന്നു ഈ ആക്രമണം.
മരിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഗുര്‍പ്രീത് സുഖ്ജിത്തിന്റെ കഴുത്തറുത്തത്. മക്കളോടൊപ്പം കിടന്നുറങ്ങുന്ന നേരത്താണ് സുഖ്ജീത്തുകൊല്ലപ്പെടുന്നത്. 2005-ലാണ് സുഖ്ജീത്തും രമണ്‍ദീപും വിവാഹം കഴിക്കുന്നത്. ഗുര്‍പ്രീതിനൊപ്പം താന്‍ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് സുഖ്ജീത് തയ്യാറായില്ലെന്ന് രമണ്‍ദീപ് പൊലീസിനോട് പറഞ്ഞു.
No comments:
Post a Comment