Wednesday, 7 September 2016

മലയാള തനിമയില്‍ സച്ചിന്‍ കൊച്ചിയില്‍



കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സീസണിലെ ടീമിനെ കൊച്ചിയില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അവതരിപ്പിച്ചു. ടീം സഹ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, പ്രസാദ്, നിമ്മഗഡ്ഡ എന്നിവരും സച്ചിനൊപ്പം ടീമിനെ പരിചയപ്പെടുത്തുന്ന ചടങ്ങില്‍ പങ്കെടുത്തു.

അവതരണ ചടങ്ങിന് ശേഷം ബ്ലാസ്റ്റേഴ്സ് ടീം വിദേശ പരിശീലനത്തിനായി തായ്ലന്‍ഡിലേക്ക് പറക്കും. കഴിഞ്ഞ സീസിണില്‍ വിദേശ പരിശീലനം നടത്താതിരുന്ന ഏക ടീമായ ബ്ലാസ്റ്റേഴ്സ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

മലയാളികളുടെ ഓണാഘോഷ വേളയില്‍ ബ്ലാസ്റ്റേഴ്സിന്റെ ആവേശം ആരാധകരുമായി പങ്കുവെയ്ക്കുന്നത് ടീമിന് നല്‍കുന്ന മികച്ച യാത്രയയപ്പായാണ് ടീം മാനേജ്മെന്റ് കരുതുന്നത്.

No comments:

Post a Comment