Sunday, 11 September 2016

ക്രിക്കറ്റര്‍ പ്രവീണ്‍ കുമാര്‍ രാഷ്ട്രീയത്തിലേക്ക്; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും



ലക്നൗ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഐപിഎല്‍ ടീം ഗുജറാത്ത് ലയണ്‍സിന്റെ കളിക്കാരനുമായ പ്രവീണ്‍ കുമാര്‍ രാഷ്ട്രീയത്തിലേക്ക്. ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയിലൂടെയാണ് പ്രവീണ്‍ കുമാറിന്റെ രാഷ്ട്രീയ പ്രവേശം. 2017 നിയമസഭാ തെരഞ്ഞെടെുപ്പില്‍ മീററ്റ് മണ്ഡലത്തില്‍ നിന്നും പ്രവീണ്‍ കുമാര്‍ ജനവിധി തേടിയേക്കും.

താന്‍ എസ്പിയില്‍ ചേര്‍ന്നകാര്യം പ്രവീണ്‍ കുമാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. അത്തരം തീരുമാനങ്ങള്‍ പാര്‍ട്ടിയാണ് സ്വീകരിക്കേണ്ടതെന്നും മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ പിന്മാറില്ലെന്നും പ്രവീണ്‍ കുമാര്‍ സൂചന നല്‍കി.

മീററ്റ് സ്വദേശിയായ പ്രവീണ്‍ കുമാര്‍ ഗുസ്തി കുടുംബത്തില്‍ നിന്നുമാണ് ക്രിക്കറ്റിലേക്കെത്തുന്നത്. ഇന്ത്യയ്ക്കുവേണ്ടി ഒട്ടേറെ കളികളില്‍ പ്രവീണ്‍ കുമാര്‍ ജഴ്സിയണിഞ്ഞു. കിങ്സ് ഇലവന്‍ പഞ്ചാബിന്റെയും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കളിക്കാരനായിരുന്നു ഇരുപത്തിയൊമ്ബതുകാരനായ പ്രവീണ്‍ കുമാര്‍. 

രാഷ്ട്രീയത്തിലെത്തിയാലും ക്രിക്കറ്റില്‍ തുടരാനാണ് പ്രവീണ്‍ കുമാറിന്റെ തീരുമാനം. നേരത്തെ ഉത്തര്‍ പ്രദേശുകാരനായ മുഹമ്മദ് കൈഫും രാഷ്ട്രീയവും ക്രിക്കറ്റും ഒരുമിച്ചു പയറ്റിയിരുന്നു. കോണ്‍ഗ്രസ് അംഗമായ കൈഫ് അലഹാബാദിലെ ഫുല്‍പുര്‍ സീറ്റില്‍ ലോക്സഭയിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു.

No comments:

Post a Comment