Sunday, 11 September 2016

പൂജാര അറ്റ് നമ്ബര്‍ ത്രീ എന്ന് അനില്‍ കുംബ്ലെ.. പക്ഷേ ക്യാപ്റ്റന്‍ വിരാട് കോലി സമ്മതിക്കുമോ?



ദില്ലി: ചേതേശ്വര്‍ പൂജാര ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ നിര്‍ണായക ഘടകമെന്ന് കോച്ച്‌ അനില്‍ കുംബ്ലെ. ന്യൂസിലന്‍ഡിനെതിരെ പൂജാരയായിരിക്കും വണ്‍ഡൗണായി കളിക്കുക എന്ന സൂചനയും അനില്‍ കുംബ്ലെ നല്‍കി. ടീമില്‍ ഇടം കിട്ടുമോ എന്ന് പൂജാരയ്ക്ക് സംശയത്തിന് ഇടനല്‍കുന്നതില്‍ കുംബ്ലെ അതൃപ്തി പ്രകടിപ്പിച്ചു. ഇ എസ് പി എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനില്‍ കുംബ്ലെ.

ബാറ്റ്സ്മാന്റെ ക്ലാസിന് പകരം സ്ട്രൈക്ക് റേറ്റിന് പ്രാധാന്യം കൊടുക്കുന്നതാണ് പുതിയ കാലത്തെ ക്രിക്കറ്റ് എന്നാണ് കുംബ്ലെ പറഞ്ഞത്.
എന്നാല്‍ തനിക്ക് ഇതിനോട് പൂര്‍ണമായും യോജിപ്പില്ല. മധ്യനിര കുറച്ച്‌ കൂടി വേഗത്തില്‍ സ്കോര്‍ ചെയ്യണം എന്ന് തോന്നിയത് കൊണ്ടാണ് പൂജാരയ്ക്ക് പകരം രോഹിത് ശര്‍മയെ കളിപ്പിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ പൂജാര ടീമില്‍ നിന്നും പുറത്തായതിനെക്കുറിച്ച്‌ കുംബ്ലെ പറഞ്ഞു.

ഇതാദ്യമായിട്ടല്ല ചേതേശ്വര്‍ പൂജാര ടെസ്റ്റ് ടീമില്‍ നിന്നും പുറത്താകുന്നത്. വിരാട് കോലി ക്യാപ്റ്റനായതിന് ശേഷം പലതവണ പൂജാരയ്ക്ക് സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നിട്ടുണ്ട്. പൂജാരയ്ക്ക് പകരം രോഹിത് ശര്‍മയെ ആണ് കോലി ടീമിലെടുക്കാന്‍ താല്‍പര്യം കാണിക്കുന്നത്. എന്നാല്‍ രോഹിത് ശര്‍മയ്ക്ക് ടെസ്റ്റില്‍ അത്ര മികച്ച കണക്കുകളല്ല ഉള്ളത്. പൂജാരയുടെ അഭാവത്തില്‍ മൂന്നാം നമ്ബറില്‍ കളിക്കുന്ന കോലിയുടെ പ്രകടനവും അത്ര പോര.

വെസ്റ്റ് ഇന്‍ഡീസില്‍ തന്നെ ഒഴിവാക്കിയ സെലക്ടര്‍മാര്‍ക്ക്, ദുലീപ് ട്രോഫിയിലെ തുടരന്‍ സെഞ്ചുറികള്‍ കൊണ്ടാണ് പൂജാര മറുപടി പറഞ്ഞത്. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് സൗരാഷ്ട്രയില്‍ നിന്നുള്ള ചേതേശ്വര്‍ പൂജാര. 35 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള പൂജാരയ്ക്ക് 46ന് മേല്‍ ശരാശരിയുണ്ട്. 7 സെഞ്ചുറിയും 7 അര്‍ധസെഞ്ചുറിയും പൂജാരയുടെ അക്കൗണ്ടിലുണ്ട്.

No comments:

Post a Comment