ജമ്മു കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ രാജ് നാഥ് സിംഗിന്റെ നിര്‍ദ്ദേശം
ഡല്‍ഹി:: ജമ്മു കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സൈനികരോട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കി. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ദില്ലിയില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ കശ്മീരില്‍ ഒരാഴ്ചയ്ക്കം സമാധാനം പുന:സ്ഥാപിക്കണമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.കശ്മീരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഇന്റലിജന്‍സ് മേധാവിയുമായും ചര്‍ച്ച നടത്തി. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് രാജ്നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ താഴ്വരയിലെ സ്കൂളുകളും കോളെജുകളും തുറന്ന് വിദ്യാഭ്യാസം പുന:സ്ഥാപിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
ബിഎസ്‌എഫ് പ്രവേശന പരീക്ഷയില്‍ ഒന്നാമതെത്തിയ കശ്മീര്‍ സ്വദേശി നബീല്‍ അഹമ്മദ് വാനിയുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. തൊഴിലില്ലായ്മ കശ്മീര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണെന്നും വിദ്യഭ്യാസം കൊണ്ട് മാത്രമേ കശ്മീര്‍ യുവതയെ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂ എന്നും നബീല്‍ അഹമ്മദ് വാനി ആഭ്യന്തരമന്ത്രിയെ അറിയിച്ചു. ഇന്നലെ കശ്മീരിലെ പൂഞ്ചില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് ഭീകരരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 78 ആയി.
ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈനികര്‍ കൊലപ്പെടുത്തിയതാണ് കശ്മീരില്‍ അക്രമത്തിന് തുടക്കം കുറിച്ചത്.
No comments:
Post a Comment